'പ്രൊടീന്‍' ടീന്‍സ് മീറ്റ്

GIO
മലപ്പുറം: ഈ വര്‍ഷം എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ജിഐഒ മലപ്പുറം ജില്ലാ കമ്മിറ്റി 'പ്രോടീന്‍' ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.  വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളജില്‍ നടന്ന ക്യാമ്പ് വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റോഷ്‌നി കെ ബാബു ഉദ്ഘാടനം ചെയ്തു.  വി.എം. സഫീര്‍, ഗിയാസ് ഖുതുബ് എടത്തനാട്ടുകര, ഫാമിലി സൈക്കോളജിസ്റ്റ് സുലൈഖ അസീസ്, സി.ടി. ഇസ്മാഈല്‍, മോട്ടിവേഷനല്‍ ട്രൈനര്‍ എ. ഹുസൈന്‍, ബിബിസി വൈല്‍ഡ് ലൈഫ് മാഗസിന്‍ അവാര്‍ഡ് വിന്നര്‍ വിഎം സാദിഖ് അലി എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസ്സെടുത്തു.  ടി. മൊയ്തീന്‍ മാസ്റ്റര്‍ (വണ്ടൂര്‍ വനിതാ കോളജ്) സമാപന പ്രഭാഷണം നടത്തി.  ജിഐഒ ജില്ലാ  ജോയിന്റ് സെക്രട്ടറി മൂനീബ സ്വാഗതം പറഞ്ഞു.  ജനറല്‍ സെക്രട്ടറി സഹ്‌ല അധ്യക്ഷയായിരുന്നു.