ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ പ്രസിഡന്റായി അബ്ദുല്‍ ഹകീം നദ് വിയെ തെരഞ്ഞെടുത്തു

Hakeem Nadwi
ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ പ്രസിഡന്റായി അബ്ദുല്‍ ഹകീം നദ് വിയെ തെരഞ്ഞെടുത്തതായി ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അറിയിച്ചു. നിലവില്‍ ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. നിലവിലെ ജില്ലാ പ്രസിഡന്റിനെ മറ്റൊരു മേഖലയിലേക്ക് ചുമതലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മാറ്റം. തളിക്കുളം ഇസ്ലാമിയ്യ കോളേജ് പ്രിന്‍സിപ്പാളാണ്. സോളിഡാരിറ്റി സംസ്ഥാന സമിതിയഗം, ഒമാന്‍ കേരള ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ്, പ്രബോധനം സഹപത്രാധിപര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.