ഹാദിയയുടെ നീതിക്ക് വേണ്ടിയുള്ള ജനകീയ ഒപ്പു ശേഖരണം

പാലക്കാട്:  മതം മാറിയതിന്റെ പേരിൽ വീട്ട് തടങ്കലിലാക്കപ്പെട്ട  ഹാദിയക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രക്കും, വനിതാ കമ്മീഷനും ജി.ഐ.ഒ കേരള നൽകുന്ന ഹരിജിക്ക് വേണ്ടിയുള്ള ജനകീയ ഒപ്പു ശേഖരണം നടത്തി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശാന്തകുമാരി നിർവഹിച്ചു.
 വിവിധ ഏരിയകളിൽ നടത്തിയ ഒപ്പുശേഖരണത്തി സാമൂഹിക, രാഷ്ട്രീയ, മത, കല, സാംസ്കാരിക, മാധ്യമ മേഖലകളിലെ പ്രമുഖർ ഒപ്പ് വെച്ചു.

കെ.പി.എസ്. പയ്യനടം, വിളയോടി വേണുഗോപാലൻ (പരിസ്ഥിതി സാമൂഹ്യ പ്രവർത്തകൻ), തെന്നിലാപുരം രാധാകൃഷ്ണൻ (സംസ്ഥാന ജനറൽ സെക്രട്ടറി, വെൽഫൽ പാർട്ടി), Prof :ശ്രീ മഹാദേവൻപിളള (പാലക്കാട് സൗഹൃദ വേദി ചെയർമാൻ), രവി തൈക്കാട്ട് (നാടക പ്രവർത്തകൻ), ടി.എം.സ്വാലിഹ് (സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗം, ISM), പി.എ. അബ്ദുൽ ഗഫൂർ (റിട്ടേ. എസ്.ഐ), ശബീന ശർഖി (മുൻ സംസ്ഥാന പ്രസി. ജി.ഐ.ഒ), ഗിരിജ ടീച്ചർ (പഞ്ചായത്ത് പ്രസിഡന്റ്), റിയാസ് ഖാലിദ് (മെമ്പർ, പിരായിരി ഗ്രാമപഞ്ചായത്ത്), എം.സുലൈമാൻ (ജില്ലാ ജനറൽ സെക്ര. വെൽഫയർ പാർട്ടി), അബൂ ഫൈസൽ ആലത്തൂർ (ഖത്തീബ്, ഇശാഅത്തുൽ ഇസ്ലാം മസ്ജിദ് ), ഷാക്കിർ മൂസ (മാനേജർ, പാലക്കാട് ഓർഫനേജ്), സഫിയ ശറഫിയ്യ (സംസ്ഥാന സമിതിയംഗം, ജമാഅത്തെ ഇസ് ലാമി, വനിതാ വിഭാഗം), അൻവർ സാദിഖ് (പ്രിൻസിപ്പാൾ, മോഡൽ ഹൈസ്ക്കൂൾ),വി.എ. അബ്ദു സുബ്ഹാൻ (KIG, ജിദ്ദ), വിനീത ടീച്ചർ (സെക്ഷൻ ഹെഡ്, MHS), ഹംസ മുസ്ലിയാർ (മേപ്പറമ്പ് ജുമുഅ മസ്ജിദ്), ഹരി അരുമ്പിൽ (BSP ജില്ല നേതാവ് ), TR അജയൻ (ജില്ല പഞ്ചായത്ത് ലൈബ്രറി സെക്രട്ടറി), ചന്ദ്രശേഖരൻ (മാധ്യമം), ഫൈസൽ കോങ്ങാട് (സുപ്രഭാതം), വിജയൻ എഴോം (തേജസ്), മുഹമ്മദ് അലി (ചന്ദ്രിക). ജി.ഐ.ഒ ജില്ലാ പ്രസി. വി. മുഫീദ, സെക്ര. സുമ്മയ്യ സുലൈമാൻ, ഷഹന അഷ്റഫ്, റഷാന, സി.എം.റഫീഅ, ഷബ്നാസ്, ഷാഹിദ, സ്വാബിറ, ശിഫ, ഷമീല എന്നിവർ നേതൃത്വം നൽകി.

ഫോട്ടൊ: ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശാന്തകുമാരി നിർവഹിക്കുന്നു.