ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു

നെടുമ്പാശ്ശേരി: ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി ജില്ല നേതാക്കള്‍ . ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് എം.കെ. അബൂബക്കര്‍ ഫാറൂഖി, സെക്രട്ടറി കെ.കെ. സലീം, വൈസ് പ്രസിഡന്റ് വി.എ. ഇബ്രാഹിംകുട്ടി, സെക്രേട്ടറിയറ്റ് അംഗം എം.കെ. ജമാലുദ്ദീന്‍, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് എ. അനസ്, സെക്രട്ടറി റഫീഖ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. എം.കെ. അബൂബക്കര്‍ ഫാറൂഖി ഹാജിമാരെ അഭിസംബോധന ചെയ്തു.
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റിയംഗം മുഹമ്മദ് ബാബു സേഠ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കെ.കെ. മുഹമ്മദ് ബഷീര്‍, അബ്ദുല്ലത്തീഫ് മാറഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.