മുഹമ്മദ് നബി ഉല്‍കൃഷ്ട വ്യക്തിത്വം

വടക്കാങ്ങര: മുഹമ്മദ് നബി ലോകം കണ്ടതില്‍ വെച്ചേറ്റവും ഉല്‍കൃഷ്ട വ്യക്തിത്വത്തിന്റെ ഉടമയും വിമോചകനുമായിരുന്നുവെന്ന് കേരള ഖത്തീബ് കൗണ്‍സില്‍ പ്രസിഡന്റ് ഇ.എം മുഹമ്മദ് അമീന്‍. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹല്‍ഖ സംഘടിപ്പിച്ച 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക മാതൃക ജീവതത്തല്‍ പ്രയോഗവല്‍ക്കരിച്ചുകൊണ്ടാണ് പ്രവാചക സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീര്‍ സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഖത്മുല്‍ ഖുര്‍ആന്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം ഇ.എം മുഹമ്മദ് അമീന്‍ നിര്‍വഹിച്ചു. ഈസ്‌ററ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് കെ.എ കരീം മൗലവി സംസാരിച്ചു. മുഹമ്മദ് നദീര്‍ ഖിറാഅത്ത് നടത്തി.