വിജ്ഞാനങ്ങളെ നേരിടാൻ യുദ്ധങ്ങൾക്ക് പോലും കഴിയില്ല. പി. മുജീബ് റഹ്മാൻ

കായംകുളം: അറിവ് നേടുന്ന തലമുറയെ ആരും ഭയപ്പെടും. അതു കൊണ്ടാണ് വിജ്ഞാനങ്ങൾക്കെതിരെ യുദ്ധപ്രഖ്യാപനം പോലും നടത്താൻ ഭയപ്പെടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് ആമിർ പി.മുജീബ് റഹ് മാൻ പറഞ്ഞു. വിഞ്ജാന കേന്ദ്രങ്ങൾ തകർത്തും ആരാധനാലയങ്ങൾ പൂട്ടിയിട്ടും ലോകത്ത് ഭീതി പരത്തുന്നവരുടെ ഭയപ്പാട് വിഞ്ജാനത്തോടാണ്. ഓച്ചിറ ദാറുൽ ഉലും ഹസനി അക്കാഡമിയിൽ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . അറിവ് ആർജിക്കുന്ന തലമുറയാണ് ധാർമിക ലോകത്തിന് ഉപകാരപ്പെടുക. നേടുന്ന അറിവിലെ തിരിച്ചറിവിനെ കാണാതെ പോകുന്നവരാണ് ലോകത്തിന്റെ സമാധാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആധുനിക കാലത്തെ സാങ്കേതിക പരിഞ്ജാനത്തെപോലും നേടാൻ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസ സംരംഭങ്ങൾ രൂപപ്പെടണം. അധിനിവേശ ങ്ങളുടെയും രാഷ്ട്രങ്ങളുടെ കയ്യേറ്റങ്ങളെയും നേരിടാനുള്ള ആയുധം അറിവാണ്. അദ്ദേഹം പറഞ്ഞു. അക്കാദമി ട്രസ്റ്റ് ജനറൽ സെക്രട്ടറി മുഹമ്മദ് അൻസാരി നദ് വി അധ്യക്ഷനായിരുന്നു. ജമാഅത്തെ ഇസ് ലാമി ഹക്കീം പാണാവള്ളി, ജനറൽ സെക്രട്ടറി നവാസ് ജമാൽ, സെക്രട്ടറിമാരായ ഡോ.ഒ.ബഷീർ, യു.ഷൈജു, സമിതിയംഗം എം.അബ്ദുൽ ലത്തീഫ്, ഏരിയ വൈസ് പ്രസിഡന്റ് എസ്.മുഹിയിദ്ദീൻ ഷാ എന്നിവരും അക്കാഡമിയിലെ പണ്ഡിതരും സംബന്ധിച്ചു.