അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ

വിവിധ ഇസ്ലാമികവിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനോടുകൂടിയ ബിരുദ, ബിരുദാനന്തര കോഴ്‌സുകളാണ് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ നല്‍കുന്നത്. ജാമിഅ വിദ്യാഭ്യാസത്തിന്റെ തുടക്കമായ രണ്ടു വര്‍ഷ പ്രിപറേറ്ററി കോഴ്‌സിലേക്ക് ഉയര്‍ന്ന ഗ്രേഡോടെ എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് പ്രവേശനം നല്‍കുന്നു. പ്രിപറേറ്ററി കോഴ്‌സിനു ശേഷം ഉസ്വൂലുദ്ദീന്‍, ശരീഅ ഫാക്കല്‍റ്റികളില്‍ നാലു വര്‍ഷ ബിരുദപഠനവും തുടര്‍ന്ന് ഖുര്‍ആന്‍, ഹദീസ്, ശരീഅ, ദഅ്‌വ ഫാക്കല്‍റ്റികളില്‍ രണ്ടു വര്‍ഷ ബിരുദാനന്തര സ്‌പെഷ്യലൈസേഷന്‍ കോഴ്‌സുകളും. ബിരുദ കോഴ്‌സുകള്‍ ഹംദര്‍ദ്, അലീഗഢ് യൂനിവേഴ്‌സിറ്റികള്‍ അംഗീകരിച്ചിട്ടുണ്ട്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ ഏക വര്‍ഷ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിനും അവസരം. ജാമിഅയോടനുബന്ധിച്ച ഐ. ടി സെന്ററില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള ഐ. ടി കോഴ്‌സുകളിലേക്കും പ്രവേശനം നല്‍കുന്നു. ജാമിഅയിലെ എല്ലാ കോഴ്‌സുകളിലും ഐ. ടി പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആന്‍, ദഅ്‌വാ പി.ജി. കോഴ്‌സുകളിലേക്കും വിവിധ ഇസ്ലാമിക വിഷയങ്ങളില്‍ പാര്‍ട് ടൈം/ ഫുള്‍ ടൈം ഗവേഷണത്തിന് താല്‍പര്യവും യോഗ്യതയുമുള്ളവര്‍ക്ക് റിസേര്‍ച്ച് സെന്ററിലേക്കും പ്രവേശനം തുടരുന്നു. പഠനകാലത്ത് സ്‌റ്റൈപ്പന്റ് ലഭിക്കും.

http://aljamia.net