നിലവിളക്ക് കൊളുത്താന്‍ നിര്‍ബന്ധിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി

കോഴിക്കോട്: നിലവിളക്ക് കൊളുത്താന്‍ നിര്‍ബന്ധിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം. ഐ അബ്ദുല്‍അസീസ് പറഞ്ഞു. നിലവിളക്ക് കൊളുത്തുന്നത് മതത്തിനും ജാതീയാചാരങ്ങള്‍ക്കും വിരുദ്ധമാണെന്ന് വിശ്വസിക്കുന്ന വിഭാഗങ്ങള്‍ ഉണ്ടായിരിക്കെ അതിനെ പൊതുരീതിയായി അവതരിപ്പിക്കുന്നത് ബഹുസ്വര സങ്കല്‍പങ്ങള്‍ക്ക് എതിരാണ്. നിലവിളക്ക് കൊളുത്തി, പൊതുപരിപാടികള്‍ ഉദ്ഘാടനം ചെയ്യണമെന്ന് രാജ്യത്തിന്റെ ഭരണഘടനയോ നിയമങ്ങളോ അനുശാസിക്കുന്നില്ല. നിലവിളക്ക് കൊളുത്താന്‍ സ്വതന്ത്ര്യമുള്ളതു പോലെ കൊളുത്താതിരിക്കാനുമുള്ള സ്വാതന്ത്ര്യവും അനുവദിച്ചു കൊടുക്കുന്നതാണ് ഉയര്‍ന്ന ജനാധിപത്യ മൂല്യം. സവര്‍ണ ആചാരങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമം ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നും എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.