ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍

1997 ല്‍ കോഴിക്കോട് ഹിറാ സെന്റര്‍ ആസ്ഥാനമായി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍, കേരള എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ലക്ഷ്യങ്ങള്‍

1. മുസ്ലിം സമൂഹത്തില്‍ ഖുര്‍ആന്‍ പഠനത്തോട് ആഭിമുഖ്യം വളര്‍ത്തുക.

2. ഖുര്‍ആനികസന്ദേശം പ്രചരിപ്പിക്കുക

3. ഖുര്‍ആന്‍ സ്വയം പഠിക്കാനും ചിന്തിക്കാനും ആവശ്യമായ അടിസ്ഥാനകഴിവുകള്‍ വളര്‍ത്തു ക.

4. ഖുര്‍ആന്‍ പഠനത്തിന് അവസരം ലഭിക്കാതെപോയ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും (സാധാരണക്കാര്‍, അഭ്യസ്ഥവിദ്യര്‍, സ്ത്രീകള്‍, കുട്ടികള്‍...)അര്‍ഥസഹിതം ഒരാവൃത്തിയെങ്കിലും ഖുര്‍ആന്‍ ഗ്രഹിക്കാന്‍ അവസരം സൃഷ്ടിക്കുക.

5. അല്ലാഹുവിന്റെ ശാശ്വതദൃഷ്ടാന്തമായ വിശുദ്ധ ഖുര്‍ആന്റെ അമാനുഷികത ഉയര്‍ത്തിപ്പിടിക്കുക.

6. ഖുര്‍ആന്‍ ലക്ഷ്യം വെയ്ക്കുന്ന സാമൂഹ്യപരിവര്‍ത്തനത്തിന് അടിത്തറ പാകുക.

7. അറബി ഭാഷാഭിമുഖ്യം വളര്‍ത്തുക.

8. തജ്‌വീദിനും ഹിഫ്ദിനും പരിശീലനവും പ്രോത്സാഹനവും നല്‍കുക.

രൂപവും ഘടനയും

ചുരുങ്ങിയത് അഞ്ചു വ്യക്തികള്‍ പഠിതാക്കളായുള്ള സ്ഥലങ്ങളില്‍ സെന്ററിന്റെ പ്രാദേശികയൂ ണിറ്റ് ആരംഭിക്കുന്നതാണ്.

പഠനസമയം ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ ആയിരിക്കും.

പ്രവേശനത്തിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കുകയും 20 രൂപ പ്രവേശനഫീസായി നല്‍കുകയും വേണം.

അഫിലിയേഷന്‍

പുതുതായി നിലവില്‍ വരുന്ന യൂണിറ്റുകള്‍ കേന്ദ്രകമ്മിറ്റിയില്‍ അഫിലിയേറ്റ് ചെയ്യേണ്ടതാണ്.

അഫിലിയേഷന്‍ ഫോറങ്ങളും അപേക്ഷാഫോറങ്ങളും കേന്ദ്രകമ്മിറ്റിയില്‍നിന്നും ലഭിക്കുന്നതാ ണ് .

പഠിതാക്കളില്‍നിന്ന് പ്രവേശനഫീസായി വാങ്ങിയ സംഖ്യ അഫിലിയേഷന്‍ഫീസായി കേന്ദ്രത്തില്‍ അടക്കേണ്ടതാണ്.

അഫിലിയേഷന്‍ നമ്പര്‍ ലഭിച്ച യൂണിറ്റിലെ പഠിതാക്കള്‍ക്ക് മാത്രമേ പരീക്ഷപോലുള്ള ഔദ്യോ ഗികപരിപാടികളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടാവുകയുള്ളൂ.

മാസാന്തഫീസ്

50 രൂപയില്‍ കവിയാത്ത തുക മാസാന്തഫീ ചുമത്തേണ്ടതും ഈ തുക അധ്യാപകന്റെ റമ്യൂണറേഷന്‍ ഉള്‍പ്പെടെ സെന്ററിന്റെ നടത്തിപ്പിനും വളര്‍ച്ചയ്ക്കും വേണ്ടി വിനിയോഗിക്കേണ്ടതുമാണ്.

പഠനരീതി

  • ബ്ലാക്ക് ബോര്‍ഡും മറ്റ് അവശ്യ ഫര്‍ണീച്ചറുകളും സജ്ജീകരിച്ച ക്ലാസ്സ് റൂമുകളിലാണ് അധ്യാപനം നടക്കുക.
  • പഠിതാക്കളുടെ കൈയില്‍ ഖുര്‍ആനും (പരിഭാഷകളല്ല) നോട്ടുപുസ്തകവുമുണ്ടായിരിക്കണം.
  • സൂറയുടെ സവിശേഷതകള്‍, ഗുണപാഠങ്ങള്‍, ശ്രദ്ധേയങ്ങളായ അവതരണപശ്ചാത്തലങ്ങള്‍, വാഗര്‍ഥങ്ങള്‍ തുടങ്ങിയവ അധ്യാപകന്റെ നിര്‍ദ്ദേശാനുസരണം നോട്ടുബുക്കുകളില്‍ രേഖപ്പെടുത്തേണ്ടതാണ്.
  •  ഭാഷയും വ്യാകരണവും സാമാന്യമായി പഠിപ്പിക്കപ്പെടുമെങ്കിലും ആശയപഠനത്തിന് മുന്തിയ പരിഗണന നല്‍കുന്നതായിരിക്കും.
  •  ദീന്‍, ഇബാദത്ത് പോലുള്ള സാങ്കേതികശബ്ദങ്ങള്‍ക്ക് ആശയവ്യക്തത നല്‍കുന്നതാണ്.
  • പാരായണം തജ്‌വീദ് അനുസരിച്ചായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതും ഹിഫ്ദിന് പ്രേരണ നല്‍കുന്നതുമാണ്.

പരീക്ഷകള്‍

പഠനത്തിന്റെ നിശ്ചിതഘട്ടം പിന്നിടുന്ന പഠിതാക്കള്‍ക്ക് ജില്ലാസംസ്ഥാനതലങ്ങളില്‍ പരീക്ഷ നടത്തപ്പെടുന്നതും ഓരോ പരീക്ഷയിലും ലഭിച്ച ഗ്രേഡിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതുമാണ്. കൂടാതെ മികച്ച വിജയം നേടുന്നവര്‍ക്ക് അവാര്‍ഡുകളും ആകര്‍ഷകമായ പ്രോത്സാഹനസമ്മാനങ്ങളും നല്‍കുന്നതാണ്.
    
കോഴ്‌സ് കാലം

ഒമ്പതു വര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാവുന്നതാണ്. പത്താം വര്‍ഷത്തില്‍ നടത്തപ്പെടുന്ന 'ഖുര്‍ആന്‍ സമ്പൂര്‍ണ്ണപരീക്ഷ'യോടെ ഒരു ബാച്ചിന്റെ പഠനം പൂര്‍ണമാവുന്നു.

സംസ്ഥാനസമിതി അംഗങ്ങള്‍

ഭാരവാഹികള്‍

വി.കെ. അലി (കോഓര്‍ഡിനേറ്റര്‍), കെ.പി. അബ്ദുല്‍ ഖാദര്‍ (പ്രസിഡണ്ട്), സി. അബ്ദുറഹീം (സെക്രട്ടറി), ഒ.കെ. ഷൗക്കത്തലി (അസി. സെക്രട്ടറി)

മെമ്പര്‍മാര്‍

എം.കെ. മുഹമ്മദലി, കെ.എ. യൂസുഫ് ഉമരി, ഡോ. സുലൈമാന്‍
ഒമ്പതു വര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാവുന്നതാണ്. പത്താം വര്‍ഷത്തില്‍ നടത്തപ്പെടുന്ന 'ഖുര്‍ആന്‍ സമ്പൂര്‍ണ്ണപരീക്ഷ'യോടെ ഒരു ബാച്ചിന്റെ പഠനം പൂര്‍ണമാവുന്നു.

സംസ്ഥാനസമിതി അംഗങ്ങള്‍

ഭാരവാഹികള്‍

വി.കെ. അലി (കോഓര്‍ഡിനേറ്റര്‍), കെ.പി. അബ്ദുല്‍ ഖാദര്‍ (പ്രസിഡണ്ട്), സി. അബ്ദുറഹീം (സെക്രട്ടറി), ഒ.കെ. ഷൗക്കത്തലി (അസി. സെക്രട്ടറി)

മെമ്പര്‍മാര്‍

എം.കെ. മുഹമ്മദലി, കെ.എ. യൂസുഫ് ഉമരി, ഡോ. സുലൈമാന്‍