ഐ.പി.എച്ച്
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസാധനാലയമായ ഇസ്ലാമിക് പബ്‌ളിഷിംഗ് ഹൌസ് (ഐ.പി.എച്ച്) . 1945-ല്‍ വി.പി. മുഹമ്മദ് അലി ഹാജി യാണ് അതിന്ന് തുടക്കം കുറിച്ചത്. കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്നില്‍ പബ്‌ളിക്കേഷന്‍ ഡയറക്ടറേറ്റും കോഴിക്കോട് പട്ടണത്തിലെ രാജാജിറോഡില്‍ പ്രധാന ഷോറൂമും പ്രവര്‍ത്തിക്കുന്നു. ശൈഖ് മുഹമ്മദ് കാരകുന്ന് ആണ് ഡയറക്ടർ.
1945 ഏപ്രില്‍ 19 മുതല്‍ 21 വരെ പഞ്ചാബിലെ ദാറുല്‍ ഇസ്ലാമില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്ലാമിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം കനപ്പെട്ട ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ലോകഭാഷകളിലേക്കും വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. മലയാള പരിഭാഷയുടെയും പ്രസാധനത്തിന്റെയും ചുമതല ജമാഅത്തെ ഇസ്ലാമി കേരളഘടകത്തിന്റെ പ്രഥമ അമീര്‍ വി.പി. മുഹമ്മദ് അലി ഹാജി(ഹാജി സാഹിബ്)യെയാണ് ഏല്‍പിച്ചത്. സയ്യിദ് അബുല്‍ അഅ്‌ലാ മൌദൂദിയുടെ രിസാലയെ ദീനിയ്യാതിന്റെ വിവര്‍ത്തനം ഇസ്ലാംമതം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചുകൊണട് 1945-ല്‍ ഹാജി സാഹിബ് ഐ.പി.എച്ചിന് തുടക്കം കുറിച്ചു.
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പ്രധാന കൃതികള്‍
തഫ്ഹീമുല്‍ ഖുര്‍ആന്‍ (ആറു വാല്യം), ഖുര്‍ആന്‍ ഭാഷ്യം, ഖുര്‍ആന്‍ ലളിതസാരം, സ്വഹീഹുല്‍ ബുഖാരി സംഗ്രഹം, സ്വഹീഹ് മുസ്ലിം സംഗ്രഹം, ഇസ്ലാമിക വിജ്ഞാന കോശം, അമൃതവാണി, ഫിഖ്ഹുസ്സുന്ന, ഇസ്ലാം പ്രബോധനവും പ്രചാരവും, ഇസ്ലാമിക സമൂഹം ചരിത്രസംഗ്രഹം (നാലു വാല്യം), ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, മുഹമ്മദ്, ഫാറൂഖ് ഉമര്‍, ഖിലാഫതും രാജവാഴ്ചയും, ഇസ്ലാംമതം, ഇസ്ലാം രാജമാര്‍ഗം, ഇസ്ലാമിലെ സാമൂഹ്യനീതി, വിശ്വാസവും ജീവിതവും, പ്രബോധനം ഖുര്‍ആനില്‍, ഖുത്വ്ബാത്, സൈന്ധവനാഗരികതയും പുരാണകഥകളും, ഇബാദത് ഒരു സമഗ്രപഠനം, തൌഹീദിന്റെ ദര്‍ശനം, വൈവാഹികജീവിതം ഇസ്ലാമിക വീക്ഷണത്തില്‍, ഖാദിയാനിസം ഒരു സമഗ്രപഠനം (ഏഴ് ഭാഗങ്ങള്‍), അല്ലാഹു ഖുര്‍ആനില്‍, മക്കയിലേക്കുള്ള പാത, മാല്‍ക്കം എക്‌സ്, മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകള്‍, മാലാഖമാര്‍ പോലും ചോദിക്കുന്നു, ജിഹാദ്, ഫലസ്തീന്‍ സമ്പൂര്‍ണ ചരിത്രം.
ഐ.പി.എച്ചിന്റെ ഇസ്ലാമിക വിജ്ഞാനകോശം പദ്ധതി കേരളത്തിന്റെ പുസ്തക പ്രസാധന ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അകാരാദിക്രമത്തില്‍ ക്രോഡീകരിച്ച് 12 വാല്യങ്ങള്‍ പുറത്തിറക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അത് പത്ത് വാല്യം വരെ എത്തിനില്‍ക്കുന്നു. 200-ഓളം എഴുത്തുകാരുടെ കൂട്ടായ പരിശ്രമം ഈ സംരംഭത്തിനു പിന്നിലുണട്. കേരളത്തിന് പുറത്തുള്ള പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും സഹകരണവും പരമാവധി ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണട്. വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യമുള്ള വ്യക്തിത്വങ്ങളുടെ കൂട്ടായ്മയാണ് നേതൃത്വം നല്‍കുന്നത്. ഉള്ളടക്കം ഏറ്റവും സൂക്ഷ്മവും ആധികാരികവുമായിരിക്കാനെന്ന പോലെ കെട്ടും മട്ടും പരമാവധി ആകര്‍ഷകമാക്കുന്നതിലും വിജ്ഞാനകോശത്തിന്റെ പ്രവര്‍ത്തകര്‍ ദത്തശ്രദ്ധരാണ്.
പുനര്‍മുദ്രണ കൃതികളുള്‍പ്പെടെ മൂന്നു ദിവസത്തില്‍ ഒന്ന് എന്ന തോതില്‍ ഐ.പി.എച്ച് കൃതികള്‍ പുറത്തിറങ്ങുന്നുണട്. കോഴിക്കോട് രാജാജി റോഡിലെ ഫോര്‍ലാന്റ് ബില്‍ഡിംഗിലെ പ്രധാന വിതരണകേന്ദ്രത്തിനു പുറമെ കോഴിക്കോട് എം.പി. റോഡ്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ ബ്രാഞ്ച് ഷോറൂമുകള്‍, കേരളത്തിലും ഗള്‍ഫ് നാടുകളിലുമുള്ള 25-ല്‍ പരം ഏജന്‍സികള്‍ എന്നിവ വഴിയാണ് പ്രധാനമായും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. വര്‍ഷംതോറും നടത്തിവരാറുള്ള പുസ്തകമേളകള്‍ക്ക് പുറമെ കേരളത്തിലും ഗള്‍ഫ് നാടുകളിലും സംഘടിപ്പിക്കപ്പെടാറുള്ള അന്താരാഷ്ട്ര പുസ്തകമേളകളിലും ഐ.പിഎച്ച് പങ്കെടുക്കുന്നു. ഐ.പി.എച്ചിന്റെ സ്ഥിരം ഗുണഭോക്താക്കളുടെ സൌകര്യാര്‍ഥം രൂപീകരിച്ച ബുക് ക്‌ളബ്ബ് നിലവിലുണട്.
WEBSITE: http://www.iphkerala.com/