തൊഴിലന്വേഷകര്‍ക്ക്  ദിശാബോധം പകര്‍ന്നു നല്‍കി കരിയര്‍ ഗൈഡന്‍സ് ക്ലാസ്.

യൂത്ത് ഫോറത്തിനു കീഴിലെ കരിയര്‍ അസിസ്റ്റന്‍സ്  വിംഗ് ആയ കെയര്‍ ദോഹയുടെ ആഭിമുഖ്യത്തില്‍  കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ്‌ സംഘടിപ്പിച്ചു. പുതുതായി തൊഴില്‍ അന്വേഷിച്ചെത്തുന്നവര്‍ക്കും നിലവിലെ ജോലിയില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും  മാര്‍ഗ നിര്‍ദ്ദേശം നല്‍കുക  എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കപ്പെട്ട ശില്‍പ്പശാലയില്‍  ബയോഡാറ്റ നിര്‍മ്മാണം, ഇന്റെര്‍വ്യൂ നേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  ദോഹയിലെ തൊഴില്‍ മേഖലയുടെ നിലവിലെ സ്ഥിതി, തോഴിലന്വേഷകര്‍ക്കുള്ള അനുയോജ്യമായ വിവിധ മാര്‍ഗ്ഗങ്ങള്‍  തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്  സീനിയര്‍  കരിയര്‍ കണ്‍സള്‍ട്ടന്റും ട്രൈനറുമായ ജസീം മുഹമ്മദ്  ക്ലാസ്സെടുത്തു. 

തുടര്‍ന്ന് നടന്ന പാനല്‍ ഡിസ്കഷനില്‍ പ്രഫഷണല്‍ എക്സേപേര്‍ട്ടും  കെയര്‍ ദോഹയുടെ  സീനിയര്‍ കരിയര്‍ കൌണ്‍സിലര്‍മാരുമായ  മുഹമ്മദ്‌ മുബാറക്, ഹഫീസുല്ല കെ വി, ബസ്സാം, റയീസ്  എന്നിവര്‍ തൊഴിലന്വേഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.  മന്‍സൂറയിലെ ഐ.ഐ.എ ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍  ഷഹീന്‍ മുഹമ്മദ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍   ഷജീം കോട്ടച്ചേരി നന്ദിയും പറഞ്ഞു.

മാസം തോറും കെയര്‍ ദോഹ നടത്തി വരുന്ന കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്ഷോപ്പുകളുടെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിച്ചത്. നൂറുകണക്കിനു തൊഴിലന്വേഷകര്‍ക്ക് ഒരോ മാസവും ദിശാബോധം പകര്‍ന്ന് നല്‍കാന്‍ പരിപടി കൊണ്ട് സാധിക്കുന്നുവെന്ന്  കെയര്‍ കോഡിനേറ്റര്‍ കോഡിനേറ്റര്‍   ഷജീം കോട്ടച്ചേരി പറഞ്ഞു.​