ആധാര്‍: പൗരസമൂഹത്തിന്റെ ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം -ജമാഅത്തെ ഇസ്ലാമി

adhar

ന്യ ഡല്‍ഹി: ഇന്ത്യയിലെ പൗരന്മാരും പൗരാവകാശ സംഘടനകളും ആധാര്‍ അടിച്ചേല്‍പ്പിക്കുന്നതിനെ കടുത്ത ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ നേതൃത്വം വ്യക്തമാക്കി. ഈ ആശങ്കകളെ അവഗണിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവരുതെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു. പൗരന്മാരുടെ രഹസ്യവും സ്വകാര്യതയും ലംഘിക്കപ്പെടുന്ന ഈ സാഹചര്യം പൗര സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണ്. തുടക്കത്തില്‍ ഒരു തിരിച്ചറിയല്‍ രേഖ എന്നര്‍ഥത്തില്‍ ഐച്ഛികമായി ഉപയോഗിക്കാന്‍ അനുവാദം തന്ന സര്‍ക്കാര്‍ ഇപ്പോള്‍ അത്യാവശ്യ കാര്യങ്ങളടക്കം ഒട്ടേറെ മേഖലയില്‍ ആധാര്‍ നമ്പര്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഹമ്മദ് സലീം വ്യക്തമാക്കി. ഇന്ത്യ പോലെയുള്ള ഒരു ജനാധിപത്യ രാജ്യത്ത് സ്വന്തം പൗരന്മാരെ ബന്ധികളാക്കുന്ന തരത്തിലുള്ള ഇത്തരം കര്‍ക്കശമായ നിരീക്ഷണ സംവിധാനമാണിത്. ആധാറുമായി മുന്നോട്ട് പോവുന്നതിന് മുമ്പ് ജനങ്ങള്‍ക്കുള്ള ഈ വിഷയത്തിലുള്ള ഭയാശങ്കകള്‍ ദൂരീകരിക്കണമെന്നാണ് സര്‍ക്കാറിനോട് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.