ഹിറാ ലൈബ്രറി & ഡാറ്റാ ബാങ്ക്

ഹിറാ ലൈബ്രറി

ഹിറാ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് (2000 ജൂണ്‍ 4) പ്രമുഖ സാഹിത്യകാരന്‍ സി. രാധാകൃഷ്ണനാണ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സമൂഹത്തിലെ പ്രഗല്‍ഭരായ അറുനൂറോളം വ്യക്തികള്‍ ലൈബ്രറിയുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, മലയാളം, അറബി, ഉര്‍ദു എന്നീ ഭാഷകളിലായി അയ്യായിരത്തോളം കനപ്പെട്ട പുസ്തകങ്ങള്‍ ലൈബ്രറിയിലുണ്ട്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം. ഇസ്ലാമിനെക്കുറിച്ച പുതിയ പഠനങ്ങള്‍, തഫ്‌സീറുകള്‍, ഹദീസ് ഗ്രന്ഥങ്ങള്‍, ആഗോള വല്‍ക്കരണം, പരിസ്ഥിതി, സാമൂഹിക വിഷയങ്ങള്‍, മതതാരതമ്യം, ഫിലോസഫി, ചരിത്രം... എന്നീ വിഷയങ്ങളിലുള്ള റഫറന്‍സ് ഗ്രന്ഥങ്ങളുടെ ഒരു സമാഹാരം തന്നെ ലൈബ്രറിക്കുണ്ട്.

പ്രമുഖ ഇംഗ്ലീഷ് മലയാളം ആനുകാലികങ്ങളും ലൈബ്രറിയില്‍ ലഭ്യമാണ്.

വിലാസം:

ഹിറാ ലൈബ്രറി, ഹിറാ സെന്റര്‍, പി. ബി. നമ്പര്‍833, കോഴിക്കോട് 4
ഫോണ്‍: 04952724881

ഐ. എസ്. ടി. ലൈബ്രറി

ഇസ്ലാമിക് സര്‍വീസ് ട്രസ്റ്റ് കേരളയുടെ കീഴില്‍ വെള്ളിമാടുകുന്നില്‍ അരനൂറ്റാണ്ട് മുമ്പ് നിലവില്‍ വന്നതാണ് ഐ. എസ്. ടി. ലൈബ്രറി. അറബി, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി വിവിധ വിഷയങ്ങളില്‍ സമഗ്രസ്വഭാവത്തിലുള്ള 14,000ല്‍ പരം കനപ്പെട്ട ഗ്രന്ഥങ്ങളുള്ള ലൈബ്രറിയാണിത്. ചരിത്രം, തത്വചിന്ത, മതം, സംസ്‌കാരം, ഭാഷാശാസ്ത്രം, സാഹിത്യം, ജീവചരിത്രം എന്നീ വിഷയങ്ങളില്‍ അപൂര്‍വ റഫറന്‍സ് ഗ്രന്ഥങ്ങളും ഇവിടെയുണ്ട ്. പ്രബോധനം, ഐ. പി. എച്ച്., മാധ്യമം, ആരാമം, മലര്‍വാടി തുടങ്ങി പത്രപ്രസിദ്ധീകരണ ശാലകളിലെ ജീവനക്കാര്‍ വിപുലമായ തോതില്‍ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു.

വിലാസം:

ഐ. എസ്. ടി. ലൈബ്രറി, ഐ. എസ്. ടി. ബില്‍ഡിംഗ്, വെള്ളിമാടുകുന്ന് പോസ്റ്റ്, കോഴിക്കോട് 673 012
ഫോണ്‍: 04952731745

ഡാറ്റാ ബാങ്ക്

ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ കീഴില്‍ 1992 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡാറ്റാബാങ്ക് വിവിധ തലങ്ങളില്‍ പ്രസ്ഥാനത്തിന് ആവശ്യമായ വിവര ശേഖരണം നടത്തിക്കൊണ്ടിരിക്കുന്നു. പ്രാദേശികദേശീയഅന്തര്‍ദേശീയ, പത്രമാഗസിനുകളുടെ ഒരു വലിയ കളക്ഷന്‍ ഈ സംരംഭത്തിനു കീഴിലുണ്ട്.

എഴുത്തുകാര്‍ പ്രാസംഗികര്‍ തുടങ്ങി പ്രസ്ഥാനത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുകയും ഇടപെടുകയും ചെയ്യുന്നവര്‍ക്ക് സൗകര്യത്തിലും എളുപ്പത്തിലും റഫര്‍ ചെയ്യാന്‍ സാധിക്കും വിധം വിവരങ്ങളും രേഖകളും ഉള്‍കൊള്ളുന്ന ക്ലിപ്പിംഗ്‌സുകളും പ്രധാന രേഖകളുടെ ഒരു റഡി റഫറന്‍സ് സെക്ഷനുമാണ് ഈ സംരംഭത്തിന് കീഴിലുള്ളത്.

പ്രബോധനം, ബോധനം ഇന്‍ഡക്‌സ്

പ്രബോധനം പ്രതിപക്ഷപത്രം, പ്രബോധനം മാസിക, പ്രബോധനം ടാബ്ലോയിഡ്, പ്രബോധനം വാരിക, ബോധനം വാരിക, ബോധനം െ്രെതമാസിക, ബോധനം ദ്വൈമാസിക തുടങ്ങി ഇതുവരെ പ്രസിദ്ധീകരിച്ച ലക്കങ്ങളുടെ ബൈന്റഡ് കോപ്പികളും അവയുടെ ഇന്‍ഡക്‌സും ഡാറ്റാ ബാങ്ക് തയ്യാറാക്കിയിട്ടുണ്ട്. !സന്ദര്‍ശിക്കുക: http://www.prabodhanam.net

വിലാസം:

ഡാറ്റാ ബാങ്ക്, ഐ. എസ്. ടി. ബില്‍ഡിംഗ്, വെള്ളിമാടുകുന്ന് പോസ്റ്റ്, കോഴിക്കോട് 673 012
ഫോണ്‍: 04952731305