വേണ്ടത് സ്ത്രീപക്ഷ വികസനം -വനിതാ സെമിനാര്‍

womens
കല്‍പറ്റ: പെണ്ണ് ഇരയല്ല പോരാളിയാണ് എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കല്‍പ്പറ്റയില്‍ സെമിനാര്‍ നടത്തി. എഴുത്തുകാരി സി.എസ്. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. മനുഷ്യന്‍ എന്ന നിലയില്‍ സ്വാതന്ത്ര്യം ഹനിക്കുന്ന മതം, ജാതി തുടങ്ങിയ എല്ലാ അധികാര വ്യവസ്ഥകളും അംഗീകരിക്കാന്‍ സാധ്യമല്ല. മനുഷ്യ മനസ്സിനേയും പ്രകൃതിയെയും നശിപ്പിക്കാതെ എല്ലാ വിഭവങ്ങളും വരു തലമുറക്ക് കൈ മാറലാണ് നമ്മുടെ ദൗത്യമെന്നും സ്ത്രീ പക്ഷ വികസനമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. എല്ലാ ന്യൂനപക്ഷങ്ങളെയും അംഗീകരിക്കണം. അവര്‍ക്കെല്ലാം ഒരു ഇടം നിര്‍ണ്ണയിച്ച് കൊടുക്കുകയും വേണമെന്നും അവര്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രസിഡന്റ് കെ.കെ. അദീലടീച്ചര്‍ അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കേരള വൈസ് പ്രസിഡന്റ് റഹ്മതുന്നിസ ടീച്ചര്‍ ആമുഖ പ്രഭാഷണം നടത്തി. ആദിവാസി പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി, ക്‌സ്തൂരിഭായി ടീച്ചര്‍, എഴുത്തുകാരി പീത പ്രിയദര്‍ശിനി, എം.ജി.എം. പ്രസിഡന്റ് റുഖിയ കുനിയില്‍, സൈക്കോളജിസ്റ്റ് സ്വയ നാസര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടരി ഗിരിജ മാടക്കര, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം ഒ.വി. സഈദ ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജോ. സെക്രട്ടറി പി.ജമീല സ്വാഗതവും റംല ടീച്ചര്‍ നന്ദിയും പറഞ്ഞു.