ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പബ്ലിക് റിലേഷന്‍ വര്‍ക് ഷോപ്പ് സമാപിച്ചു

Malappuram PR

ജമാഅത്തെ ഇസ്ലാമി ഏരിയാ തലങ്ങളിലുള്ള പി.ആര്‍ ആന്റ് മീഡിയ സെക്രട്ടറിമാര്‍ക്ക് വേണ്ടിയുള്ള ഏകദിന ശില്പശാല മലപ്പുറത്ത് വെച്ച് നടന്നു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഹബീബ് ജഹാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിലേക്ക് പാലം പണിയേണ്ടത് ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വമാണെന്നും കാലാകാലങ്ങളില്‍ പ്രവാചകന്‍മാര്‍ നിര്‍വഹിച്ച ദൗത്യം അതായിരുന്നുവെന്നും ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഹബീബ് ജഹാന്‍ പറഞ്ഞു. ഇമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മിറ്റി മലബാര്‍ ഹൗസില്‍ സംഘടിപ്പിച്ച ജില്ലാ പി. ആര്‍. ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ആര്‍ സ്ട്രാറ്റജി എന്ന വിഷയത്തില്‍ ജാബിര്‍ ആനക്കയം ക്ലാസെടുത്തു. സോഷ്യല്‍ മീഡിയയിലെ ഇടം എന്ന വിഷയത്തില്‍ കെ.സുഹൈറലി സംസാരിച്ചു. ഏരിയകളിലുള്ള പൊതുസമ്പര്‍ക്ക പരിപാടികളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. പി.ആര്‍ പ്രവര്‍ത്തനത്തെ കുറിച്ച് സാദിഖ് കൊണ്ടോട്ടി സംസാരിച്ചു.  സാദിഖ് വെട്ടം, ഇ.പി. അബ്ദുസ്സലാം, സി.എച്ച്. ബഷീര്‍ എന്നിവ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പി.ആര്‍. സെക്രട്ടറി സമദ് കുന്നക്കാവ് സമാപനം നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലാ പി.ആര്‍ സെക്രട്ടറി മൂസ മുരിങ്ങേക്കല്‍ അധ്യക്ഷത വഹിച്ചു.