ഖുർആൻ സ്​റ്റഡി സെൻറർ പരീക്ഷഫലം പ്രഖ്യാപിച്ചു.

കൊല്ലം: ഖുർആൻ സ്റ്റഡി സെന്റർ നടത്തിയ വാർഷിക പരീക്ഷയുടെ ജില്ലതല ഫലം പ്രഖ്യാപിച്ചു. പ്രിലിമിനറി ഒന്നിൽ വൈ. സീനത്ത് ഒന്നാം റാങ്കും എസ്. ഖൻസ രണ്ടാം റാങ്കും നേടി. പ്രിലിമിനറി രണ്ടിൽ എ. സാജിദ, എസ്. ഷമിൻ എന്നിവരും സെക്കൻഡറി രണ്ടിൽ ജുബൈരി നിസാർ, സബർ നിസാർ, സെക്കൻഡറി മൂന്നിൽ ഹലീമ ബീവി, സനീറ ബീവി എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. പ്രിലിമിനറി മൂന്നിൽ കെ.എ. ശാമില ബീവിക്കാണ് ഒന്നാംറാങ്ക്. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് ഖുർആൻ സ്റ്റഡി സെന്റർ ജില്ല കോഒാഡിനേറ്റർ അബ്ദുൽ ബാസിത് ഉമരി എന്നിവർ വിജയികളെ അനുമോദിച്ചു.

ജില്ലാതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മലപ്പുറം: ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരള ജില്ലാതലത്തില്‍ നടത്തിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പരീക്ഷയില്‍ 24 പേര്‍ എപ്ലസ് ഗ്രേഡ് നേടി.  വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഏരിയാ കോഡിനേറ്റര്‍മാര്‍ മുഖേന ലഭ്യമാക്കുമെന്ന് ജില്ലാ കോഡിനേറ്റര്‍ ഒ.പി. അസൈനാര്‍ അറിയിച്ചു. പ്രിലിമിനറി തലത്തില്‍ ഒന്നാം റാങ്ക് നേടിയവര്‍: ഒന്നാം വര്‍ഷം - നിയാസ് പി.പി. (എടപ്പാള്‍), രണ്ടാം വര്‍ഷം - സുമയ്യ നുസ്‌രി (മമ്പാട്), മൂന്നാം വര്‍ഷം - അബ്ദുല്‍ അക്ബര്‍ (എടപ്പാള്‍), നാലാം വര്‍ഷം, ഐഷ അബ്ദുറഹ്മാന്‍ (പൊന്നാനി) സെക്കന്ററി തലത്തില്‍: ഒന്നാം വര്‍ഷം - സക്കീന എം. (മക്കരപ്പറമ്പ്), രണ്ടാം വര്‍ഷം - താഹിറ സി.ടി. (കുന്നക്കാവ്).