സ്ത്രീകളുടെ കഴിവുകള്‍ സമൂഹ നന്മയ്ക്ക് ഉപയോഗപ്പെടുത്തണം: ജമീല വാഴക്കാട്‌

womensday
മലപ്പുറം: സ്ത്രീ, തന്റെ കഴിവ് പുറത്തെടുക്കാതെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ളതല്ലെന്നും, വൈജ്ഞാനിക സ്‌ഫോടനം നടക്കുന്ന ഈ യുഗത്തില്‍ അറിവും കഴിവും സമൂഹ നന്മയ്ക്കുപകരിക്കുംവിധം പുറത്തെടുക്കണമെന്നും സ്ത്രീകള്‍ക്ക് സ്വയംതന്നെ ഈ ഒരു ബോധം  ഉണ്ടാവേണ്ടതാണെന്നും ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം മലപ്പുറം ജില്ലാസമിതിയംഗം ജമീല വാഴക്കാട് അഭിപ്രായപ്പെട്ടു.  അന്താരാഷ്ട്ര വനിതാദിനത്തോടനൂബന്ധിച്ച്, വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയ വനിതകളെ ആദരിക്കാന്‍ മലപ്പുറം മലബാര്‍ ഹൗസില്‍ ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംഘടിപ്പിച്ച 'സ്‌നേഹാദരം' പരിപാടിയില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നയായിരുന്നു അവര്‍. 
കെ.കെ. റിന്‍ഷിദ, ഹസീന ഫ്‌ളവര്‍, ഉമ്മു സുബൈദ, അജിത്രി ടീച്ചര്‍, ഷബീബ മലപ്പുറം, ഫാത്തിമ വാഴക്കാട്, പ്രേമ, നിര്‍മ്മല, ബിരിയക്കുട്ടി, എം.ബി. ഉഷാഭായ്, ഉമ്മുകുല്‍സൂം, മൈമൂന, അയ്ഷ മൂലത്ത്, ജാസ്മിന്‍, മറിയക്കുട്ടി ടീച്ചര്‍ എന്നിവരെയാണ് പരിപാടിയില്‍ ആദരിച്ചത്.  ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം ജില്ലാ പ്രസിഡണ്ട് പി. ലൈല ടീച്ചര്‍ അധ്യക്ഷയായിരുന്നു.  ജില്ലാ സെക്രട്ടറി സാഹിറ ടീച്ചര്‍ സ്വാഗതവും ദഅ്‌വാ കണ്‍വീനര്‍ വഹീദാ ജാസ്മിന്‍ നന്ദിയും പറഞ്ഞു.