എത്തിക്കല്‍ മെഡിക്കല്‍ ഫോറം

ചികിത്സാശാഖകളില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യസമൂഹത്തെ സംഘടിപ്പിച്ച് സംസ്‌കരിക്കുകയും സേവന പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് എത്തിക്കല്‍ മെഡിക്കല്‍ ഫോറം (ഇ.എം.എഫ്).

1999 മധ്യത്തോടെയാണ് ഫോറത്തിന്റെ തുടക്കം. 1999 ഡിസംബറില്‍ രജിസ്‌റര്‍ ചെയ്യപ്പെട്ടു. വിവിധ മെഡിക്കല്‍ ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കാണ് അംഗത്വം നല്‍കുന്നത്. പാരാമെഡിക്കല്‍ രംഗത്തുള്ളവരും സന്നദ്ധ ആരോഗ്യപ്രവര്‍ത്തകരും അസോസിയേറ്റുകളായി സ്വീകരിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സമാന സ്വഭാവമുള്ള സംഘടനകളുമായി ഫോറം സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍

1. യൂണിറ്റ് യോഗങ്ങള്‍ വഴി പ്രവര്‍ത്തകര്‍ക്ക് സംസ്‌കരണത്തിനും, വൈജ്ഞാനിക വളര്‍ച്ചക്കും ശ്രമിക്കുന്നു. അസോസിയേറ്റുകളോടു സഹകരിച്ച്, പ്രാദേശികാടിസ്ഥാനത്തില്‍ സേവന പരിപാടികള്‍ നടപ്പാക്കുന്നു.

2. മേഖലാ തലത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലൂടെയും സെമിനാറുകളിലൂടെയും സുപ്രധാന വിഷയങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.

3. സംസ്ഥാന സമ്മേളനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനാവേശവും ആദര്‍ശ ബോധനവും നല്‍കുന്നതോടൊപ്പം സംഘടനാ തെരെഞ്ഞെടുപ്പും നടത്തുന്നു.

സേവന പ്രവര്‍ത്തനങ്ങള്‍

അംഗങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാനപങ്ങളില്‍ ഫോറത്തിന്റെ ആദര്‍ശ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ സേവന മനസ്ഥിതിയോടെ പ്രവര്‍ത്തിക്കുന്നു.

ഡിസാസ്‌റര്‍ റിലീഫ്

ഡോ. എ. അബ്ദുസ്സലാമിന്റെ നേതൃത്വത്തില്‍ ആസ്സാമിലെ ബോഡോ കലാപഭൂമിയില്‍ ദുരിതാശ്വാസ സേവനം നടത്തി. അതിസാരവും ന്യൂമോണിയയും ടൈഫോയ്ഡും ബാധിച്ച് മരിച്ചുവീഴാന്‍ സാധ്യതയുണ്ടായിരുന്ന അനേകരെ രക്ഷിക്കാന്‍ കഴിഞ്ഞു. ഐഡിയല്‍ റിലീഫ് വിംഗുമായി സഹകരിച്ചാണ് ഈ സംരംഭം നടത്തിയത്.

ഗുജറാത്തിലെ ഭൂകമ്പബാധിതപ്രദേശമായ ഭുജില്‍ ഡോ. അബ്ദുസ്സലാം(ആലപ്പുഴ), ഡോ. സൈജുഹമീദ്(കൊല്ലം), ഡോ. മുഹമ്മദ് ഹുസൈന്‍ സേഠ്(എറണാകുളം), ഡോ. സാബുജാന്‍ എസ്.(കൊല്ലം), ഡോ.അഷ്ഫാഖ്(കാസര്‍ഗോഡ്), ഡോ.ഷംസുദ്ദീന്‍(പൊന്നാനി), ഡോ.നസീം(കോഴിക്കോട്), ഡോ. ജാവേദ് അഹമ്മദ്(വടകര), ഡോ. ഷബീര്‍(മലപ്പുറം) തുടങ്ങി 9 ഡോക്ടര്‍മാരും അമ്പത് വോളന്റിയര്‍മാരും 25 ദിവസത്തോളം സേവനമനുഷ്ഠിച്ചു. ദേശീയഅന്തര്‍ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഇത് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ദിനേന 600ഓളം രോഗികള്‍ക്ക് ചികിത്സ, ശസ്ത്രക്രിയ, കുത്തിവെയ്പ്, പ്രതിരോധ ബോധവല്‍ക്കരണം എന്നിവ നല്‍കി.

ആലപ്പുഴ, കൊല്ലം, വൈപ്പിന്‍ പ്രദേശങ്ങളിലെ സുനാമി ബാധിതര്‍ക്ക് ചികിത്സാസഹായങ്ങള്‍ നല്‍കി. ഡോ. ഒ. ബഷീര്‍, ഡോ. സൈജുഹമീദ്, ഡോ. ഷഹന സൈജു, ഡോ. ജാഫര്‍ ബഷീര്‍, ഡോ. ഷാഫി അലിഖാന്‍, ഡോ. അബൂബക്കര്‍ നാലകത്ത്, ഡോ. മുഹമ്മദ് ഫസല്‍, ഡോ. ഷാഹിദ് തുടങ്ങി പത്തോളം ഡോക്ടര്‍മാര്‍ ഇതില്‍ പങ്കെടുത്തു.

ഇന്തോനേഷ്യയിലെ സുനാമി ബാധിത പ്രദേശമായ ആചെയിലേക്ക് ഇന്തോനേഷ്യന്‍ ഗവണ്‍മെന്റിന്റെ ക്ഷണമനുസരിച്ച് ഡോ. ഔസാഫ് അഹ്‌സന്റെ നേതൃത്വത്തില്‍ പുറപ്പെട്ട റിലീഫ് മെഡിക്കല്‍ സംഘത്തിലെ ഏഴ് അംഗങ്ങളില്‍ അഞ്ച്‌പേരും ഇ.എം.എഫിന്റെ പ്രവര്‍ത്തകരായിരുന്നു. ആചെയിലെ സിഗ്‌ളി, മെര്‍ദു, മെറാദുവ, ബന്ദ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം നടത്തിയ സേവനം, പ്രാദേശിക ഭരണകൂടത്തിന്റെയും, അന്താരാഷ്ട്ര റിലീഫ് സംഘടനകളുടെയും പ്രശംസ പിടിച്ചുപറ്റി. ഡോ. സൈജു ഹമീദ്(കൊല്ലം), ഡോ. മുഹമ്മദ് ഫസല്‍(തലശ്ശേരി), ഡോ. അബ്ദുല്ല മണിമ(കോഴിക്കോട്), ഡോ. വി. അബ്ദുല്‍ ഗഫൂര്‍ (തിരൂരങ്ങാടി), അബ്ദുല്ല കെ.സി (അരീക്കോട്) തുടങ്ങിയവരായിരുന്നു സംഘത്തിലെ ഇ.എം.എഫിന്റെ പ്രതിനിധികള്‍.

കാശ്മീര്‍ റിലീഫ്

2005 ഒക്ടോബര്‍ 8ന് കാശ്മീര്‍, പാക്കധീനകാശ്മീര്‍ എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശത്ത്, സേവനം സംഘടിപ്പിച്ച കേരളത്തിലെ ഏകസംഘടനയാണ് ഇ.എം.എഫ്. ഡോ. മുഹമ്മദ് ഫസല്‍, ഡോ. സൈജുഹമീദ്, ഡോ. ഹനീഷ് മീരാസ, ഡോ. സമീര്‍ സൈനുല്‍ആബ്ദീന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കാശ്മീരിലെ കമല്‍കോട്ട്, ബണ്ടി സിനയ് തുടങ്ങിയ സ്ഥലങ്ങളില്‍ ശ്രദ്ധേയമായ സേവനം കാഴ്ചവെക്കാന്‍ കഴിഞ്ഞു.

എറണാകുളംഇടുക്കി അതിര്‍ത്തിയിലെ പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളായ വാരിയം, തലവച്ചപാറ, കുഞ്ചിപ്പാറ, ഇടമലക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ എറണാകുളം യൂണിറ്റ് സ്ഥിരമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്യാമ്പുകള്‍ നടത്തുന്നതിന് പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇതിനകം മൂന്ന് ക്യാമ്പുകള്‍ സ്‌പെഷ്യലിസ്‌റ് ഡോക്ടര്‍മാരായ ഇ.എം.എഫ്. പ്രവര്‍ത്തകരും സോളിഡാരിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ചു കഴിഞ്ഞു.

സംവാദം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മാധ്യമം ഹെല്‍ത്ത് കെയര്‍, ഇ.എം.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2003 മാര്‍ച്ചില്‍ കോഴിക്കോട് മെഡിക്കല്‍ സംവാദം സംഘടിപ്പിച്ചു. 'പള്‍സ് പോളിയോ: വാക്‌സിനേഷന്‍, ആശങ്കയും യാഥാര്‍ഥ്യവും' എന്ന വിഷയത്തില്‍ നടന്ന സംവാദം കേരള ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.കെ.രാജനാണ് ഉദ്ഘാടനം ചെയ്തത്. അഡീ. ഡയറക്ടര്‍ ഡോ.ടി.കെ. കുട്ടമണി, ലോകാരോഗ്യ സംഘടനയുടെ എസ്.എം.ഒ മാരായ ഡോ.മാധവറാം, ഡോ. പോള്‍, ഡോ. പ്രദീപ്, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ.വിജയകുമാര്‍, മൈക്രോബയോളജിയിലെ ശാസ്ത്രജ്ഞനായ ഡോ.ജയറാം പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു. നോവലിസ്‌റും ശാസ്ത്രജ്ഞനുമായ സി.രാധാകൃഷ്ണനായിരുന്നു മോഡറേറ്റര്‍. സമൂഹിക പ്രവര്‍ത്തകരായ സാജന്‍, സിന്ധു, പ്രകൃതിചികിത്സകനായ ഡോ. പി.എ കരീം, ഹോമിയോപ്പതിക്കാരായ ഡോ. നാസര്‍ കുരിക്കള്‍, ഡോ. സലീം എന്നിവര്‍ എതിര്‍വാദം സമര്‍പ്പിച്ചു.

ഭാരവാഹികള്‍//// ഘടന

ജനറല്‍ബോഡി: സംഘടനയിലെ മുഴുവന്‍ അംഗങ്ങളും 
സ്‌റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി:

പ്രസിഡന്റ് Dr. M.P Aboobacker
വൈസ് പ്രസിഡന്റ് Dr. T.P. Ashraf 2. Dr. P.C. Anwar
സെക്രട്ടറി: Dr. Saiju Hameed
ജോ. സെക്രട്ടറിമാര്‍Dr. V. Abdul Gafoor 2.Dr.U.C.Aysha

ട്രഷറര്‍: Dr. Naser Kurikkal

വിലാസം:
എത്തിക്കല്‍ മെഡിക്കല്‍ ഫോറം
ഹിറാ സെന്റര്‍, പി.ബി.നം. 833, കോഴിക്കോട്4
ഫോണ്‍: 04952724881, 2721645
ഇ.മെയില്‍: hiracetnre@asianetindia.com