സർക്കാരിന്റെ മദ്യ വ്യാപന നയത്തിനെതിരെ പ്രതിഷേധ സംഗമം നടത്തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ന​വോ​ത്ഥാ​ന​ത്തി​ന്​ ക​ള​മൊ​രു​ക്കി​യ മ​ഹി​ത​മൂ​ല്യ​ങ്ങ​ളെ മ​ദ്യ​ന​യ​ത്തി​ലൂ​ടെ ഇ​ട​തു സ​ർ​ക്കാ​ർ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും സം​സ്​​ഥാ​ന​ത്തെ മ​ദ്യ​ത്തി​ൽ മു​ക്കി​ക്കൊ​ല്ലു​ക എ​ന്ന നി​ല​പാ​ടാ​ണ്​ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​െ​എ. അ​ബ്​​ദു​ൽ അ​സീ​സ്. നാ​ടി​​െൻറ ന​ന്മ സ​മ്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​ന​ത്തി​ലാ​ണ്. മ​ദ്യ​ന​യ​ത്തി​നെ​തി​രാ​യ കൂ​ട്ടാ​യ പ​രി​ശ്ര​മം നാ​ടി​​െൻറ ന​ന്മ​യി​ൽ താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ​വ​രു​ടെ​യും ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​സ​ർ​ക്കാ​റി​​െൻറ മ​ദ്യ​ന​യ​ത്തി​നെ​തി​രെ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ഗാ​ന്ധി​പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​മീ​ർ.   മ​ദ്യ​വ​ർ​ജ​ന​ത്തി​ന്​ സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും കേ​ര​ള​ത്തെ മ​ദ്യ​മു​ക്ത​മാ​ക്കു​മെ​ന്നു​മൊ​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ൽ പ്ര​ഖ്യാ​പി​ച്ച പാ​ർ​ട്ടി പ​ക്ഷേ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​േ​പ്പാ​ൾ നി​ല​പാ​ട്​ മാ​റു​ക​യും മ​ദ്യം പ​ര​മാ​വ​ധി വ്യാ​പ​ക​മാ​ക്കാ​ൻ തീ​വ്ര​​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യു​മാ​ണ്. നേ​ര​ത്തേ പൂ​ട്ടി​യ ബാ​റു​ക​ൾ​പോ​ലും തു​റ​ക്കാ​നാ​ണ്​ പ​രി​ശ്ര​മം. നാ​ടി​​െൻറ ന​ന്മ​യി​ൽ താ​ൽ​പ​ര്യ​മു​ള്ള മു​ഴു​വ​ൻ​പേ​രെ​യും ദുഃ​ഖി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണി​ത്.  ഇൗ ​ന​യം സ​ർ​ക്കാ​ർ തി​രു​ത്ത​ണം -അ​േ​ദ്ദ​ഹം പ​റ​ഞ്ഞു. നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ൾ കി​ട്ടാ​നി​ല്ലാ​ത്ത കാ​ല​ത്താ​ണ്​ സു​ല​ഭ​മാ​യി മ​ദ്യം ല​ഭ്യ​മാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. മ​ദ്യം വേ​ണോ വേ​ണ്ട​യോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ​ർ​ക്കാ​റി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യി കെ.​എ​ൻ.​എ. ഖാ​ദ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു.     ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​സി​സ്​​റ്റ​ൻ​റ്​ അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്​​മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ൻ​റ്​ വി.​എം. സു​ധീ​ര​ൻ, മ​ദ്യ​നി​രോ​ധ​ന​സ​മി​തി മേ​ഖ​ലാ അ​ധ്യ​ക്ഷ​ൻ ഫാ​ദ​ർ ജോ​ൺ അ​രീ​ക്ക​ൽ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ശ്രീ​ജ നെ​യ്യാ​റ്റി​ൻ​ക​ര, പാ​ള​യം ഇ​മാം മൗ​ല​വി വി.​പി. സു​ഹൈ​ബ്, അ​ൽ അ​മീ​ൻ ബീ​മാ​പ​ള്ളി, എ​സ്.​എം. സൈ​നു​ദ്ദീ​ൻ, ക​ട​യ്​​ക്ക​ൽ ജു​നൈ​ദ്, വി.​എ. ന​സീ​മ, എ. ​ആ​ദി​ൽ, എ. ​അ​ൻ​സാ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സോ​ണ​ൽ സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ്​ സ്വാ​ഗ​തം പ​റ​ഞ്ഞു.  ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ​ച്ച്. ഷ​ഹീ​ർ മൗ​ല​വി സ​മാ​പ​നം നി​ർ​വ​ഹി​ച്ചു.