പാരപ്ലീജിയ രോഗികൾക്ക് സ്വാന്തനമായി പീപ്പിൾസ് ഫൌണ്ടേഷൻ

കണ്ണൂർ: നട്ടെല്ലിന് ക്ഷതമേറ്റ് പ്രയാസപ്പെടുന്നവർക്ക് ഡ്രൈവിങ്ങ് ലൈസൻസിന്റെ കടമ്പകൾ പൂർത്തിയാക്കുന്നതിന് സൌകര്യമൊരുക്കിയും ഓണം പെരുന്നാൾ ഭക്ഷ്യകിറ്റുകൾ നൽകിയും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പീപ്പിൾസ് ഫൌണ്ടേഷൻ മാതൃകയായി വിവിധ കേന്ദ്രങ്ങളിൽ നടക്കേണ്ട ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ പാര പ്ലീജിയ രോഗികൾക്ക് വേണ്ടി ജില്ലാ കേന്ദ്രത്തിൽ ഏകീകരിക്കുകയും ഈ മാസം രണ്ടിന് കണ്ണൂർ JRTO ഓഫീസിൽ ലേണേഴ്സ് ടെസ്റ്റ് നടത്തുകയുമുണ്ടായി. ടെസ്റ്റ് പാസ്സായവർക്കുള്ള ക്ലാസ്സ് കണ്ണൂർ താവക്കരയുള്ള യൂണിറ്റി സെന്ററിൽ ഇന്ന് നടന്നു. വനിതകളടക്കം 74 പേർ AMV അനിൽ കുമാർ ക്ലാസ്സിൽ പങ്കെടുത്തു.  ക്ലാസ്സിന് നേതൃത്വം നൽകി.

പാരപ്ലീജിയ രോഗികൾക്ക് പീപ്പിൾസ് ഫൌണ്ടേഷൻ നൽകുന്ന ഓണം /പെരുന്നാൾ കിറ്റിന്റെ ജില്ലാ തല വിതരണ ഉദ്ഘാടനം Dy SP സദാനന്ദൻ All Kerala Wheel Chair Rights A Federation പ്രസിഡണ്ട് CCO നാസർ, സെക്രട്ടറി PV ബാബു എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു

യൂണിറ്റി സെന്റർ ചെയർമാൻ UP സിദ്ദീഖ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.   സെക്രട്ടറി ഹനീഫ മാസ്റ്റർ, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ഫിറോസ്, കണ്ണൂർ ജില്ലാ റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡണ്ട്  മുജീബ് , സി സി ഒ  നാസർ, PV ബാബു ആശംസകൾ നേർന്നു. PF ജില്ലാ കോ ഓർഡിനേറ്റർ KP ആദം കുട്ടി സ്വാഗതവും Aഅശ്റഫ് നന്ദിയും പറഞ്ഞു