ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം നേതൃപരിശീലനം സംഘടിപ്പിച്ചു.

ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം ജില്ലാസമിതിയംഗങ്ങള്‍ക്കും ഏരിയാ ഭാരവാഹികള്‍ക്കുമായി നേതൃപരിശീലനം സംഘടിപ്പിച്ചു. നാല് മേഖലകളിലായാണ് പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലെ ജില്ലാസമിതിയംഗങ്ങള്‍ക്കും ഏരിയാ ഭാരവാഹികള്‍ക്കുമായി ഫറോക് ഇര്‍ശാദിയാ കോളെജില്‍ വെച്ച് നടത്തിയ  പരിപാടി  ജമാഅത്തെ ഇസ്‌ലാമി കേരള അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്തു.

ഏത് പ്രതിസന്ധി ഘട്ടത്തിലും ഇസ്‌ലാാമിന്റെ മാനവിക മുഖം ഉയര്‍ത്തിപ്പിടിക്കുന്നവരായിരിക്കണം നമ്മള്‍ എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വൈകാരികവും അപക്വവുമായ ഇടപെടല്‍ ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു 

എച്ച്.ആര്‍.ഡി ട്രയിനിംഗ് സെഷന്‍ മജ്‌ലിസ് എഡ്യുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസന്‍ നിയന്ത്രിച്ചു. വനിതാ പ്രവര്‍ത്തന മാര്‍ഗരേഖ എന്ന സെഷന്‍ ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി സിവി ജമീല അവതരിപ്പിച്ചു. കെടി നസീമ ടീച്ചര്‍ ഖുര്‍ആന്‍ ക്ലാസ്സ് നടത്തി. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആര്‍.സി സാബിറ ആമുഖം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരള ശൂറാ അംഗം പി.വി റഹ്മാബി ടീച്ചര്‍ സമാപനം നിര്‍വഹിച്ചു.