സ്വാതന്ത്ര്യദിനത്തിന് സോളിഡാരിറ്റി ഫ്രീഡം സ്ക്വയർ

കാസര്‍കോട്: 'സംഘ്പരിവാറിനറെ ഭ്രാന്തന്‍ ദേശീയതക്കെതിരെ' എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കുന്നു. സോളിഡാരിറ്റി ജില്ല കമ്മിറ്റി ചെമ്മനാട് മുണ്ടാങ്കുലത്തും കാഞ്ഞങ്ങാട്ടും പരിപാടികള്‍ നടത്തും. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ സ്‌നേഹത്തിന്റെ കഥയും കവിതയും ഫ്രീഡം സ്‌ക്വയറില്‍ ഉയരും. ജില്ലയിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം മിയാന്‍ദാദ് ഫ്രീഡം സ്‌ക്വയര്‍ ഉദ്ഘാടനംചെയ്യും