അബ്ദുന്നാസർ മഅ്ദനിയെ ജമാഅത്തെ ഇസ്‌ലാമി അസി. അമീർ പി.മുജീബുറഹ്മാൻ സന്ദർശിച്ചു

മകന്റെ വിവാഹചടങ്ങിനായി കേരളത്തിലെത്തിയ പി.ഡി.പി. ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയെ ജമാഅത്തെ ഇസ്‌ലാമി അസി. അമീർ പി.മുജീബുറഹ്മാൻ സന്ദർശിച്ചു. ബെംഗളൂരുവില്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീം കോടതിയാണ് ജാമ്യമനുവദിച്ചത്. വെൽഫെയർ പാർട്ടി സംസ്ഥാന മീഡിയ സെക്രട്ടറി സജീദ് ഖാലിദ്, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവരും കാലിക്കറ്റ് ടവറിൽ വെച്ച് സന്ദർശനം നടത്തി. വിവാഹ ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരുക്കുന്ന്, ശൂറാംഗം ടി.മുഹമ്മദ് വേളം, മാധ്യമം-മീഡിയാവൺ എഡിറ്റർ ഒ.അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.