പ്രവാചകനെ അപഹസിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല - ജമാഅത്തെ ഇസ്ലാമി

jih
കോഴിക്കോട്: പ്രവാചകനെ അപഹസിച്ചും ഇസ്ലാമിക സംസ്‌കാരത്തെയും വലിയൊരു ജനവിഭാഗത്തിന്റെ വിശ്വാസത്തെ അവഹേളിച്ചും മാതൃഭൂമി പത്രത്തിന്റെ കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലെ നഗരം പേജുകളില്‍ രണ്ട് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച കുറിപ്പ് പ്രധിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ഇസ്ലാമിക ശരീഅത്തിനെതിരെ നടക്കുന്ന അബന്ധജടിലമായ  ചര്‍ച്ചകളെ ഏറ്റുപിടിച്ച് പ്രവാചകനെ നിന്ദിക്കാനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല. യഥാര്‍ഥ പത്രത്തിന്റെ സംസ്‌കാരവും നൂറ്റാണ്ടിന്റെ അവകാശപ്പെടുന്ന പത്രം ഇസ്ലാമിനെയും മുസ്ലിംകളെയും വിമര്‍ശിക്കുമ്പോള്‍ മാന്യമായ ഭാഷപോലും മറന്നു പോവുന്നു.ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമിയുടെ നയം ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും  എം.ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.