ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സ്നേഹാദരം

jih mlp

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭാ സത്യന്‍ സിസ്റ്റര്‍ വത്സലയെ ആദരിക്കുന്നു.

പൂക്കോട്ടൂര്‍: സ്ത്രീ ഇരയല്ല, പോരാളിയാണെന്നും സ്ത്രീയുടെ കഴിവ് പുറത്തെടുക്കാതെ വീട്ടില്‍ തളച്ചിടാനുള്ളതല്ലെന്നും സമൂഹനിര്‍മിതിയില്‍ സ്ത്രീകള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം വള്ളുവമ്പ്രം ഏരിയ സംഘടിപ്പിച്ച 'സ്‌നേഹാദരം' പരിപാടി അഭിപ്രായപ്പെട്ടു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭാ സത്യന്‍ ഉദ്ഘാടനം ചെയ്തു.  സമൂഹത്തില്‍ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ വനിതകളെ ചടങ്ങില്‍ ആദരിച്ചു.  കണക്കശ്ശേരി ഖദീജ (ജൈവകൃഷി), വേങ്ങശ്ശേരി സുബൈദ (സാമൂഹ്യസേവനം), സിസ്റ്റര്‍ വത്സല, സല്‍മ അത്താണിക്കല്‍ (പെയ്ന്‍ ആന്റ് പാലിയേറ്റീവ്) എന്നിവരെയാണ് ആദരിച്ചത്. ഏരിയാ കണ്‍വീനര്‍ ജുവൈരിയ ടീച്ചര്‍ അധ്യക്ഷയായിരുന്നു. ഹിബാ മൂസ അത്താണിക്കല്‍ വിഷയാവതരണം നടത്തി.  ആയിശ ടീച്ചര്‍ സ്വാഗതവും ഫൗസിയ അത്താണിക്കല്‍ നന്ദിയും പറഞ്ഞു.