കെ.ടി. മുഹമ്മദ് മൗലവി നിര്യാതനായി

ചേന്ദമംഗലൂർ: പണ്ഡിതനും ജമാഅത്തെ ഇസ്​ലാമിയുടെ ആദ്യകാല നേതാവുമായിരുന്ന കെ.ടി. മുഹമ്മദ് മൗലവി (80) നിര്യാതനായി. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും ജമാഅത്തെ ഇസ്‌ലാമി അംഗവും മുൻ ജില്ല അസിസ്​റ്റൻറ് നാസിമുമായിരുന്നു. ഇസ്​ലാഹിയ അസോസിയേഷൻ മാനേജിങ്​ കമ്മിറ്റി അംഗം, ഒതയമംഗലം മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിരുന്നു. ചേന്ദമംഗലൂർ ഇസ്‌ലാഹിയ്യ കോളജ്‌, അൽഫലാഹ്‌ പെരിങ്ങാടി, ഇലാഹിയ്യ കോളജ്‌ തിരൂർക്കാട്‌, ചേന്ദമംഗലൂർ അൽമദ്​റസത്തുൽ ഇസ്​ലാമിയ്യ തുടങ്ങിയ സ്ഥാപനങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അനീസ (ചെറുവാടി), സുഹറ (കുറ്റിക്കാട്ടൂർ), ശാക്കിർ (ഖത്തർ), ഹനീഫ്‌ (ഡി ഫോർ മീഡിയ), അമീന (ജി.എം.എൽ.പി.എസ്‌, കിടങ്ങഴി), മുഹ്‌സിൻ അലി (പി.ആർ.ഒ, എൻ.എച്ച്‌.എം), ആയിഷ (ടീച്ചർ, അൽഫിത്‌റ, ചേന്ദമംഗലൂർ), ഖദീജ (ബാലുശ്ശേരി).മരുമക്കൾ: ഇ.എൻ. ഇബ്രാഹീം മൗലവി, ശരീഫ്‌ കുറ്റിക്കാട്ടൂർ (റഹ്‌മാനിയ ഹയർ സെക്കൻഡറി സ്കൂൾ), അബ്​ദുറശീദ്‌ ഓമശ്ശേരി (കൊടുവള്ളി എച്ച്‌.എസ്‌.എസ്‌), മുസ്തഫ പാഴൂർ (നടക്കാവ്‌ ഗേൾസ്‌ സ്കൂൾ), ശംസീർ ബാലുശ്ശേരി (പന്നൂർ എച്ച്‌.എസ്‌.എസ്‌), ആബിദ പൂളപ്പൊയിൽ (അൽ ഫിത്‌റ ഓമശ്ശേരി), ബുഷ്‌റ മുണ്ടുമുഴി (അൽ ഫിത്‌റ ചേന്ദമംഗലൂർ), നതീജ കുനിയിൽ.സഹോദരങ്ങൾ: കെ.ടി. അബ്​ദുൽ കരീം, കെ.ടി. ഉണ്ണിമോയി, കെ.ടി. ഫാത്തിമ, കെ.ടി ആയിഷ, കെ.ടി. അബ്​ദുറഹ്‌മാൻ, പി.ടി. അബ്​ദുല്ല.