കാരുണ്യ സന്ദേശവുമായി സ്‌നേഹതീരം വാര്‍ഷികം

kaniv
ചേമഞ്ചേരി: കനിവ് സോഷ്യല്‍ വെല്‍ഫെയര്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ കാപ്പാട് ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹത്തീരം അഗതിമന്ദിരം ഒന്നാം വാര്‍ഷികം ആഘോഷിച്ചു. പൊതുസമ്മേളനം കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി അദ്ധ്യക്ഷത വഹിച്ചു. പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീലയും പണിപൂര്‍ത്തിയായ ഒന്നാം നിലയുടെ ഉദ്ഘാടനം മുന്‍മന്ത്രി പി.കെ.കെ ബാവയും നിര്‍വ്വഹിച്ചു. സ്‌നേഹതീരത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ആശ്വാസം പകരുന്നതാണെന്നും ഇത്തരത്തിലുള്ള വയോജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത മതിലിച്ചേരി ലോഗോ പ്രകാശനം ചെയ്തു. പി.എസ്. സി. മെമ്പര്‍ ടി.ടി.ഇസ്മായില്‍, അബ്ദുല്ലക്കോയ വലിയാണ്ടി, ഡോ.അബൂബക്കര്‍ ക്ാപ്പാട്, ഇടത്തില്‍ രാമചന്ദ്രന്‍, സത്യനാഥന്‍ മാടഞ്ചേരി, എ.ടി.അഹ്മദ്, ഇ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി, എം. പി.മുഹമ്മദ് അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ അബ്ദുല്ലകോയ കണ്ണങ്കടവ് സ്വാഗതവും കോര്‍ഡിനേറ്റര്‍ ബഷീര്‍ പാടത്തൊടി നന്ദിയും പറഞ്ഞു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെ സമൂഹത്തിന്റെ പങ്കാളിത്തം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കനിവ് ജില്ലാ രക്ഷാധികാരി ഖാലിദ് മൂസ നദ്‌വി ഉദ്ഘാടനം ചെയ്തു. പന്തലായനി ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രഹാസന്‍ അധ്യക്ഷത വഹിച്ചു. കനിവ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ വിഷയം അവതരിപ്പിച്ചു. സ്‌നേഹതീരം ഉള്‍പ്പെടുന്ന ചേമഞ്ചേരി പഞ്ചായത്തിലെ പതിനേഴും വാര്‍ഡ് കനിവ് ഏറ്റെടുത്തതായി അദ്ദേഹം അറിയിച്ചു. ആരോഗ്യ ബോധവത്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും ഇതിന്റെ ഭാഗമായി നടക്കും.
ഇല്ല്യാസ് തരുവണ, റിട്ട.ഐ.പി.എസ്. ടി.എം. അബൂബക്കര്‍, ഡോ.എന്‍.കെ.ഹമീദ്, കെ.മധുസൂദനന്‍, എല്‍.എം. ദാവൂദ്, കെ. ശങ്കരന്‍ മാസ്റ്റര്‍, യു.കെ. രാഘവന്‍ മാസ്റ്റര്‍, പി.പി.ലത്തീഫ്, ഡോ.ഷാജി ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി.പി. അഷ്‌റഫ് സ്വാഗതവും കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ കണ്ണങ്കടവ് നന്ദിയും പറഞ്ഞു.