'കര്‍മപഥത്തില്‍ ചൂട്ടേന്തിയവര്‍' പ്രകാശനം ചെയ്തു

തിരൂര്‍ക്കാട്: ജമാഅത്തെ ഇസ്ലാമി മങ്കട ഏരിയയിലെ പഴയകാല പ്രവര്‍ത്തകരുടെ ജീവിതം രേഖപ്പെടുത്തുന്ന ഓര്‍മപുസ്തകം 'കര്‍മപഥത്തില്‍ ചൂട്ടേന്തിയവര്‍' പ്രകാശനം ചെയ്തു. എസ്.ഐ. ഒ മങ്കട ഏരിയ സമ്മേളനോപഹാരമായ പുസ്തകം ജമാഅത്തെ ഇസ്ലാമി  സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ എസ് ഐ ഒ കേന്ദ്ര ശൂറാംഗം അലിഫ്  ഷുക്കൂറിന് നല്‍കിയാണ് പ്രകാശനം നിര്വ്വഹിച്ചത്.എസ്.ഐ.ഒ മങ്കട ഏരിയ വൈസ് പ്രസിഡന്റ് അലീഫ് കൂട്ടില്‍ ആണ് പുസ്തകം തയാറാക്കിയത്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന വനിതാ വിഭാഗം സെക്രട്ടറിമാരായ പി റുക്‌സാന, സുബൈദ ടീച്ചര്‍, ജമാഅത്തെ ഇസ്ലാമി   ഏരിയ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, സോളിഡാരിറ്റി ഏരിയ സെക്രട്ടറി അബ്ദുല്ല, ജി ഐ ഒ ഏരിയ പ്രസിഡന്റ് അദീബ, എസ് ഐ ഒ ഏരിയ പ്രസിഡന്റ് അഫ്‌സല്‍ എന്നിവര്‍ സംബന്ധിച്ചു