ശൈഖ് മുഹമ്മദ് കാരകുന്നിന്റെ പുസ്തകം പ്രകാശനം ചെയ്തു

smk

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'വ്യക്തിത്വ രൂപവത്കരണം ഇസ്ലാമിക അടിത്തറയില്‍' എന്ന പുസ്തക പരമ്പര ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. പ്രകാശനം ചെയ്തു. വ്യക്തികള്‍ ഇല്ലാതായാലും അവരുടെ നന്മകള്‍ നിലനില്‍ക്കാനുതകുന്ന വ്യക്തിത്വ രൂപവത്കരണ പാഠങ്ങളാണ് സമൂഹത്തിന് ആവശ്യമെന്ന്  അദ്ദേഹം പറഞ്ഞു.  മരിച്ചാലും നശിക്കാത്ത ആത്മീയതയുടെ മൂല്യമുയര്‍ത്തുന്നുവെന്നതാണ് ഗ്രന്ഥത്തിന്റെ പ്രത്യകേത. മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെടുത്തി അവരില്‍ വിനയമുണ്ടാക്കുന്നതിനൊപ്പം കര്‍മോത്സുകത തട്ടിയുണര്‍ത്താനും ഉതകുന്നതാണ് പുസ്തകമെന്ന് ഇ.ടി  കൂട്ടിച്ചേര്‍ത്തു. നാല് വാല്യമുള്ള പുസ്തകം കാരാടന്‍ സുലൈമാന്‍ സ്വീകരിച്ചു.
മാധ്യമം അസി.എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി.ഐ.നൗഷാദ്, ഇ.കെ.എം പന്നൂര്‍, കെ.പി. കുഞ്ഞിമ്മൂസ, നസീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുറഹിമാന്‍ മങ്ങാട് പുസ്തകം പരിചയപ്പെടുത്തി. ഡോ. പി.സി. അന്‍വര്‍ അധ്യക്ഷത വഹിച്ചു. വചനം ബുക്‌സ് ഡയറക്ടര്‍ അബ്ദുല്ലക്കോയ കണ്ണങ്കടവ് സ്വാഗതവും മാനേജര്‍ സിദ്ധീഖ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു. വചനം ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.