ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുക - സോളിഡാരിറ്റി

soli padanna

പടന്ന: രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന സംഘ് പരിവാര്‍ ഫാഷിസത്തിനെതിരെ  സൗഹൃദവും, സാഹോദര്യവും കൊണ്ട് പ്രതിരോധം തീര്‍ക്കണമെന്നും, ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ മതേതര ജനാധിപത്യ കക്ഷികള്‍ ഐക്യപ്പെട്ട് ശക്തിപ്പെടുത്തണമെന്നും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് പറഞ്ഞു. 'സംഘ് പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ ' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി  ജില്ലാ പ്രസിഡന്റ് സി. എ.യൂസുഫ് നയിച്ച ' സൗഹൃദ സന്ദേശ യാത്ര'യുടെ സമാപന പൊതുയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചസോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം എന്‍.എം.റിയാസ്  മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്ത സൗഹൃദ യാത്ര ജില്ലയിലെ വിവിധ  കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ശനിയാഴ്ച വൈകുന്നേരം തൃക്കരിപ്പൂരില്‍ സമാപിച്ചു.  സൗഹൃദ സന്ദേശ യാത്രയുടെ സമാപന പൊതുയോഗം പടന്ന മൂസ ഹാജി മുക്കില്‍ തനിമ കലാ സാഹിത്യ വേദി സംസ്ഥാന കമ്മിറ്റിയംഗം ജമാല്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ്  സിയാസുദ്ധീന്‍ ഇബ്‌നു ഹംസ അധ്യക്ഷത വഹിച്ചു,സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗം  അന്‍സാര്‍ ഉളിയില്‍ , ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദ് ഷാഫി, സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ , ഷഫീക്ക് നസറുല്ല, ജില്ലാ പ്രസിഡന്റും  ജാഥാ നായകനുമായ സി.എ.യൂസുഫ്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് യൂനുസ്, എന്‍.എം.റിയാസ് , നിയാസ് പെര്‍ള, കെ .വി ഇസാസുല്ലാഹ് ,വി.കെ.ജാവിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.സി.സമീര്‍ സ്വാഗതവും മുഹമ്മദ് സാബിര്‍ നന്ദിയും പറഞ്ഞു.