ഹൈദരാബാദ്: വിദ്യാര്‍ഥികളുടെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടുക -ജമാഅത്തെ ഇസ്ലാമി

PRESS

കോഴിക്കോട്: രോഹിത് വെമുലയുടെ മരണത്തിന് കാരണക്കാരനായ ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്്‌ലര്‍  കാമ്പസിലേക്ക് മടങ്ങി വന്നതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ഇന്ത്യയില്‍ ശക്തിപ്പെട്ട് വരുന്ന വിദ്യാര്‍ഥികളുടെ സമരശക്തിയെ മര്‍ദ്ദിച്ചൊതുക്കാനും തടവിലിട്ട് ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നത് അപകരടകമായ പ്രവണതയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അന്യായമായി തടവിലിട്ട വിദ്യാര്‍ഥികളുടെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്കാവശ്യമായ വൈദ്യുതിയും വെള്ളവുമടക്കം നിഷേധിച്ച് അടിന്തിരാവസ്ഥ സൃഷ്ടിക്കുന്ന തെലങ്കാന പോലീസിന്റെ നടപടി വലിയപ്രക്ഷോപങ്ങള്‍ക്ക് വഴി തുറക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹൈദരാബാദില്‍ തടവിലാക്കപ്പെട്ട വിദ്യാര്‍ഥികളുടെ മോചനത്തിന് കേരളത്തില്‍ നടക്കുന്ന പ്രിതിഷേധ സമരങ്ങളോട് പോലീസ് തെറ്റായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അ്ദദേഹം അഭിപ്രായപ്പെട്ടു.