വിജ്ഞാനീയങ്ങളുടെ ഉറവിടം വിശുദ്ധ ഖുർആനാണ്: ശിഹാബ് പൂക്കോട്ടൂർ

മക്കരപറമ്പ: എല്ലാ തരം വിജ്ഞാനീയങ്ങളുടേയും ഉറവിടം വിശുദ്ധ ഖുർആൻ ആണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. ഖുർആൻ പഠന ക്ലാസ് ഉദ്ഘാടനവും മക്കരപ്പറമ്പ മദ്രസ ഉമർഫാറൂഖ് സ്മാർട്ട് ക്ലാസ് റൂം സമർപ്പണവും  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ദഅവത്ത് നഗർ ഏരിയ ഖുർആൻ സ്റ്റഡി സെന്റർ കോർഡിനേറ്റർ അബ്ദുൽ ഖാദർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഖുർആൻ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനദാനം ഖുർആൻ സ്റ്റഡി സെന്റർ മലപ്പുറം ജില്ല പ്രസിഡന്റ് ഒ.പി അസൈനാർ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഹൽഖ നാസിം കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്വാഗതവും കെ മുഹമ്മദലി നന്ദിയും പറഞ്ഞു.