ഡോ. കഫീല്‍ഖാന്‍ ജമാഅത്ത് കേന്ദ്ര ആസ്ഥാനം സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗൊരക്പൂര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായിരുന്ന ഡോ. കഫീല്‍ ഖാന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ആസ്ഥാനം സന്ദര്‍ശിച്ചു. സഹോദരന്റെ കൂടെ ഡല്‍ഹിയിലെ ജമാഅത്ത് മര്‍കസിലെത്തിയ അദ്ദേഹം ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച നടത്തി.

ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എന്‍ജിനീയര്‍, സെക്രട്ടറി മുഹമ്മദ് അഹ്മദ്,അര്‍ഷദ് ഷെയ്ഖ്,ജമാഅത്തെ ഇസ്ലാമി പി.ആര്‍ കോര്‍ഡിനേറ്റര്‍ നദീം ഖാന്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച പിന്തുണയില്‍ ഞാന്‍ അത്ഭുതപ്പെട്ടുവെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ 28നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.