ഇന്‍സ്പയര്‍ 2017 സമാപിച്ചു

മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് ഇന്‍സ്പയര്‍ 2017 സമാപിച്ചു. ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പില്‍ ടീം ബില്‍ഡിംഗ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് , ലീഡര്‍ഷിപ്പ്, കമ്യൂണിക്കേഷന്‍, ഖുര്‍ആന്‍, ഹദീസ്, നമ്മുടെ സ്വഭാവം, പരലോകം, തുടങ്ങിയ വിഷയങ്ങളിലായി സ്റ്റഡി ക്ലാസുകള്‍, വര്‍ക് ഷാപ്പ് ഗ്രൂപ്പ് ഡിസ്‌കഷന്‍, ഡിബേറ്റ്,സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. റിഫ ദിശാ സെന്ററില്‍ വച്ച് നടന്ന ക്യാമ്പില്‍ ടൈനര്‍മാരായ വഹീദ് മുറാദ്, കമാല്‍ മുഹ്യുദ്ദീന്‍, യൂനുസ്സലീം, ഷാനവാസ്, അബ്ദുല്‍ ഹഖ്, മുഹമ്മദ് ഷാജി, സിറാജ് പള്ളിക്കര തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
ക്യാമ്പിന്റെ സമാപന സമ്മേളനം മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ ഫ്രണ്ട്‌സ് ആക്ടിങ് പ്രസിഡന്റ് ഇ.കെ സലീം ഉല്‍ഘാടനം ചെയ്തു. ടീന്‍ ഇന്ത്യ കോ ഓര്‍ഡിനേറ്റര്‍ അബ്ബാസ് എം അധ്യക്ഷത വഹിച്ചു. എഫക്റ്റീവ് പാരന്റിംങ്, മള്‍ടിപ്പ്ള്‍ ഇന്റലിജന്‍സ്, തുടങ്ങിയ വിഷയങ്ങമില്‍ വഹീദ് മുറാദ്, കമാല്‍ മുഹ്യുദ്ദീന്‍ എന്നിവര്‍ ക്ലാസ് എടുത്തു. ക്യാമ്പ് കണ്‍വീനര്‍, മുഹമ്മദ് ഷാജി സ്വാഗതവും ഫ്രണ്ട്‌സ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി മുഹമ്മദലി .സി .എം.സമാപനവും നടത്തി. ക്യാമ്പിന്റെ ഭാഗമായി നടന്ന ഡിബേറ്റില്‍ വിജയികളായവര്‍ക്ക് ഫ്രണ്ട്‌സ് വനിതാ വിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹീം ഫ്രന്റസ് ആക്ടിംഗ് പ്രസിഡണ്ട് ഇ.കെ.സലീം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.