പശു രാഷ്​ട്രീയം കേവലം ഭക്ഷണത്തി‍െൻറ പ്രശ്നം മാത്രമല്ല –കെ.ഇ.എൻ


വടകര: പശു രാഷ്ട്രീയം ഭക്ഷണത്തിന്റെ പ്രശ്‌നം മാത്രമല്ലെന്ന് ഇടതു ചിന്തകന്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. വടകരയില്‍ ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തില്‍ നടത്തിയ 'പശു ഭീകരതക്കെതിരെ ജനാധിപത്യപ്രതിരോധം' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത് ജാതി മേല്‍ക്കോയ്മയുടെ കാര്യപരിപാടിയാണ്. എത്രയോ കാലമായി രാജ്യത്ത് സമാന്തര അധികാര സ്ഥാപനമായി ജാതിമേല്‍ക്കോയ്മ നിലകൊള്ളുന്നു. മോദി അധികാരത്തില്‍ വന്നതോടെ ജാതി മേല്‍ക്കോയ്മയുടെ അജണ്ട വ്യക്തമായി രംഗത്തുവന്നിരിക്കുകയാണ്.
ഫാഷിസത്തിനെതിരെ രാജ്യത്തെ മതേതരവാദികള്‍ ജാഗ്രത പാലിക്കുന്നുണ്ട്. എന്നാല്‍, അത് ഉണരണമെങ്കില്‍ കൊലപാതകം നടക്കണമെന്ന് വന്നിരിക്കുന്നു. അല്ലാതെ പശുവി?െന്റ പേരില്‍ കെട്ടിയിട്ട് തല്ലിയാലൊന്നും ശ്രദ്ധിക്കുന്നില്ല. വികേന്ദ്രീകൃതമായ പ്രതിരോധത്തിലൂടെ മാത്രമേ ഫാഷിസത്തെ ചെറുക്കാന്‍ കഴിയൂ. അതായത് ആരെയും രണ്ടാംതരം പൗരന്മാരാക്കി കാണാന്‍ അനുവദിക്കില്ലെന്ന് തീരുമാനിക്കണം. അത്, ജനാധിപത്യത്തി?െന്റ ഭാഗമാണ്. അത്, ഭക്ഷണത്തി?െന്റ കാര്യത്തില്‍ മാത്രമല്ല. ആചാരം, അനുഷ്ഠാനം, അഭിരുചി എന്നിങ്ങനെ വ്യത്യസ്തരായിരിക്കുമ്പോഴും മാനവികതയെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും കെ.ഇ.എന്‍ പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് വി.പി. ബഷീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി.എം. സുരേഷ് ബാബു, സി.കെ. സുബൈര്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, കെ.കെ. ബാബുരാജ്, പി.എം.എ. ഗഫൂര്‍, അഡ്വ. ഇ.കെ. നാരായണന്‍, ഏരിയ പ്രസിഡന്റ് മൊയ്തു മാസ്റ്റര്‍, റാഷിദ് കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു.