ഫാസിസത്തിനെതിര സാഹോദര്യം കൊണ്ട് പ്രതിരോധം തീർക്കുക

പാലക്കാട്: ജനങ്ങളെ പരസ്പരം വിഭജിച്ച് അനൈക്യവും ഛിദ്രതയും സൃഷ്ടിക്കുന്ന
വർഗീയ ഫാസിസത്തിനെതിരെ സാമൂഹിക നീതിയിലധിഷ്ഠിതമായ സാഹോദര്യം കൊണ്ട് പ്രതിരോധിക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ്..

ജില്ല കമ്മിറ്റി പാലക്കാട്, ഒലവക്കോട്, ഒറ്റപ്പാലം, പത്തിരിപ്പാല, ആലത്തൂർ, തരൂർ, കൊല്ലങ്കോട്,ചിറ്റൂർ എന്നീ  മേഖല പ്രവർത്തക കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത പ്രബോധന സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കതത്ത ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം.
സാമുദായിക ധ്രുവീകരണത്തിനെതിരെ സാമുഹിക സൗഹാർദ്ദം വളർത്തി കൊണ്ടുവരാൻ
വരുന്ന ആഘോഷാവസരങ്ങൾ പരമാവധി  പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന കൂടിയാലോചന സമിതിയംഗം അബ്ദുൽ ഹകീം നദ് വി അധ്യക്ഷത വഹിച്ചു.  ഖുർആൻ സ്റ്റഡി സെന്റർ ജില്ലാതല വിജയികളെ അനുമോദിച്ചു. ജില്ല വൈസ് പ്രസിഡന്റ് ബഷീർ ഹസൻ നദ് വി , ജില്ലാ അസി. സെക്ര. ബഷീർ പുതുക്കോട്, ജില്ലാ സമിതിയംഗമായ അലവി ഹാജി, ഏരിയ പ്രസിഡന്റുമാരായ മൂസ ഉമരി ,മുഹമ്മദലി മാസ്റ്റർ, ശിഹാബുദീൻ, അബൂബക്കർ ബിൻയാമിൻ, ഹൈദ്രൂസ്, അസനാർ കുട്ടി, അബ്ദു ശുക്കൂർ, പി.എച്ച്.മുഹമ്മദ് എന്നിവർ സംസാരിച്ചു.