'ജസ്റ്റീഷ്യ' നിയമ പരീക്ഷാ കോച്ചിങ്

Justitia

ആലുവയിലെ കോച്ചിങ് ക്ലാസ്

നാഷണല്‍ ലോ യൂണിവേഴ്സിറ്റി(AILET),നാഷണല്‍ ലോ സ്‌കൂളുകള്‍(CLAT),ഡി യു,ജാമിഅ,അലീഗഢ്,കുസാറ്റ്, അടക്കമുള്ള കേന്ദ്ര സ്ഥാപനങ്ങളിലേക്ക് എല്‍ എല്‍ ബി പ്രവേശന പരീക്ഷകള്‍ നടക്കുന്നു. മെയ്-ജൂണ്‍ മാസത്തില്‍ കേരളത്തിലെ ലോ കോളജിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കും. നിയമരംഗത്ത് രാഷട്രീയബോധ്യവും നീതി ബോധവുമുള്ളവരുടെ സാന്നിധ്യം വളരെ അനിവാര്യമാണ്. ചെറിയ രീതിയില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ ഈ പ്രവേശന പരീക്ഷകളെല്ലാം തന്നെ വളരെ എളുപ്പത്തില്‍ വിജയിക്കാം. നിയമ രംഗത്ത് നീതിബോധമുള്ളവരെ സൃഷ്ടിച്ചെടുക്കാന്‍ ലക്ഷ്യം വെച്ച് നിരവധി പദ്ധതികള്‍ 'ജസ്റ്റീഷ്യ'യുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. പ്രവേശന പരീക്ഷകള്‍ക്ക് സഹായകരമാവുന്ന വിധത്തില്‍ കോച്ചിംഗ് ക്ലാസുകള്‍ നടത്താന്‍ 'ജസ്റ്റീഷ്യ' തീരുമാനിച്ചിരുന്നു.കോഴിക്കോടും എറണാകുളത്തുമാണ് കല്‍സുകള്‍ നടക്കുക.പ്രവേശനം സൗജന്യമാണ്.പരിമിതമായ സീറ്റുകള്‍,കൂടുതല്‍ വിവരങ്ങള്‍ക്ക് 9447466566, 9946569946