കാമ്പയില്‍ പ്രഖ്യാപനം ഏപ്രിൽ 6 ന്

ഒരു മുസ്‌ലിമിന് സ്വയം നിര്‍ബന്ധമാകുന്ന മൂന്നു കാര്യങ്ങളുണ്ട്. ഒന്ന് അയാളുടെ വിശ്വാസം പൂര്‍ണമാക്കുക. രണ്ടു അതനുസരിച്ചു പ്രവര്‍ത്തിക്കുക മൂന്നു അത് മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കുക. ഇസ്‌ലാം ലക്ഷ്യമാക്കുന്നത് മനുഷ്യന്റെ ഇഹപര വിജയമാണ്. ഈ ലോകത്തെ ജീവിതത്തിനു ശേഷം മറ്റൊരു ജീവിതമുണ്ട് . അനന്തമായ  ആ ജീവിതത്തിന്റെ ജയപരാജയം ഈ ഭൂമിയിലെ ഹൃസ്വമായ ജീവിത കാലത്തെ പ്രവര്‍ത്തമാണ് എന്നും ഇസ്‌ലാം പറയുന്നു. 

 

അജ്ഞതയാണ് പലപ്പോഴും ശത്രുക്കളെ സൃഷ്ടിക്കുന്നത്. ഇസ്‌ലാമിന്റെ കാര്യത്തില്‍ അത് ഒരു പരിധിവരെ സത്യമാണ്. ഇസ്‌ലാമിനെ കുറിച്ച് അധികം പേരും ധാരണകള്‍ മാത്രം കൊണ്ട് നടക്കുന്നു. അതിനവര്‍ക്ക് പലപ്പോഴും പ്രേരകം ശരിയായ അറിവാകില്ല. അവര്‍ കണ്ട അനുഭവങ്ങളും കേട്ടറിഞ്ഞ പ്രചാരണങ്ങളും മാത്രം. 

 

ജമാഅത്തെ ഇസ്‌ലാമി, ഇസ്‌ലാമിനെ പൊതു സമൂഹത്തിനു പരിചയപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രസ്ഥാനമാണ്. മാറിയ സാഹചര്യങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു എന്ന് പ്രസ്ഥാനം മനസ്സിലാക്കുന്നു. 

 

ഏപ്രില്‍ പത്തു മുതല്‍ മുപ്പതു കൂടി ഇസ്‌ലാമിക പ്രസ്ഥാനം ഇസ്‌ലാമിനെ പൊതു സമൂഹത്തിനു കൂടുതല്‍ പരിചയപ്പെടുത്താന്‍ ഒരു കാമ്പയില്‍ നടത്തുന്നു. പ്രസ്തുത കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രില്‍ ആറിന് എറണാകുളത്തു വെച്ച് നടക്കും. മത രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും