എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം ഡിസം. 23ന് കൊല്ലത്ത് 

കോഴിക്കോട് : എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം ഡിസം. 23ന് കൊല്ലത്ത് വെച്ച് നടക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി അറിയിച്ചു. 'വിശ്വാസം അഭിമാനമാണ് സാഹോദര്യം പ്രതിരോധമാണ്' എന്ന പ്രമേയം സമ്മേളനത്തിലൂടെ ജനങ്ങളിലേക്കെത്തിക്കും. രാഷ്ട്രവും സമൂഹവും വലിയ പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോവുന്നത്. പശുവിന്റെ പേരിലുള്ള അക്രമങ്ങളും കലാപങ്ങളും കൊലപാതകങ്ങളും നടത്തി മുസ്ലീം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടാനാണ് സംഘ് പരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത്.

മുസ്‌ലിമാകുക എന്നത് വലിയ വെല്ലുവിളിയും പ്രയാസവുമായി മാറിയിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ വിശ്വാസത്തിന്റെ കരുത്ത് ഉയര്‍ത്തിപ്പിടിച്ച് ആത്മാഭിമാനത്തോടെ ആദര്‍ശത്തെ പ്രതിനിധീകരിക്കുന്നവരാകാന്‍ വിശ്വാസികള്‍ക്കാകണം.  വൈവിധ്യങ്ങളേയും അവകാശങ്ങളേയും നിരാകരിച്ച് സവര്‍ണ്ണ അധീശത്വ താല്പര്യത്തില്‍ അധിഷ്ഠിതമായ ഏക ശിലാത്മക സ0സ്‌കാരം രൂപപ്പെടുത്താന്‍ ശ്രമിക്കുന്ന സ0ഘപരിവാര്‍ ഫാഷിസത്തിനെതിരെ വിവേചനങ്ങള്‍ക്കിരയാവുന്നവരുടേയും സാമൂഹിക നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരുടേയും സാഹോദര്യത്തിലൂന്നിയ പ്രതിരോധങ്ങളാണു രൂപപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനവുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ സെമിനാറുകള്‍, മഹല്ല് വിദ്യാര്‍ത്ഥി സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍ തുടങ്ങിയവ സമ്മേളനവുമായി ബന്ദപ്പെട്ട് സംഘടിപ്പിക്കും