ഗുര്‍മീത് റാം റഹീം കേസ് വിധി: അക്രമസംഭവങ്ങള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഗൗരവമായി എടുക്കണം -ജമാഅത്തെ ഇസ്‌ലാമി

ന്യൂ ഡല്‍ഹി: ഗുര്‍മീത് റാം റഹീമിനെ ബലാല്‍സംഘക്കേസില്‍ സി.ബി.ഐ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍ അപലപിച്ചു. ഹരിയാനയില്‍ നടന്ന അക്രമങ്ങള്‍ ദു:ഖകരമാണ്. ബി.ജെ.പി ഭരിക്കുന്ന  സംസ്ഥാനത്ത് നിയമപാലനസംവിധാനങ്ങള്‍  സമാധാനം പുനസ്ഥാപിക്കാന്‍ ഉത്തരവാദിത്വമുണ്ടായിട്ടും അവര്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാചയപ്പെട്ടിരിക്കുന്നു. ബാബക്ക് എതിരെയുള്ള വിധി പ്രതികൂലമാവുന്ന പശ്ചാത്തലത്തില്‍ ഭക്തര്‍ ആക്രമാസക്തരാവുമെ്‌ന് വ്യക്തമായിട്ടും ബാബയുടെ അനുയായികളെ കോടതിക്ക് പുറത്ത് തടിച്ചു കൂടാന്‍ അനുവദിച്ചത് തന്നെ ഭരണപരകൂട പരാജയമായിരുന്നു. അവിടുത്തെ സംഭവവികാസങ്ങള്‍ കവര്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത് പ്രത്യേകം അപലപിക്കുകയാണ്. നിയമ വ്യവസ്ഥയുടെ തകര്‍ച്ച ഈ സംഭവത്തിലെന്ന പോലെ സംവരണത്തിന് വേണ്ടിയുള്ള ജാട്ട് പ്രക്ഷോഭവേളയിലും കണ്ടതാണ്. ജനക്കൂട്ടത്തിന്റെ അഴിഞ്ഞാട്ടവും ആക്രമണങ്ങളും നിയന്ത്രണവിധേയമാക്കുന്നതിനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പ് വരുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് ജമാഅത്ത് പ്രതീക്ഷിക്കുന്നത്.  

ഈ ഭീകരമായ കലാപത്തിന് പിന്നിലെ അടിസ്ഥാനമായ കാരണങ്ങളിലൊന്ന് അടിച്ചമര്‍ത്താന്‍ അധികാരമുള്ളവര്‍ കാണിക്കുന്ന നിസ്സംഗത കൊണ്ട് രാജ്യത്ത് രൂപപ്പെട്ട് വന്നു വെറുപ്പിന്റെയും ആക്രമണോത്സുകയുടെയും അന്തരീക്ഷമാണ്. പട്ടാപ്പകല്‍ പോലും നിയമം കയ്യിലെടുത്ത് ആള്‍ക്കൂട്ടം നടത്തുന്ന കലാപങ്ങള്‍ക്ക് നേരെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മൗനികളാവുകയാണ്. പോലീസും ഭരണകൂട സംവിധാനങ്ങളും ഇത്തരം ആൾക്കൂട്ട ആക്രമണത്തിന് മുന്നില്‍ നിസ്സംഗരാണ്. ഭരിക്കുന്ന കക്ഷികളുടെ പിന്തുണയും ഇവര്‍ക്ക് വേണ്ടുവോളം ലഭിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് ഇതില്‍ നിന്ന് പാഠം പഠിക്കുകയും ക്രിമിനലുകളോട് കാണിക്കുന്ന മൃദുസമീപനം അരാചകത്വത്തിലേക്കും നയിക്കുമെന്നും രാജ്യത്ത് അത് വലിയ നഷ്ട വരുത്തുമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.