മുഹമ്മദ് നബി ലോകത്തിന്റെ പൊതുസ്വത്ത്

ഏഴാം നൂറ്റാണ്ടില്‍ പ്രവാചകനു സാധിച്ചത് കാരുണ്യത്തിന്റെ വിപ്ലവമാണെന്നും ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ് പ്രവാചകന്‍ നിലകൊണ്ടതെന്നും പണ്ഡിതനും വാഗ്മിയുമായ സമീര്‍ വടുതല. ജമാഅത്തെ ഇസ്‌ലാമി 2017 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 25 വരെ  നടത്തുന്ന 'നബിചര്യ: കാലവും ദൗത്യവും' എന്ന കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ല മലബാര്‍ ഹൗസ് ഓപണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.സി. നസീര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് മൂസ മുരിങ്ങേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഹമ്മദ് സലാഹുദ്ദീന്‍ സ്വാഗതവും മുഹമ്മദലി മാസ്റ്റര്‍ പെരിമ്പലം നന്ദിയും പറഞ്ഞു.