എസ്.ഐ.ഒ 'സമ്മര്‍ സഫാരി'

sio

ചാവക്കാട്: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി എസ്.ഐ.ഒ തൃശൂര്‍ ജില്ലാ കമ്മിറ്റി വിവിധയിടങ്ങളിലായി സംഘടിപ്പിക്കുന്ന 'സമ്മര്‍ സഫാരി' വെക്കേഷന്‍ ക്യാമ്പിന്  തുടക്കമായി. ഒരുമനയൂര്‍ നാഷണല്‍ ഹുദാ സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ എം.ഐ.ടി സ്‌കൂളില്‍ ക്യാമ്പിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എം.എം ആദം മൗലവി നിര്‍വ്വഹിച്ചു.
ആറു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിവിധ സെഷനുകളിലായി ടി മുഹമ്മദ് വേളം, നഹാസ് മാള, എസ്.എം സൈനുദ്ദീന്‍, ഇ.എം അംജദ് അലി, ഹക്കീം നദ്വി, ഇ.എം അമീന്‍, സുലൈമാന്‍ അസ്ഹരി, കെ.എം അഷ്റഫ്, എസ്.എ അജിംസ്, നാസര്‍ ചെറുകര, അമീന്‍ ഹസന്‍, സക്കീര്‍ ഹുസൈന്‍, വി.പി സെയ്തലവി തുടങ്ങിയ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും.