ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി

health
കാസര്‍കോട്: ജമാഅത്തൈ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ കമ്മറ്റി ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി. ക്യാന്‍സര്‍ കാറുന്ന് തിന്നുന്ന ജീവിതങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ഷമീമ തന്‍വീര്‍ ക്ലാസെടുത്തു. ജമാഅത്തൈ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് സക്കീന അക്ബര്‍ അധ്യക്ഷത വഹിച്ചു. ആയിശ സഹദുല്ല, സുലൈഖ മാഹിന്‍, ഗീതാ ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തശ്‌റീഫ് സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജിഐഒ കാസര്‍കോട് യൂണിറ്റ് ക്യാന്‍സര്‍ ബോധവത്കരണ പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു.