എഫ്.ഡി.സി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കോഴിക്കോട്:  എ.ഫ്.ഡി.സി.എ ഉത്തരമേഖല പ്രസിഡന്റായി അഡ്വ. പി.എ പൗരനെയും, ജനറല്‍ സെക്രട്ടറിയായി പി.കെ പാറക്കടവിനെയും കോഴിക്കോട് ചേര്‍ന്ന ഉത്തരമേഖല സംഗമത്തില്‍ തെരെഞ്ഞെടുത്തു. ഡോ. വിന്‍സെന്റ് പി.ജെ, അഡ്വ. ലൈല അഷ്‌റഫ്, കെ.സി അന്‍വര്‍ (സെക്രട്ടറിമാര്‍) അഡ്വ. കെ.എം. തോമസ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കാസര്‍ക്കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്. 21 അംഗങ്ങള്‍ അടങ്ങുന്നതാണ് ഉത്തരമേഖല കമ്മിറ്റി. എഫ്.ഡി.സി.എ സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈന്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.