2015-2019 പോളിസി പ്രോഗ്രാം ഊന്നലുകള്‍ 

 1. ജമാഅത്തെ ഇസ്‌ലാമിയുടെ ജനകീയാടിത്തറ വികസിപ്പിക്കും. ഇതിനായി പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും. പ്രദേശങ്ങളിലെ മതപരവും സാമൂഹികവുമായ വേദികളിലും പൊതുസംരംഭങ്ങളിലും നേതൃപരമായ പങ്ക് വഹിക്കും. സംഘടനയുടെ സാമൂഹ്യ സാന്നിദ്ധ്യം അനുഭവപ്പെടുന്ന പരിപാടികള്‍ സംഘടിപ്പിക്കും.
 2. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശമുഖം പൊതുസമൂഹത്തിലും മുസ്‌ലിം സമുദായത്തിലും പ്രസ്ഥാനപ്രവര്‍ത്തകരിലും കൂടുതല്‍ തെളിമയുള്ളതാക്കും. പ്രസ്ഥാനത്തിന്റെ  നയവികാസങ്ങളുടെ സൈദ്ധാന്തിക അടിത്തറ പ്രവര്‍ത്തകരെ പഠിപ്പിക്കുകയും സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യും.
 3. മുസ്‌ലിം സമുദായവുമായി നേരിട്ട് ഇടപഴകുകയും, അവരുമായി കൂടുതല്‍ ക്രിയാത്മകമായി സംവദിക്കാന്‍ കഴിയുന്ന ഭാഷയും ശൈലിയും സ്വീകരിക്കുകയും ചെയ്യും. ആരാധനാ കാര്യങ്ങള്‍ സമുദായ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പ്രധാന വിഷയമായി പരിഗണിക്കും.
 4. മനുഷ്യമോചനത്തിന്റെയും പരലോകവിജയത്തിന്റെയും മാര്‍ഗം ഇസ്‌ലാമാണെന്ന് വ്യക്തികളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഫലപ്രദവും വൈവിധ്യപൂര്‍ണവുമയ പരിപാടികള്‍ ഇതിനായി സംഘടിപ്പിക്കും. ദഅ്‌വത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കുന്ന സൗഹൃദ പരിപാടികള്‍ ധാരാളമായി സംഘടിപ്പിക്കും
 5. മാനവിക മൂല്യങ്ങളും സാമൂഹ്യനീതിയും അടിസ്ഥാനമാക്കി വളര്‍ന്നുവരുന്ന ജനപക്ഷ രാഷ്ട്രീയ ചേരിയെ ശക്തിപ്പെടുത്തും.
 6. ഉച്ചനീചത്വങ്ങള്‍ക്കും വംശീയ മേല്‍ക്കോയ്മക്കുമെതിരെ ഇസ്‌ലാമിലെ സാഹോദര്യത്തെ സാമൂഹ്യ പ്രയോഗമാക്കി വികസിപ്പിക്കും.
 7. കേരളത്തില്‍ പ്രകടമായി വരുന്ന വര്‍ഗീയ ധ്രൂവീകരണവും, സാമുദായിക സ്പര്‍ധയും ഗൗരവപൂര്‍വം പരിഗണിക്കും. സൗഹൃദ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും ബഹുസ്വര പൊതുമണ്ഡലത്തെ വികസിപ്പിക്കാനുള്ള ഉപകരണമായി പ്രയോജനപ്പെടുത്തുകയും ചെയ്യും. മതപരമായ ചടങ്ങുകള്‍, വ്യക്തിപരമായ ബന്ധങ്ങള്‍ ഉള്‍പ്പടെ സാധ്യമാവുന്നതെല്ലാം ഇതിനായി ഉപയോഗപ്പെടുത്തും. കേരളത്തിലെ ഇസ്‌ലാമിക/മുസ്‌ലിം ചരിത്രത്തില്‍നിന്ന് മൈത്രി(harmony)യുടെ സംഭവങ്ങള്‍ ധാരാളമായി പ്രചരിപ്പിക്കും.
 8. ഈ പ്രവര്‍ത്തന കാലയളവില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ ഊന്നല്‍ നല്‍കും.
 9. മാറിവരുന്ന സാമൂഹിക സാഹചര്യങ്ങളെ കണക്കിലെടുത്ത് പ്രവര്‍ത്തകരുടെ തര്‍ബിയത്തിന് ഉയര്‍ന്ന പരിഗണന നല്‍കും. സംഘടനയുടെ വിവിധ നേതൃതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വിവിധ സ്ഥാപനങ്ങളിലെ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്നവര്‍ക്കും അവരുടെ പ്രവര്‍ത്തന തലങ്ങളില്‍ തര്‍ബിയതിന് സംവിധാനമൊരുക്കും. സോഷ്യല്‍ മീഡിയാ ഇടപെടലുകളിലെ തര്‍ബിയതിന് പ്രത്യേകം ശ്രദ്ധ നല്‍കും. സദാചാര-സാമ്പത്തിക രംഗങ്ങളിലെ ധാര്‍മിക തകര്‍ച്ചയെ ഈമാനിന്റെയും ആഖിറത്തിന്റെയും വികാരം വളര്‍ത്തിക്കൊണ്ട് പ്രതിരോധിക്കും.
 10. വനിതാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ നയസമീപനങ്ങള്‍ രൂപപ്പെടുത്തുകയും കര്‍മരേഖയുണ്ടാക്കുകയും ചെയ്യും. വനിതാ രംഗത്തെ വര്‍ദ്ധിച്ച വിഭവശേഷി പ്രയോജനപ്പെടുത്തുന്നതും, സ്ത്രീ സൗഹൃദപരവുമായിരിക്കും പുതിയ കര്‍മപദ്ധതി.
 11. ജനസേവന പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തും. സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്ന ഏജന്‍സിയായി ജമാഅത്ത് ഘടകങ്ങളും പ്രവര്‍ത്തകരും പ്രസ്ഥാന സംവിധാനങ്ങളും മാറും.  ഇസ്‌ലാമിക സാമ്പത്തിക സംവിധാനം ബദല്‍ വ്യവസ്ഥയായി ഉയര്‍ത്തിക്കൊണ്ടുവരാനും, അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുമുള്ള ശ്രമങ്ങള്‍ തുടരും.
 12. ജമാഅത്ത് നയങ്ങളും പരിപാടികളും പ്രസ്ഥാന നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലൂടെയും, പോഷക സംഘടനകളിലൂടെയും നടപ്പിലാക്കുന്നതിന് കൂടുതല്‍ ശ്രദ്ധയും പരിഗണനയും ഉണ്ടാവും.
 13. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വലിയ വിഭവശേഷിയാണ് പ്രവാസികളും മറുനാടന്‍ മലയാളികളും. അവരുടെ ചിന്തയും  കഴിവുകളും പ്രസ്ഥാനം കൂടുതല്‍ പ്രയോജനപ്പെടുത്തും.

1. ദഅ്‌വത്ത്

പോളിസി
രാജ്യത്തെ സഹോദര സമുദായാംഗങ്ങള്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായ ഏകദൈവത്വം, പ്രവാചകത്വം, പാരത്രിക ജീവിതം എന്നിവയും അവയുടെ താല്‍പര്യങ്ങളും മനസ്സിലാക്കിക്കൊടുക്കുന്നതിനായിരിക്കും ജമാഅത്തെ ഇസ്‌ലാമിയുടെ ദഅ്‌വ പ്രവര്‍ത്തനത്തിന്റെ ഊന്നല്‍.
ബഹുദൈവത്വം, നിരീശ്വരത്വം, വിശ്വാസങ്ങള്‍ എന്നിവയിലെ അബന്ധങ്ങളും അവയുടെ ധാര്‍മികവും സാമൂഹികവുമായ ദൂഷ്യങ്ങളും കെടുതികളും ബോധ്യപ്പെടുത്തുക; മാനവകുലത്തിന്റെ ഏകത, മനുഷ്യത്വത്തെ ആദരിക്കല്‍, മാനുഷികസമത്വം എന്നിവയെ സംബന്ധിച്ച ഇസ്‌ലാമിക സങ്കല്‍പങ്ങള്‍ വ്യക്തമാക്കുക; വംശ-വര്‍ണ-ഭാഷ-ദേശ പക്ഷപാതിത്വത്തില്‍നിന്ന്മോചിപ്പിക്കുക; ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും സംബന്ധിച്ച അവരുടെ തെറ്റിദ്ധാരണകളും അഭ്യൂഹങ്ങളും ഇല്ലാതാക്കുക എന്നിവയാണ് പ്രബോധനത്തിന്റെ ലക്ഷ്യം.

  പോളിസി താല്‍പര്യങ്ങള്‍

 1. രാജ്യനിവാസികളുമായി മാനുഷികാടിത്തറയില്‍ ബന്ധങ്ങള്‍ ശക്തമാക്കുക.
 2. അവര്‍ക്ക് പ്രവാചകന്‍ (സ)യുടെ ചരിത്രം അറിയിച്ചുകൊടുക്കുക. അതുവഴി അദ്ദേഹത്തെക്കുറിച്ച് നിലനില്‍ക്കുന്ന  തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുക.
 3. ഇസ്‌ലാം അതിന്റെ വിശ്വാസം ഒരാളിലും ബലാല്‍ക്കാരമായി അടിച്ചേല്‍പിക്കില്ലെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തുക.
 4. വ്യക്തിയുടെ ക്ഷേമത്തിനും മോക്ഷത്തിനുമുള്ള വഴി ഇസ്‌ലാമാണെന്ന യാഥാര്‍ഥ്യം അവരെ ബോധ്യപ്പെടുത്തുക.

പരിപാടി
1.    ശിക്ഷണത്തിനും പരിശീലനത്തിനുമായി രണ്ട് സ്ഥാപനങ്ങള്‍ തുടങ്ങും.
2.    മുഴുസമയ പ്രബോധകരെ നിയമിക്കും.
3.    ഹല്‍ഖാതലത്തില്‍ ഒരു പ്രബോധന കാമ്പയിന്‍ നടത്തും.
4.    രാജ്യത്തെ നാലിടങ്ങളില്‍ ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും.
  കേരള പ്രോഗ്രാം

 1. സംസ്ഥാനതലത്തില്‍ ദഅ്‌വാ കാമ്പയിന്‍ നടത്തും.
 2. ഇസ്‌ലാമിക സമുഹം വകുപ്പുമായി സഹകരിച്ച് മുസ്‌ലിംകള്‍ക്ക് നമ്മുടെ ദഅ്‌വാ നയസമീപനങ്ങളും സംവിധാനങ്ങ ളും പരിചയപ്പെടുത്തും.
 3. ദഅ്‌വാ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മറ്റു വേദികളുമായും വ്യക്തികളുമായും ബന്ധം കാര്യക്ഷമമാക്കും.
 4. ഒരു ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആരംഭിക്കും.
 5. ഓണ്‍ലൈന്‍ ദഅ്‌വാ സംവിധാനം ആരംഭിക്കും.
 6. ഏരിയാ തലങ്ങളില്‍ സാധ്യതയനുസരിച്ച് ഡയലോഗുകള്‍ സംഘടിപ്പിക്കും.
 7. സമകാലിക പ്രസക്തിയുള്ള ശ്രദ്ധേയമായ ഇസ്‌ലാമിക  ശീര്‍ഷകങ്ങളില്‍ പൊതുസമൂഹത്തില്‍ സൗഹൃദ സംവാദങ്ങള്‍ സംഘടിപ്പിക്കും.
 8. സാധ്യതയനുസരിച്ച്  എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും.
 9. സംസ്ഥാനതലത്തില്‍ രണ്ട് പ്രബന്ധമത്സരങ്ങളും ഒരു ക്വിസ് മത്സരവും നടത്തും.
 10. ദഅ്‌വാ താല്‍പര്യമുള്ള പ്രവര്‍ത്തകര്‍ക്ക് മേഖലാ തലത്തില്‍ ദ്വിദിന പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കും.
 11. എസ്.ഐ.ഒ.യുമായും ജി.ഐ.ഒ.യുമായും സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ദഅ്‌വാപരിശീലനം നല്‍കും.
 12. ദൈവം, പ്രവാചകന്‍, പരലോകം, ഖുര്‍ആന്‍, ശരീഅത്ത് എന്നീ വിഷയങ്ങളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും.
 13. ഇംഗ്ലീഷ് ഭാഷയില്‍ ദഅ്‌വത്ത് നടത്താന്‍ പ്രാപ്തനായ ഒരാളെ ഫുള്‍ടൈം വര്‍ക്കറായി നിശ്ചയിക്കും.
 14. പൊതു ലൈബ്രറികള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ ലളിതസാരം, മറ്റ് ഇസ്‌ലാമിക പുസ്തകങ്ങള്‍, പ്രബോധനം വാരിക എന്നിവ ലഭ്യമാക്കും.
 15. മത-സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗങ്ങളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തും.

2. ഇസ്‌ലാമിക സമൂഹം

പോളിസി

(എ) ജമാഅത്തെ ഇസ്ലാമി മുസ്ലിം സമുദായത്തെ ഇസ്ലാമിന്റെ യഥാര്‍ഥവും സമഗ്രവുമായ വിഭാവനയും വൈയക്തികവും സാമൂഹികവുമായ ജീവിതത്തില്‍ അതിന്റെ താല്‍പര്യങ്ങളും യുക്തിഭദ്രമായി ബോധ്യപ്പെടുത്തും. അതിലൂടെ വ്യക്തികള്‍ക്ക് പരലോകത്ത് മറുപടി നല്‍കേണ്ടതുണ്ടെന്ന ബോധവും അല്ലാഹുവിന്റെ പ്രീതിനേടാനുള്ള ത്വരയും പ്രവാചകനോടുള്ള സ്‌നേഹാനുസരണ വികാരവും ഉത്തേജിതമാവണം. മുസ്ലിം സമൂഹവും അതിന്റെ സാമൂഹ്യ വിദ്യാഭ്യാസ സേവനസ്ഥാപനങ്ങളും ഇസ്ലാമിക മൂല്യങ്ങളുടെ ദര്‍പണമാകണം. അവരുടെ ജീവിതം ചിന്താപരവും കര്‍മപരവുമായ ദൂഷ്യങ്ങളില്‍നിന്നും ശിര്‍ക്ക് ബിദ്അത്തുകളുടെ ലാഞ്ചനകളില്‍നിന്നും മോചിതവും ഇസ്ലാമികാധ്യാപനങ്ങള്‍ക്ക് അനുസൃതവുമായിരിക്കണം. അവര്‍ സ്വയം ഉത്തമ സമുദായമാണെന്ന ബോധം ഉള്‍ക്കൊള്ളുകയും ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഐക്യപ്പെട്ട് സത്യസാക്ഷ്യത്തിന്റെ ബാധ്യത നിര്‍വഹിക്കാനും ‘ഇഖാമത്തുദീന്‍’ എന്ന ലക്ഷ്യത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനും പ്രാപ്തരാകണം.

(ബി) മുസ്ലിംകളുടെ കുടുംബസംവിധാനം ഇസ്ലാമികാധ്യാപനങ്ങള്‍ക്കനുസരിച്ച് വാര്‍ത്തെടുക്കാന്‍ ജമാഅത്ത് ശ്രമിക്കും. കുട്ടികളുടെയും യുവാക്കളുടെയും ഇസ്ലാമികശിക്ഷണത്തിനും അവരെ പാശ്ചാത്യ-ബഹുദൈവ സംസ്‌കാരങ്ങളുടെ ദൂഷ്യങ്ങളില്‍ നിന്ന് രക്ഷിക്കാനുമുള്ള സംവിധാനങ്ങളുണ്ടാക്കും. സ്ത്രീകള്‍ക്ക് കടമകളും അവകാശങ്ങളും സംബന്ധിച്ച ശരിയായ ബോധം ഉണ്ടാക്കുകയും സമൂഹത്തില്‍ അവര്‍ക്കുള്ള യഥാര്‍ഥ സ്ഥാനം നേടികൊടുക്കുകയും നന്മയുടെ സ്ഥാപനത്തിലും തിന്മയുടെ വിപാടനത്തിലും അവരുടെ റോള്‍ നിര്‍ണയിച്ചുകൊടുക്കുകയും ചെയ്യും.

പോളിസി താല്‍പര്യങ്ങള്‍

 1. മുസ്‌ലിംകളില്‍ ദീനിവിജ്ഞാനം സാര്‍വത്രികമാക്കുക. ഇസ്‌ലാമിക വിശ്വാസങ്ങളുടെയും നിയമങ്ങളുടെയും സത്യതയെക്കുറിച്ച് അവര്‍ക്ക് ദൃഢബോധ്യമുണ്ടാവുക. പ്രവൃത്തികളിലും ഇബാദത്തുകളിലും ഫര്‍ദുകളുടെയും സുന്നത്തുകളുടെയും പ്രാധാന്യവും മുന്‍ഗണനാക്രമവും തിരിച്ചറിയുക. അനിസ്‌ലാമിക വിഭാവനകളില്‍നിന്ന് മനസ്സ് ശുദ്ധമാവുക.
 2. മുസ്‌ലിംസമൂഹത്തില്‍ നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നിര്‍വഹണത്തിനും മറ്റു നിര്‍ബന്ധ കാര്യങ്ങള്‍ക്കും    സംവിധാനമുണ്ടാവുക.
 3. പരസ്പര സംഘട്ടനങ്ങൡനിന്നും മദ്ഹബീ പക്ഷപാതിത്വ ത്തില്‍നിന്നും മോചിതരായി ഖുര്‍ആനിനും സുന്നത്തിനുമ നുസരിച്ച് ഐക്യപ്പെടുക.
 4. ഇസ്‌ലാമികമായി സംഘടിക്കുന്നതിന്റെ പ്രാധാന്യവും ആവശ്യവും മുസ്‌ലിംകളെ ബോധ്യപ്പെടുത്തുക. അതുമൂലമുണ്ടാകുന്ന അനുഗ്രഹങ്ങളും നേട്ടങ്ങളും തെര്യപ്പെടുത്തുക.
 5. മുസ്‌ലിം യുവാക്കളുടെ പാശ്ചാത്യസംസ്‌കാരഭ്രമം, ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള അജ്ഞത, മതത്തോടുള്ള വിമുഖത തുടങ്ങിയ പ്രവണതകളെ ഇല്ലാതാക്കാന്‍ നിര്‍മാണാത്മകമായ നടപടികള്‍ സ്വീകരിക്കുക.
 6. പള്ളികള്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസത്തിനും തര്‍ബിയത്തിനുമുള്ള കേന്ദ്രങ്ങളാക്കാന്‍ പള്ളിഭാരവാഹികളെയും സമുദായനേതാക്കളെയും പ്രേരിപ്പിക്കുക.
 7. സമുദായത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ സേവന കേന്ദ്രങ്ങള്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്കനുസൃതമാക്കുക. അവിടെ വിശ്വാസ്യത, സത്യസന്ധത, നീതിന്യായം, മാനുഷികമായ ആദരവ്, സംസ്‌കാരം, കൂടിയാലോചന, തത്വങ്ങളും വ്യവസ്ഥകളും പാലിക്കല്‍, ചിട്ടയോടെയുള്ള പ്രവര്‍ത്തനം തുടങ്ങിയ മൂല്യങ്ങള്‍ പരിഗണിക്കുക.
 8. വിവാഹബന്ധത്തില്‍ ഇസ്‌ലാമിക മാനദണ്ഡവും, നികാഹില്‍ ഇസ്‌ലാമിക മര്യാദകളും സ്വീകരിക്കുക.സ്ത്രീധനം,ധൂര്‍ത്ത്,    ദുര്‍വ്യയംഎന്നിവഒഴിവാക്കുക.കുട്ടികളുടെത്തിലും സംസ്‌കരണത്തിലും ശ്രദ്ധിക്കുക. അനന്തരാവകാശത്തിലെ ശരീഅത്ത് നിയമങ്ങള്‍ മനസ്സിലാക്കുക. സമൂഹത്തില്‍ ഇസ്‌ലമികാധ്യാപനങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സംവിധാനമുണ്ടാക്കുക.
 9. ദമ്പതികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ മുസ്‌ലിംകള്‍ക്ക് അറിവുണ്ടാക്കുക. അതില്‍ അനുരജ്ഞനത്തിന്റെ രീതികള്‍, വിവാഹമോചനത്തിന്റെ പ്രവാചകാധ്യാപനവും ഖുര്‍ആനിക രീതിയും പഠിപ്പിക്കുക. ഭിന്നിപ്പുകളുണ്ടാവുമ്പോള്‍ ദാറുല്‍ ഖദായില്‍ പരിഹാരം തേടുക.
 10.  തര്‍ക്ക പരിഹാര കമ്മറ്റികളും ശരീഅഃ പഞ്ചായത്തുകളും ദാറുല്‍ഖദായും സ്ഥാപിക്കുക.
 11. സകാത്തിന്റെ സംഘടിത സമാഹരണത്തിനും വിതരണത്തിനുമുള്ള സംവിധാനത്തിന് മുസ്‌ലിംകളെ സന്നദ്ധമാക്കുക

    പരിപാടി

 1. കേന്ദ്രതലത്തില്‍ വ്യവസ്ഥാപിത മതപഠനം, അറബി ഭാഷാപഠനം എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കും പള്ളി ഇമാമുമാര്‍ക്കും വേണ്ടി രണ്ട് എട്ട്ദിവസ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
 2. ഓരോ പ്രാദേശിക ജമാഅത്തും യുവാക്കള്‍ക്ക് പ്രത്യേകമായി നിര്‍മാണ, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.
 3. ഹല്‍ഖാതലത്തില്‍ ദീനി മദ്രസ്സകളില്‍ പഠിച്ചവര്‍ക്കായി ചതുര്‍ദിന ക്യാമ്പ് സംഘടിപ്പിക്കും.
 4. ഹല്‍ഖകളിലെ സാധ്യതയനുസരിച്ച് കൗണ്‍സലിംഗ് സെന്ററുകള്‍ സ്ഥാപിക്കും. അത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ പരിശീലനത്തിനായി കേന്ദ്രതലത്തില്‍ ഒരു ട്രെയ്‌നിംഗ് ക്യാമ്പ് സംഘടിപ്പിക്കും.
 5. സാമുദായിക ഐക്യത്തിനായി ആള്‍ ഇന്ത്യാ കാമ്പയിന്‍നടത്തും.

  കേരള പ്രോഗ്രാം

 1. പള്ളികളുടെയും മഹല്ലുകളുടെയും ശാക്തീകരണത്തിന് മുഖ്യപരിഗണന നല്‍കും. മസ്ജിദ്കൗണ്‍സില്‍ പുനഃസംഘടിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമാക്കും. സജീവതയും ജനസാന്നിധ്യവുമുള്ള പള്ളികള്‍, വ്യവസ്ഥാപിതമായ മഹല്ലുകള്‍, ഇമാമുകളുടെയും മുദ്ദിനുകളുടെയും പരിശീലനം, ഖുത്വുബകളുടെ ഫലപ്രാപ്തി എന്നിവക്ക് രൂപരേഖയുണ്ടാക്കി പ്രായോഗിക നടപടികള്‍ സ്വീകരിക്കും.
 2. പ്രസ്ഥാന നിയന്ത്രണത്തിലുള്ള പള്ളികളുടെ പൊതുസ്വഭാവം കാത്തുസൂക്ഷിക്കും.
 3. പള്ളികള്‍ കേന്ദ്രീകരിച്ച് Pre-Marital Counselling, Post- Marital Counselling, Parenting, Adolescence Counselling എന്നിവയില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
 4. പ്രസ്ഥാന നിയന്ത്രണത്തിലുള്ളതല്ലാത്ത മഹല്ലുകമ്മറ്റികളില്‍ സജീവപങ്കാളിത്തം വഹിക്കും.
 5. ഖുര്‍ആന്‍ സ്റ്റഡിസെന്ററുകള്‍ സജീവമാക്കാനും പഠിതാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും.
 6. അധ്യാപകര്‍ക്ക് വര്‍ഷത്തില്‍ ദ്വിദിന പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കും. വനിതാ അധ്യാപികമാരെ കണ്ടെത്തി പ്രത്യേകം പരിശീലനം നല്‍കും.
 7. ഓണ്‍ലൈന്‍ ഖുര്‍ആന്‍ സ്റ്റഡീസെന്റര്‍ ഉള്‍പ്പടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബോധന രീതി പരമാ വധി ഉപയോഗപ്പെടുത്താന്‍ ഖുര്‍ആന്‍ സ്റ്റഡിസെന്ററുകളെ പ്രാപ്തമാക്കും.
 8. വിദ്യാസമ്പന്നരായ സ്ത്രീകളെ ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുന്നതിന് സംവിധാനമുണ്ടാക്കും.
 9. കുടുംബിനികളായ സ്ത്രീകള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുന്നതിന് ഹ്രസ്വകാല കോഴ്‌സുകള്‍ സംഘടിപ്പിക്കും.
 10. ധാര്‍മിക സദാചാര രംഗത്തെ അപചയങ്ങളില്‍നിന്ന് സമുദായത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കും. ഇതിനായി മറ്റ് സംഘടനകളുടെ സഹകരണം തേടും.
 11. പ്രസ്ഥാന നിയന്ത്രണത്തിലുള്ള മഹല്ല് കമ്മറ്റികളില്‍ വനിതാ പ്രാധിനിധ്യം ഉറപ്പ് വരുത്തും
 12. ധൂര്‍ത്ത്, ദൂര്‍വ്യയം, ആഢംബരഭ്രമം തുടങ്ങിയ ദൂഷ്യങ്ങളില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്തുന്നതിനും സാമ്പത്തിക ഭദ്രതയും  അച്ചടക്കവും സാധിക്കുവാനും ബോധവല്‍കരണം നടത്തും.
 13. അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, പൗരോഹിത്യചൂഷണങ്ങള്‍, മതത്തിന്റെ കമ്പോളവല്‍ക്കരണം എന്നിവക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തും. ഈ വിഷയത്തില്‍ സമാന ചിന്താഗതിയുള്ളവരുടെ സഹകരണം തേടും.
 14. മദ്യം, മയക്കുമരുന്ന്, സദാചാരത്തകര്‍ച്ച എന്നിവയില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ പോഷകസംഘടനകളെക്കൂടി  ഉള്‍പ്പെടുത്തി പരിപാടികള്‍ ആവിഷ്‌ക്കരിക്കും.
 15. അന്ധര്‍, ബധിരര്‍ തുടങ്ങി സമൂഹത്തിലെ ഭിന്നശേഷിയുള്ള വരുടെ ഇസ്‌ലാമിക പഠനത്തിന് സംവിധാനമുണ്ടാക്കും.
 16. സകാത്തിന്റെ സാമൂഹിക സംഭരണ വിതരണത്തിനുള്ള പ്രാദേശിക സംവിധാനങ്ങള്‍ വിപുലപ്പെടുത്തും.
 17.  കഴിഞ്ഞ മീഖാത്തില്‍ സംഘടിപ്പിച്ച കേരള ഹിസ്റ്ററി കോണ്‍ഫറന്‍സിന് അനുയോജ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും.
 18. പ്രധാന നഗരങ്ങളില്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കി രണ്ട് ഗേള്‍സ് ഹോസ്റ്റലുകളും രണ്ട് ബോയ്‌സ് ഹോസ്റ്റലുകളും സ്ഥാപിക്കും.
 19.  ഫ്രന്റ്‌സ് ഫോറങ്ങള്‍ ശക്തിപ്പെടുത്തുകയും ഫ്രന്റ്‌സ് ഫോറം നിലവിലില്ലാത്ത പ്രധാന നഗരങ്ങളില്‍ രൂപീകരിക്കുകയും ചെയ്യും.
 20. മുഹറം, റബീഉല്‍ അവ്വല്‍ മാസങ്ങളില്‍ ഇസ്‌ലാമികമായ ഉണര്‍വും ആവേശവുമുണ്ടാക്കുന്നതിനും പ്രവാചകസ്‌നേഹം വളര്‍ത്തുന്നതിനും പ്രവാചകസന്ദേശ പ്രചരണത്തിനുമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
 21. നമസ്‌കാരം വ്യവസ്ഥാപിതമായി നിലനിര്‍ത്താനും ദിക്‌റ്, ദുആകളില്‍ താല്‍പര്യം വര്‍ധിപ്പിക്കാനും ബോധവല്‍ക്കരണ ശ്രമങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിക്കും.
 22. മുസ്‌ലിം സമൂഹത്തില്‍ ദീനി വികാരവും അറിവും വളര്‍ത്തുന്നതിന് പ്രഭാഷണപരമ്പരകള്‍ സംഘടിപ്പിക്കും.

3. സമുദായ സംരക്ഷണവും  പുരോഗതിയും

പോളിസി

മുസ്‌ലിംകളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും അവരുടെ മൗലികാവകാശങ്ങള്‍ പരിരക്ഷിക്കാനും യുവാക്കള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കാനും സമുദായത്തിന്റെ മതപരവും സാംസ്‌കാരികവുമായ വ്യക്തിത്വം നിലനിര്‍ത്താനും ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കും. ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കനുസരിച്ച് അവരുടെ വിദ്യാഭ്യാസ സാമ്പത്തിക-ആരോഗ്യ രംഗങ്ങളില്‍ അഭിവൃദ്ധി നേടാന്‍ ശ്രമിക്കുകയും അതിനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് മുസ്‌ലിംകളെ തയ്യാറാക്കുകയും ചെയ്യും.

പോളിസി താല്‍പര്യങ്ങള്‍

 1. വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ-ഫാഷിസ്റ്റ് സ്വാധീനം തടയുക. അതിന്റെ ദുഷ്ഫലം ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കുക.
 2. മുസ്‌ലിംകള്‍ സ്വന്തം ജീവനും സ്വത്തും അന്തസ്സും നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമത്തിന്റെയും ശരീഅത്തിന്റെയും പരിധിക്കകത്തു നിന്നുകൊണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കുക. ഇതിനായി രാജ്യത്തെ നീതിയെ സ്‌നേഹിക്കുന്ന മറ്റുള്ളവരുടെ സഹായസഹകരണങ്ങള്‍ സ്വീകരിക്കുക.
 3. വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും അതിന്റെ വരുമാനത്തിന്റെ ശരിയായ വിനിയോഗവും ഉറപ്പുവരുത്താനായി സര്‍ക്കാറിനെയും മുതവല്ലിമാരെയും ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാന്മാരാക്കുക.
 4.  ഗവര്‍ണ്മെന്റ് മെഷിനറികളുടെ നിയമവിരുദ്ധ നടപടികളുടെ ഇരകള്‍ക്ക് നിയമസഹായം സംഘടിപ്പിക്കുക. അതോടൊപ്പം സാധാരണക്കാരായ പൗരന്മാര്‍ക്ക് ലഭിക്കേണ്ട നിയമപരിരക്ഷയെക്കുറിച്ച് വിദ്യാഭ്യാസം നല്‍കുക.

    പരിപാടി

 1. സാമുദായിക ഐക്യത്തിനായി ഹല്‍ഖാതലത്തിലും പ്രധാന പട്ടണങ്ങളിലും സംയുക്ത ഫോറങ്ങള്‍ രൂപീകരിക്കും.
 2. 50% പ്രാദേശിക ജമാഅത്തുകള്‍ മീഡിയ, സിവില്‍സര്‍വീസ്, നിയമം എന്നിവയില്‍ ഉന്നത വിദ്യാഭ്യാസം നേടാനായി ചുരുങ്ങിയത് ഒരു വിദ്യാര്‍ഥിയെ പ്രേരിപ്പിക്കുകയും ആവശ്യമായ സഹായം നല്‍കുകയും ചെയ്യും.
 3. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും സുസ്ഥിരതക്കുംവേണ്ടി കേന്ദ്രത്തില്‍ ഒരു സെല്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കും.
 4. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമര്‍ഥരായ റിസോര്‍സ് പേഴ്‌സണ്‍സിനെ കേന്ദ്രത്തില്‍ തയ്യാറാക്കും. ഹല്‍ഖാതലങ്ങളില്‍ അധ്യാപകര്‍ക്ക് ട്രെയ്‌നിംഗ് ഏര്‍പ്പെടുത്തും.
 5. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ദാറുല്‍ഖദാ സ്ഥാപിക്കും.

  കേരള പ്രോഗ്രാം

 1. സാമുദായികപ്രശ്‌നങ്ങളില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും താല്‍പര്യം പരിഗണിച്ച് സന്ദര്‍ഭാനുസൃതം ഇടപെടും.
 2. അഖിലേന്ത്യാ പോളിസിയുടെ താല്‍പര്യങ്ങളും, കേരളീയ സാഹചര്യവും പരിഗണിച്ച് സന്ദര്‍ഭോചിതം പരിപാടികള്‍  ആവിഷ്‌കരിക്കും.

4. ദേശീയ അന്തര്‍ദേശീയ കാര്യങ്ങള്‍

പോളിസി

(എ)     ഇസ്‌ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ നീതിന്യായം, ശാന്തിസമാധാന ധാര്‍മിക മൂല്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി രാജ്യത്തിന്റെ ബഹുമുഖമായ നിര്‍മാണത്തിനും പുരോഗതിക്കും വേണ്ടി ജമാഅത്തെ ഇസ്‌ലാമി പരിശ്രമിക്കും. ദേശീയ രാഷ്ട്രീയത്തില്‍ വിശുദ്ധ മൂല്യങ്ങളുടെ വിപുലനത്തിനും ദുര്‍ബല വിഭാഗങ്ങളോടുള്ള അവഗണന ഇല്ലാതാക്കാനും ശ്രമിക്കും. ലോകസാമ്രാജ്യത്വത്തിന്റെയും സാമ്പത്തിക ക്രമത്തിന്റെയും സങ്കുചിത ദേശീയതയുടെയും അധിനിവേശത്തില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കാനായി നന്മേഛുക്കളായ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടാന്‍ ജമാഅത്ത് ശ്രമിക്കുന്നതാണ്.

(ബി) അന്തര്‍ദേശീയ തലത്തില്‍ രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക അധിനിവേശത്തില്‍നിന്നുള്ള സ്വാതന്ത്ര്യം, ഏകാധിപത്യത്തില്‍നിന്നും സ്വേഛാധിപത്യത്തില്‍നിന്നുമുള്ള മോചനം, മനുഷ്യാവകാശങ്ങളോടുള്ള ആദരവ്, നീതിന്യായത്തിന്റെയും ലോകസമാധാനത്തിന്റെയും സംസ്ഥാപനം എന്നിവയെ ജമാഅത്ത് ശക്തിപ്പെടുത്താന്‍ ശ്രമിക്കും. മുസ്‌ലിംലോകത്ത് ബഹുജന താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ഇസ്‌ലാമിക സാമൂഹ്യക്രമം പുനര്‍നിര്‍മിക്കാന്‍ പരിശ്രമിക്കുന്നതുമായ പ്രസ്ഥാനങ്ങളെ ജമാഅത്ത് പിന്തുണക്കുകയും അവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരില്‍ ശബ്ദമുയര്‍ത്തുകയും ചെയ്യും. ഇസ്‌ലാമിക ലോകത്തെ നിലനില്‍ക്കുന്ന മദ്ഹബീ ഛിദ്രതയില്‍നിന്നും അധിനിവേശ ശക്തികളുടെ കുതന്ത്രങ്ങളില്‍നിന്നും മോചിപ്പിച്ച് ഐക്യപ്പെടുത്താന്‍ ആവുന്നത്ര ശ്രമിക്കും.

  പോളിസി താല്‍പര്യങ്ങള്‍
(എ) 

 1. രാജ്യത്തെ മുഴുവന്‍ നിവാസികളും ചേര്‍ന്ന് ധാര്‍മിക മൂല്യങ്ങളിലധിഷ്ഠിതവും നീതിയും ന്യായവും നിലനില്‍ക്കുന്നതും അനാരോഗ്യകരമായ സാമ്പത്തിക സാമൂഹ്യാസമത്വങ്ങള്‍ ഇല്ലാത്തതുമായ ഒരു സമൂഹത്തെ നിര്‍മിക്കുക. അതിന് ജമാഅത്തെ ഇസ്‌ലാമി മാര്‍ഗ നിര്‍ദേശം സമര്‍പ്പിക്കും.
 2. വര്‍ഗീയതയും ഫാഷിസവും ഉന്മൂലനം ചെയ്യാന്‍ എല്ലാതലത്തിലുമുള്ള ശ്രമങ്ങള്‍ നടത്തുക. ജനാധിപത്യ മൂല്യങ്ങളുടെ വളര്‍ച്ചക്കും രാജ്യത്തെ വിവിധ സാംസ്‌കാരിക വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കാനും വേണ്ടി പൊതുജനാഭിപ്രായം രൂപീകരിക്കുക. ഇക്കാര്യത്തിനായി നിയമനിര്‍മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ശരിയായ ദിശയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുക.
 3. വര്‍ധിച്ചുവരുന്ന തീവ്രവാദ-ഭീകരവാദ പ്രവണതകളെയും സര്‍ക്കാര്‍ തലത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളെയും ശക്തിയായി അപലപിക്കുക. ഭീകരവാദത്തിന്റെ യഥാര്‍ഥ കാരണം  കണ്ടെത്തി അത് ഇല്ലാതാക്കുന്നതിനായി ശ്രമിക്കുക. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനായി സമാധാന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത രാജ്യനിവാസികളെ ബോധ്യപ്പെടുത്തുക.
 4. രാജ്യത്തിന്റെ മര്‍മ പ്രധാന വ്യവഹാരങ്ങളിലും വിദേശനയത്തിലും സാമ്രാജ്യത്വശക്തികളുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ എതിര്‍ക്കുക. സ്വതന്ത്രവും നീതിപൂര്‍വകവുമായ നയം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക.
 5. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കുള്ള ഇസ്‌ലാമിക പരിഹാരംനിര്‍ദേശിക്കുക.
 6. സാമ്പത്തിക ചൂഷണത്തിനെതിരെ ശ്രമങ്ങള്‍ തുടരുക.ഇസ്ലാമിക സാമ്പത്തിക ക്രമത്തെ ഏക ബദല്‍ വ്യവസ്ഥയായി സമര്‍പിക്കുക. ഇസ്‌ലാമിക സാമ്പത്തികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ ശരിയായ സാമ്പത്തിക നയം നിര്‍ദേശിക്കുക. രാജ്യത്ത് സാമ്പത്തിക നീതി സ്ഥാപിക്കാന്‍ വേണ്ട വഴിയൊരുക്കുക.
 7. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും ഭ്രൂണഹത്യക്കുമെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കുക.

    (ബി)

 1. സാമ്രാജ്യത്വശക്തികള്‍ സ്വതന്ത്ര രാഷ്ട്രങ്ങളുടെ മേല്‍ കടന്നുകയറുകയും അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെ ജമാഅത്ത് അപലപിക്കും. ന്യായമായ അവകാശങ്ങള്‍ ചോദിക്കുന്നവരെ മര്‍ദനപീഢനങ്ങള്‍ക്കിരയാക്കുകയും ഭീകരവാദികളാക്കുകയും ചെയ്യുന്നതിനെ ജമാഅത്ത് എതിര്‍ക്കും.
 2. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള പിന്തുണ തുടരും. ഫലസ്തീന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിനുള്ള ശ്രമങ്ങളെ പിന്തുണക്കുകയും പൊതുസമൂഹത്തിന് നേരെയുള്ള അതിക്രമങ്ങളെ അപലപിക്കുകയും ചെയ്യും.
 3. നാട്ടില്‍ നടമാടുന്ന അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തും. ദൈവഭയവും പരലോകത്ത് മറുപടി പറയണമെന്ന ബോധവും ഫലപ്രദമായ ആത്മപരിശോധന സംവിധാനവുമല്ലാതെ ഈ പ്രശ്‌നത്തിന് പരിഹാരമില്ലെന്ന യഥാര്‍ഥ്യം ബോധ്യപ്പെടുത്തും.

ടാര്‍ഗറ്റ് 

 1. ഇസ്‌ലാമിക് ബാങ്കിംഗ്, ഇസ്‌ലാമിക സമ്പദ്ഘടന എന്നിവയുമായി ബന്ധപ്പെട്ട് നയരൂപീകരണ സ്ഥാപനങ്ങളിലും പൊതുസമൂഹത്തിലും അഭിപ്രായരൂപീകരണത്തിന് ശ്രമിക്കും. അതുവഴി ഇസ്‌ലാമിക ബാങ്ക് രൂപീകരിക്കാനും പലിശരഹിത എക്കൗണ്ടുകള്‍ തുടങ്ങാനും ഇസ്‌ലാമിക സാമ്പത്തിക ബദല്‍ ഉല്പന്നങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനും സാധിക്കും.
 2. പൗരാവകാശ സംരക്ഷണത്തിനും നിയമസഹായത്തിനുംവേണ്ടി ഓരോ സ്റ്റേറ്റിലും ഓരോ സ്ഥാപനങ്ങള്‍ തുടങ്ങുമെന്ന കാര്യം ഉറപ്പുവരുത്തും.
 3. രാജ്യത്തെ അമ്പത് തെരഞ്ഞെടുത്ത നഗരങ്ങളെ/ഗ്രാമങ്ങളെ പൂര്‍ണമായും മദ്യലഹരി മുക്തമാക്കുകയെന്ന ലക്ഷ്യം നേടും.
 4. രാജ്യത്തെ അമ്പത് ഗ്രാമങ്ങള്‍ തെരഞ്ഞെടുത്ത് അവയെ മാതൃകാ ഗ്രാമങ്ങളാക്കും. അതിന്റെ വിശദമായ പ്ലാന്‍ മര്‍കസ് തയ്യാറാക്കും.

 പ്രോഗ്രാം

 1. ബ്യൂറോക്രാറ്റുകളും പോലീസ് ഓഫീസര്‍മാരുമടക്കമുള്ള ഉദ്യോഗസ്ഥരുമായും രാഷ്ട്രീയക്കാരുമായും സ്വതന്ത്രവും ലക്ഷ്യപൂര്‍ണവുമായ ബന്ധം സ്ഥാപിക്കുന്നതിനായി ഓരോ സ്റ്റേറ്റിലും അനുയയോജ്യരായ വ്യക്തികളുടെ ഗ്രൂപ്പ് തയ്യാറാക്കും. സംഘടനകളുമായും സ്ഥാപനങ്ങളുമായും എന്‍.ജി.ഒകളുമായും ബന്ധം പുലര്‍ത്താന്‍ വേണ്ടിയും ഈ ഗ്രൂപ്പിനെ സജ്ജമാക്കും.
 2. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ചരിത്രം വികൃതമാക്കുന്നതിനായുള്ള പരിശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനായി ഹിസ്റ്ററി കോണ്‍ഫറന്‍സ്‌പോലുള്ള വൈജ്ഞാനിക പരിപാടികള്‍ സംഘടിപ്പിക്കും.
 3. പത്താം ക്ലാസ്‌വരെയുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കും. അവ ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു ഭാഷകളില്‍ ലഭ്യമാക്കും.
 4. ഇസ്‌ലാമിക് ബാങ്കിംഗ് സങ്കല്‍പം വൈജ്ഞാനിക-നയരൂപീകരണ വൃത്തങ്ങളില്‍ സ്വീകാര്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരും
 5. മീഡിയാ പ്രൊഡക്ഷന്‍ ഹൗസിലൂടെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പ്രയോജനകരമായ ആനിമേഷന്‍, ഷോര്‍ട്ട്
 6. ക്ലിപ്‌സ് തുടങ്ങിയ മെറ്റീരിയല്‍സ് തയ്യാറാക്കും.
 7. സുപ്രധാന പ്രശ്‌നങ്ങളില്‍ ജമാഅത്തിന്റെ നിലപാട് വ്യക്തമാക്കുന്ന ലഘുപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും.
 8. രാജ്യത്ത് സമാധാനപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സദ്ഭാവനാ മഞ്ച് പോലെ പ്രാദേശിക ഫോറങ്ങള്‍ രൂപീകരിക്കും.

കേരള പ്രോഗ്രാം

 1. സമുദായ സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളെക്കാള്‍ പ്രധാനമായിത്തീര്‍ന്ന സാഹചര്യത്തില്‍ പൊതുസമൂഹ ബന്ധങ്ങള്‍ കൂടുതല്‍ വ്യാപകവും ദൃഢവുമാക്കാന്‍ പരിശ്രമിക്കും.
 2. എഫ്.ഡി.സി.എ. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കും.
 3. നീതി നിഷേധങ്ങളെ ചെറുക്കുകയും മനുഷ്യാവകാശലംഘനങ്ങള്‍ ബഹുജന ശ്രദ്ധയില്‍കൊണ്ടുവരികയും ചെയ്യും.
 4. എ.പി.സി.ആര്‍ന്റെ കേരള ചാപ്റ്റര്‍ രൂപീകരിക്കും
 5. കേന്ദ്രപോളിസിയും, താല്‍പര്യങ്ങളും പരിഗണിച്ച് ആവശ്യാനുസൃതം പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും.
 6. പ്രസ്ഥാന താല്‍പര്യങ്ങളും തീരുമാനങ്ങളും ജനങ്ങളിലെത്തിക്കാന്‍ നമ്മുടെ മീഡിയകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തും.

5. ജനസേവനം

പോളിസി
ദാരിദ്ര്യം, പട്ടിണി, രോഗം, അജ്ഞത, തൊഴിലില്ലായ്മ എന്നിവ ദൂരീകരിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി ആവുന്നത്ര പരിശ്രമിക്കും. രോഗികള്‍, അഗതികള്‍, അനാഥര്‍, വിധവകള്‍, അംഗപരിമിതര്‍ തുടങ്ങിയവര്‍ക്ക് ആശ്രയമേകും. ദുരിതബാധിതര്‍ക്കും മര്‍ദിതര്‍ക്കും ജാതിമതഭേദമന്യേ സഹായമെത്തിക്കുകയും പുനരധിവാസത്തിനുള്ള സംവിധാനമേര്‍പ്പെടുത്തുകയും അതിനായി സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യും. ഈ സംഘടിതയത്‌നങ്ങള്‍ക്കൊപ്പം തന്നെ വ്യക്തിപരമായി ജമാഅത്ത് പ്രവര്‍ത്തകരിലും സമുദായാംഗങ്ങളിലും പൊതുജനങ്ങളിലും ജനസേവന തല്‍പരത വളര്‍ത്താന്‍ ശ്രമിക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും നമ്മുടെ നയനിലപാടുകള്‍ക്കനുസൃതമായി മറ്റു ജനസേവന സംരംഭങ്ങളുമായി സഹകരിക്കുകയും ചെയ്യും.

പോളിസി താല്‍പര്യങ്ങള്‍

 1. പ്രകൃതിക്ഷോഭങ്ങള്‍, സാംക്രമിക രോഗങ്ങള്‍, കലാപങ്ങള്‍ തുടങ്ങിയവയുടെ ഇരകളുടെ പുനരധിവാസം, സാമ്പത്തിക, ചികിത്സാ നിയമസഹായങ്ങള്‍ എന്നിവ മത-സാമുദായിക പരിഗണനയില്ലാതെ നടപ്പിലാക്കുന്നത് തുടരും.
 2. ജമാഅത്ത് പ്രവര്‍ത്തകര്‍ സ്വന്തം പ്രദേശത്തെയും മറ്റ് ദരിദ്ര പ്രദേശങ്ങളിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പൊതുസമൂഹത്തിന് അടിസ്ഥാന ജീവിതാവശ്യങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടി ശ്രമിക്കും.

ടാര്‍ഗറ്റ്

നന്മേഛുക്കളായ വ്യക്തികളുടെയും സംഘടനകളുടെയും ലോക്കല്‍ ബോഡികളുടെയും സഹകരണത്തോടെ ജമാഅത്തെ ഇസ്‌ലാമി ജനസേവന പദ്ധതികള്‍ നടപ്പിലാക്കും ഓരോ ഹല്‍ഖയിലെയും 25% ശാഖകളില്‍ ചുരുങ്ങിയത് ഒരു പിന്നാക്ക മഹല്ലില്‍ വിദ്യാഭ്യാസ-പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ശുചിത്വ സംവിധാനവും മൈക്രോഫൈനാന്‍സ്/ പലിശരഹിത വായ്പകള്‍ക്കുള്ള സംവിധാനങ്ങളും ഒരുക്കും.

പരിപാടി

കേന്ദ്ര ജനസേവന വകുപ്പിന് പ്രത്യേകമായി നീക്കിവെച്ച തുക താഴെ പറയുന്ന ആവശ്യങ്ങള്‍ക്കായി ചെലവഴിക്കും.

 1. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
 2. തൊഴില്‍ ഉപകരണങ്ങള്‍
 3. അര്‍ഹരായവര്‍ക്കുള്ള സഹായം
 4. നിയമസഹായം
  ഓരോ വിഭാഗത്തിനും ചെലവഴിക്കുന്ന അനുപാതം പിന്നീട് തീരുമാനിക്കും.

കേരള പ്രോഗ്രാം

 1. പ്രസ്ഥാനത്തിന് കീഴില്‍ സംസ്ഥാനതലത്തിലുള്ള എല്ലാ സേവന സംരംഭങ്ങളും പീപ്പിള്‍സ് ഫൗണ്ടേഷന് കീഴില്‍ വരുന്ന രീതിയില്‍ ഫൗണ്ടേഷന്റെ ഘടന ഭദ്രമാക്കും.
 2. പ്രാദേശിക തലത്തിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കടക്കം ദിശ നിര്‍ണയിക്കാന്‍ കഴിയുന്ന വിധം പീപ്പിള്‍സ് ഫൌണ്ടേഷന്റെ പ്രവര്‍ത്തന രീതി വികസിപ്പിക്കും.
 3. പോഷക സംഘടനകളുടെ മനുഷ്യ വിഭവവും പദ്ധതികളും പീപ്പിള്‍സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും.
 4. വിപുലമായ സൗകര്യങ്ങളോടെ ഒരു ഡി-അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കും.
 5. ബൈത്തുസ്സകാത്ത് കേരളയെ  അറിയപ്പെടുന്ന സകാത്ത് സംരംഭമായി ഉയര്‍ത്തും. ഇതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ പ്രാദേശിക സകാത്ത് സംരംഭങ്ങളും ബൈത്തുസ്സകാത്ത് കേരളയില്‍ അഫിലിയേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
 6. പ്രസ്ഥാനത്തിന് കീഴിലുള്ള മുഴുവന്‍ എന്‍.ജി.ഒ.കള്‍ക്കും പ്രൊഫഷണല്‍ സ്വഭാവത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിന് പരിശീലനം നല്‍കുകയും മേല്‍നോട്ടം നിര്‍വഹിക്കുകയും ചെയ്യും.
 7. പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനം സജീവവും വ്യാപകവുമാക്കും. നട്ടെല്ല് തകര്‍ന്നവര്‍, പക്ഷാഘാതം വന്നവര്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റുകള്‍ ആരംഭിക്കും.
 8. സംസ്ഥാനതലത്തില്‍ ഒരു ഫാമിലി സെന്റര്‍ ആരംഭിക്കും. പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ്, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗ്, ദമ്പതിമാര്‍ക്കുള്ള റഫ്രഷ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവ സെന്ററിന്റെ ഭാഗമായി ഉണ്ടാവും. പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങും.
 9. ഗവണ്‍മെന്റ് പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്നതിനും അര്‍ഹരായവര്‍ക്ക് അത് നേടി കൊടുക്കുന്നതിനും പ്രവര്‍ത്തകരെ സജ്ജരാക്കും.
 10. പ്രവര്‍ത്തകര്‍ക്കും ഏരിയ കോഡിനേറ്റര്‍മാര്‍ക്കും പൊതുസമൂഹത്തിനും ഉപകാരപ്രദമാവുന്ന രീതിയില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കും.
 11. ഓരോ ഏരിയ/ജില്ല ഘടകങ്ങളും  സേവന പ്രവര്‍ത്തനങ്ങളുടെ ചതുര്‍വര്‍ഷ പദ്ധതി തയ്യാറാക്കും.
 12. ഭവന നിര്‍മാണ പദ്ധതി, കമ്മ്യൂണിറ്റി എംപവര്‍മെന്റ് പദ്ധതി, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് തുടങ്ങിയവക്ക് ആവശ്യമായ ഭൂമി വഖ്ഫ് ആയും സംഭാവനയായും കണ്ടെത്തും.
 13. ഭൂരഹിതര്‍ക്ക് ഭവന പദ്ധതി ആവിഷകരിക്കും.
 14. മൈക്രോഫിനാന്‍സ് പദ്ധതി വിപുലീകരിക്കും. 100 പ്രാദേശി         ക എന്‍.ജി.ഒ കളും 3000 അയല്‍കൂട്ടങ്ങളും രൂപീകരിക്കും.
 15. കേരളത്തിലെ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന 300 പ്രദേശങ്ങള്‍ (മലയോരം, ചേരി, തീരദേശം) തെരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
 16. മഹല്ല് ജമാഅത്തുകള്‍, റിലീഫ് സംരംഭങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുമായി ചേര്‍ന്ന് സേവന പദ്ധതികള്‍ ആവിഷ്‌കരിക്കും.
 17. വിദ്യാഭ്യാസ സേവന (സ്‌കോളര്‍ഷിപ്പ്) മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷകരിക്കും. ചെറു പ്രായത്തിലേ കുട്ടികളെ കണ്ടെത്തി വളര്‍ത്തിയെടുക്കും.
 18. ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തനങ്ങള്‍ നവീകരിക്കും.
 19. പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.
 20. സാധ്യതയുള്ള ഏരിയകളില്‍ മുഴുസമയ ജനസേവന പ്രവര്‍ത്തകരെ നിയമിക്കും.

ഐ.ആര്‍.ഡബ്ല്യു

 1. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് രംഗത്ത് 150 പുതിയ വളണ്ടിയര്‍മാര്‍ക്കും ആധുനിക ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കും.
 2. 15 സ്ഥാപനങ്ങളില്‍ എസ്.ആര്‍.ഡബ്ലു യൂണിറ്റുകള്‍ രൂപീകരിക്കും. 1500 വിദ്യാര്‍ഥികള്‍ക്ക് പരിശീലനങ്ങള്‍ നല്‍കും.
 3. എസ്.ഐ.ഒ, സോളിഡാരിറ്റി പ്രവര്‍ത്തകരില്‍നിന്നും തെരെഞ്ഞെടുക്കപ്പെട്ട 500 പേര്‍ക്ക് പരിശീലനങ്ങള്‍ നല്‍കും.
 4. പാലിയേറ്റീവ് യൂണിറ്റുകളുടെ സംസ്ഥാനതല കോഡിനേഷന്‍, ഡി-അഡിക്ഷന്‍ സെന്റര്‍ സ്ഥാപനം എന്നിവയില്‍ പീപ്പിള്‍സ് ഫൗണ്ടേഷനുമായി സഹകരിക്കും.
 5. 25 പുതിയ പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കും.
 6. 200 പുതിയ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കും.
 7. പാലിയേറ്റീവ്, ഡി-അഡിക്ഷന്‍ രംഗങ്ങളില്‍ 50 പേര്‍ക്ക് കൗണ്‍സലിങ്ങില്‍ പരിശീലനം നല്‍കും.
 8. അഗതികള്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കുമായി രൂപം കൊടുത്ത സ്ഥാപനങ്ങളുടെ (അഭയ കേന്ദ്രങ്ങള്‍) പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.
 9. പാരാപ്ലീജിയ രോഗികള്‍ക്കും കടുംബത്തിനും കൈത്തൊഴിലുകള്‍ പരിശീലിപ്പിക്കും

6. തര്‍ബിയത്തും തസ്‌കിയത്തും

പോളിസി
ജമാഅത്ത് അതിന്റെ അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും സര്‍വതോന്മുഖമായ സംസ്‌കരണത്തിനും പരിശീലനത്തിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കും. അതുവഴി അല്ലാഹുവുമായുള്ള ബന്ധം സുദൃഢമാക്കുകയും പ്രവാചകനോടുള്ള സ്‌നേഹവും അനുസരണവും ശക്തിപ്പെടുത്തുകയും എല്ലായ്‌പ്പോഴും പരലോക ചിന്ത ഉണ്ടാക്കുകയുമാണ് ഉദ്ദേശ്യം. സ്വന്തം ജീവിതം പ്രഖ്യാപിത ലക്ഷ്യത്തിനായി സദാകര്‍മനിരതവും ചലനാത്മകവും സജീവവുമാക്കി നിലനിര്‍ത്തുന്നതിനും ദൗര്‍ബല്യങ്ങളെയും വീഴ്ചകളെയും നിയന്ത്രിക്കുന്നതിനും ഇത് സഹായകമാകണം. അതോടൊപ്പം സമുദായത്തിനും സമൂഹത്തിനും അവര്‍ പ്രവര്‍ത്തനസന്നദ്ധതയുടെ പ്രതീകവും വിവിധ രംഗങ്ങളില്‍ ഉന്നതമായ സ്ഥാനത്തിന് യോഗ്യരും ആവണം.

പോളിസി താല്‍പര്യങ്ങള്‍
പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടിവരുമെന്ന ഉറച്ച വിശ്വാസം, അവന്റെ പ്രീതി നേടണമെന്ന വിചാരം, അവന്റെ റസൂലിനോടുള്ള സ്‌നേഹാനുസരണവികാരം എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വന്തം സംസ്‌കരണവും ശിക്ഷണവും ജമാഅത്തിലെ ഓരോ വ്യക്തിയുടെയും പ്രഥമബാധ്യതയായിരിക്കും. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍വഹിക്കും.

 • *നിര്‍ബന്ധമായ ഇബാദത്തുകള്‍ ബാഹ്യമായ ചിട്ടയോടും ആന്തരികമായ ചൈതന്യത്തോടുംകൂടി അനുഷ്ഠിക്കുക.
 • *ഖുര്‍ആന്‍ പാരായണം ചെയ്യുകയും ആശയം ഗ്രഹിക്കുകയും ചെയ്യുക
 • *ഹദീസ്, നബിചരിത്രം, സ്വഹാബാക്കളുടെ ചരിത്രം, മതപരവും പ്രാസ്ഥാനികവുമായ പുസ്തകങ്ങള്‍ തുടങ്ങിയവ വായിക്കുക.
 • *സുന്നത്തായ ദിക്‌റുകള്‍ പതിവാക്കുക
 • *സുന്നത്ത് നമസ്‌കാരങ്ങള്‍-പ്രത്യേകിച്ച് തഹജ്ജുദ്, സുന്നത്ത് നോമ്പുകള്‍ എന്നിവ കഴിയുന്നത്ര നിര്‍വഹിക്കുക.
 • *അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനവ്യയം ചെയ്യുക
 • *ദൈവിക കല്പനകള്‍ പൂര്‍ണമായി നിറവേറ്റുക, നിരോധങ്ങള്‍ പാടെ വര്‍ജിക്കുക.
 • *ദൈനംദിന കര്‍മങ്ങളെക്കുറിച്ച ആത്മപരിശോധനയും പശ്ചാത്താപവും പൊറുക്കലിനെ തേടലും.
 • *അല്ലാഹുവുമായുള്ള ബന്ധം സുദൃഢമാക്കുക, ദൈവപ്രീതി തേടുക, ആത്മാര്‍ഥത, ഭയഭക്തി, സഹനം, കൃതജ്ഞത,
 • *സ്‌നേഹം, അര്‍പണം, പശ്ചാത്താപം, ഖേദം തുടങ്ങിയ അവസ്ഥകളെ മൂല്യനിര്‍ണയം ചെയ്യുക.
 • *സ്വന്തം സ്വഭാവങ്ങളും ഇടപാടുകളും മെച്ചപ്പെടുത്തുക.
 • *സ്വന്തം കുടുംബത്തെ സംസ്‌കരിക്കുകയും അതിനായി ഗൃഹയോഗങ്ങള്‍ നടത്തുകയും ചെയ്യുക.
 • *അയല്‍വാസികളുമായി നന്നായി വര്‍ത്തിക്കുകയും അവരുടെ അവകാശങ്ങള്‍ കൊടുക്കുകയും ചെയ്യുക.
 • *ദീനിന്റെ മാര്‍ഗത്തില്‍ ത്യാഗവും സമര്‍പണവും ചെയ്യുക. സംഘടനാ വ്യവസ്ഥ പാലിക്കുക.
 • *വിമര്‍ശനത്തില്‍ സൂക്ഷ്മത പാലിക്കുക, പരിധികള്‍ പരിഗണിക്കുക, നാവിനെ നിയന്ത്രിക്കുക, ഹൃദയസ്പൃക്കായും വാത്സല്യത്തോടെയും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുക. പരസ്പരം സത്യവും ക്ഷമയും കാരുണ്യവും ഉപദേശിക്കുക.
 • *വ്യക്തിപരവും സാമൂഹികവുമായ എല്ലാ കാര്യങ്ങളിലും ഇടപാടുകളിലും സൂക്ഷ്മതയും ഗുണകാംക്ഷയും പുലര്‍ത്തുക. പ്രകടനാത്മകതയും അഹന്തയും വര്‍ജിക്കുക. ആത്മാര്‍ഥതയും ഉദ്ദേശ്യശുദ്ധിയും പുലര്‍ത്തുക.
 • *സ്വന്തം കഴിവുകള്‍ മനസ്സിലാക്കുക. അവ പരിപോഷിപ്പിക്കാന്‍ ശ്രമിക്കുക.
 • *സമൂഹത്തോടും സാഹചര്യത്തോടുമുള്ള ബന്ധം ഗുണകാംക്ഷയോടെയാവുക. നന്മസ്ഥാപിക്കാനും തിന്മ ഉഛാടനം ചെയ്യാനും എന്നും മുന്നില്‍ നില്‍ക്കുക.

    പരിപാടി

 1. സമഗ്രമായ ട്രെയ്‌നിംഗ്. പ്രത്യേകിച്ച് കഴിവുകള്‍ വികസിപ്പിക്കുന്നതിനായി പരിശീലന കേന്ദ്രം ആരംഭിക്കും.
 2. ഹല്‍ഖാ അമീറുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി പോളിസി പ്രോഗ്രാം വിശദീകരിക്കുന്ന സംഘടനാ സമ്മേളനത്തിന് പുറമേ രണ്ട് ക്യാമ്പുകള്‍ സംഘടിപ്പിക്കും.
 3. ഹല്‍ഖാ തലത്തില്‍ വിവിധ കഴിവുകള്‍ വളര്‍ത്തുന്നതിനായി തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
 4. ഓരോ പ്രാദേശിക ജമാഅത്തിലും മൂന്ന് മാസത്തിലൊരിക്കലും ഹല്‍ഖാ തലത്തില്‍ ഭാരവാഹികള്‍ക്കായി വര്‍ഷത്തിലൊരിക്കലും തസ്‌കിയ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അതില്‍ മനസ്സിന്റെ ശുദ്ധീകരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കും.

കേരള പ്രോഗ്രാം

 1. ശൂറാ അംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികളും സംസ്ഥാന സമിതിഅംഗങ്ങളും, സ്ഥാപന മേധാവികള്‍ എന്നിവരുടെ തര്‍ബിയത്തില്‍ ഹല്‍ഖാ അമീറിന്റെ മുഖ്യ ശ്രദ്ധയുണ്ടാവും.
 2. ഏരിയാ പ്രസിഡണ്ടുമാരുമായി മുലാഖാത്, പ്രാദേശിക ജമാഅത്തുകളില്‍ സന്ദര്‍ശനം, വ്യക്തി സംസ്‌കരണത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ക്കുള്ള പരിപാടികള്‍ എന്നിവയില്‍ തര്‍ബിയത് വകുപ്പ് സവിശേഷ ശ്രദ്ധപുലര്‍ത്തും.
 3. ജമാഅത്ത് അംഗങ്ങളെ പ്രസ്ഥാനത്തിന്റെ മാതൃകാ പ്രതിനിധികളാക്കി മാറ്റുന്നതിന് അംഗങ്ങളുടെ പ്രതിമാസ ഇഹ്തിസാബീയോഗം ഫലപ്രദമായി പുനഃസംഘടിപ്പിക്കും.
 4. ജില്ലാ പ്രസിഡണ്ടുമാരുടെ പ്രാസ്ഥാനിക വൈജ്ഞാനിക വളര്‍ച്ച ഉദ്ദേശിച്ച് മൂന്ന് മാസത്തിലൊരിക്കല്‍ ദ്വിദിന പഠന സംഗമം സംഘടിപ്പിക്കും.
 5. സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും പ്രശ്‌നപരിഹാര സെല്‍ രൂപീകരിക്കും.
 6. സോഷ്യല്‍ മീഡിയകളില്‍ ഇടപെടുകയും അവ പ്രാസ്ഥാനികാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും.
 7. ജമാഅത്തെ ഇസ്‌ലാമിക്ക് ഭാവിയില്‍ വേണ്ടിവരുന്ന മനുഷ്യ വിഭവ ആവശ്യങ്ങളെ നിര്‍ണയിച്ച് വ്യക്തികളെ വളര്‍ത്തിക്കൊണ്ടുവരും.
 8. ശൂറാ അംഗങ്ങള്‍ക്കും ജില്ലാ പ്രസിഡണ്ടുമാര്‍ക്കും പരിശീലനം നല്‍കും.
 9. വിവിധ മേഖലകളില്‍ കഴിവുകളുടെ വികാസം പ്രവര്‍ത്തകരുടെ വൈയക്തിക അജണ്ടയാക്കും.
 10. ജമാഅത്തെ ഇസ്‌ലാമിയുടെ നയവികാസങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പഠന പരിപാടികള്‍ നടത്തും.
 11. കാര്‍കുനുകളുടെയും മുത്തഫിഖുകളുടെയും സംസ്‌കരണത്തിന് പ്രാദേശികതല തര്‍ബിയത്ത് യോഗം പ്രയോജനപ്പെടുത്തും.
 12. പ്രവര്‍ത്തകരുടെ പഠന-പാരായണത്തിനുള്ള ഭാഗങ്ങള്‍ ത്രൈമാസാടിസ്ഥാനത്തില്‍ നിര്‍ണയിച്ച് നല്‍കും.
 13. കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാവുന്നതിന് പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കും. കുടുംബയാത്രകള്‍, ബന്ധുസന്ദര്‍ശനങ്ങള്‍ തുടങ്ങിയവ നിര്‍വഹിക്കാന്‍ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കും.

7. സംഘടന

പോളിസി
ജമാഅത്തെ ഇസ്‌ലാമി സംഘടനാ സംവിധാനത്തില്‍ ദത്തശ്രദ്ധമായിരിക്കും. അതിന്റെ സംഘടനാ പരിസരം, കൂടിയാലോചനയിലും നന്മയെ പിന്‍പറ്റുന്നതിലും അഭിപ്രായ പ്രകടനങ്ങളിലും ഇസ്‌ലാമിക മര്യാദ പ്രതിബിംബിക്കും വിധമായിരിക്കും. ഓരോ പ്രവര്‍ത്തകനും അവനവന്റെ ഉത്തരവാദിത്തം ഏറ്റവും ഭംഗിയിലും കൃത്യമായും നിര്‍വഹിക്കുന്നതിലൂടെയായിരിക്കും സംഘടനയുടെ വികാസവും ദൃഢതയും ഉണ്ടാവുക. അതിന്റെ സംഘടനാ സംവിധാനം ലക്ഷ്യപൂര്‍ത്തീകരണത്തിനുതകുന്നതായിരിക്കും. നല്ല ആസൂത്രണവും ആകര്‍ഷകമായ നിര്‍വഹണവും കറയറ്റ മൂല്യനിര്‍ണയവും സ്വയം വിചാരണാ സംവിധാനവും കാരണമായി ജമാഅത്തിന്റെ ആഭ്യന്തര രംഗം ‘പരസ്പര കാരുണ്യത്തി’ന്റെ പ്രതിബിംബവും ജമാഅത്ത് പ്രവര്‍ത്തകരുടെ സംഘടിതാവസ്ഥ ഭദ്രമായ കോട്ടയുടെ ദര്‍പണവുമാകാന്‍ ജമാഅത്ത് ശ്രദ്ധിക്കും.

പോളിസി താല്‍പര്യങ്ങള്‍

 1. ജമാഅത്ത് പ്രവര്‍ത്തകരില്‍ ലക്ഷ്യത്തെക്കുറിച്ച ഉറച്ചബോധ്യവും അതുമായുള്ള അഗാധ ബന്ധവും ഉണ്ടാക്കുക. അവരെ  പ്രബോധന പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുപ്പിക്കുക.
 2. ജമാഅത്ത് പ്രവര്‍ത്തകരില്‍ ചിന്താതലത്തിലുള്ള പുരോഗതിയും പരസ്പരം ചിന്താപരമായ ഐക്യവും ഗുണകാംക്ഷാ വികാരവും വളര്‍ത്താന്‍ ശ്രമിക്കുക. അവര്‍ പരസ്പരം സ്ഥിതിഗതികള്‍ അറിയുകയും പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതില്‍ ത്യാഗമനസ്സോടെ സഹകരിക്കുകയും ചെയ്യുക.
 3. ജമാഅത്ത് പ്രവര്‍ത്തകരില്‍ സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവും കൂട്ടായ തീരുമാനങ്ങളെ ആദരിക്കാനുള്ള വികാരവും അനുസരണ ശീലവും വളര്‍ത്തുക. പ്രസ്ഥാന നായകരില്‍ അനുയായികളോട് സ്‌നേഹവാത്സല്യങ്ങളോടെയുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുക.
 4. ജമാഅത്തിനുള്ളില്‍ കൂടിയാലോചനാ സമ്പ്രദായം ശക്തി പ്പെടുത്തുക; ആശയപ്രകടനത്തിലും വിമര്‍ശനത്തിലും ഇസ്‌ലാമിക മര്യാദകള്‍ പാലിക്കുക.
 5. തീരുമാനങ്ങള്‍ വേണ്ടവിധം നടപ്പിലാക്കുക. സ്വയം വിചാരണക്കും അവലോകനത്തിനുമുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുക.
 6. വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍, യുവാക്കള്‍ എന്നിവരുടെ സംഘടനകളുമായി ബന്ധപ്പെട്ടവരെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രയോജനമുള്ളവരാക്കാന്‍ ശ്രമിക്കുക.
 7. കൂടുതല്‍ സ്ത്രീപുരുഷന്മാരെ ഇഖാമത്തുദ്ദീനിന് വേണ്ട പരിശ്രമത്തില്‍ ജമാഅത്തുമായി സഹകരിപ്പിക്കുക. അവരുടെ കഴിവുകളും യോഗ്യതകളും ഈ ലക്ഷ്യത്തിനായി പ്രയോജനപ്പെടുത്തുകയും ചെയ്യുക.
 8. ജമാഅത്ത് പ്രവര്‍ത്തകരുടെയും യൂനിറ്റുകളുടെയും തിരുത്തപ്പെടേണ്ട വശങ്ങളില്‍ നേതാക്കള്‍ സത്വരമായി ശ്രദ്ധ പതിപ്പിക്കുകയും ആഭ്യന്തര ഭദ്രതക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക. ആവശ്യമനുസരിച്ച് ശുദ്ധീകരണത്തിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തുക.

 ടാര്‍ഗറ്റ്

 1. എല്ലാ ജമാഅത്തുകളും ഹല്‍ഖാ ശൂറക്ക് തൃപ്തികരമാംവിധം ഭദ്രമായ കോട്ടയുടെ മാതൃകയിലാവുന്നതിനായി സംഘടനയുടെ ദൃഢീകരണത്തില്‍ ശ്രദ്ധ ചെലുത്തും.
 2. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ജമാഅത്ത് അറിയപ്പടുന്നതും സ്വാധീനിക്കുന്നതുമായ ശക്തിയായി മാറുകയെന്ന ലക്ഷ്യത്തിനായി അഞ്ച് മെട്രോ സിറ്റികളില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
 3. അമ്പത് ജില്ലകളില്‍ ജമാഅത്ത് പ്രവര്‍ത്തനം തുടങ്ങും.

പരിപാടി

 1. കുട്ടികളില്‍ പ്രവര്‍ത്തനത്തിനുള്ള രൂപരേഖ, അവശ്യസാമഗ്രികള്‍ സഹിതം എല്ലാ ഹല്‍ഖകള്‍ക്കും പ്രാദേശിക ജമാഅത്തുകള്‍ക്കും നല്‍കും.
 2. ഓരോ ഹല്‍ഖയിലും യുവാക്കളില്‍ പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കും. അതിനായി ഹല്‍ഖകള്‍ക്കായുള്ള ഒരു മാര്‍ഗരേഖ തയ്യാറാക്കും.
 3. ദുര്‍ബ്ബല ഹല്‍ഖകള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. അതിനായി മറ്റു ഹല്‍ഖകളിലെ മനുഷ്യശേഷി പ്രയോജനപ്പെടുത്തും.
 4. മീഖാത്തിന്റെ ആരംഭത്തില്‍ അംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനം നടത്തും.
 5. ഓരോ ഹല്‍ഖാ തലത്തിലും അംഗങ്ങളുടെ സമ്മേളനം നടത്തും.
 6. ഹല്‍ഖാ അമീറുമാര്‍ക്ക് വേണ്ടി സംഘടനാ ഉദ്ദേശ്യങ്ങളോടെ രണ്ട് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
 7. സ്ത്രീകളുടെ ഹല്‍ഖകള്‍ നിലവിലില്ലാത്ത പ്രദേശങ്ങളില്‍ അവ ഉണ്ടാക്കാന്‍ ശ്രദ്ധിക്കും

ഗവേഷണവും സാഹിത്യവും

 1. സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്ററിനെയും മര്‍കസി സ്റ്റഡി ഗ്രൂപ്പി നെയും കൂടുതല്‍ കാര്യക്ഷമവും പ്രവര്‍ത്തനോന്മുഖവുമാക്കും.
 2. പ്രസ്ഥാന സാഹിത്യങ്ങളുടെ ഇംഗ്ലീഷ് ഭാഷാന്തരത്തിനും ഇംഗ്ലീഷിലും അറബിയിലുമുള്ള പ്രയോജനകരമായ ഗ്രന്ഥ  ങ്ങള്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനും പ്രത്യേക പദ്ധതി തയ്യാറാക്കും.
 3. മാന ചിന്തയുള്ള പത്രപ്രസിദ്ധീകരണങ്ങളുടെ നിലവാരം  മെച്ചപ്പെടുത്താനും പ്രചാരണം വര്‍ധിപ്പിക്കാനും പ്രത്യേകം ശ്രമിക്കും.
 4. സാഹിത്യവേദിയെ കൂടുതല്‍ സുദൃഢവും കാര്യക്ഷമവുമാക്കും. സക്രിയരായ കലാകാരന്മാരെ അതുമായി ബന്ധപ്പെടുത്തും.
 5.  പ്രാദേശിക ഭാഷകളില്‍ ദഅ്‌വാ വെബ് സൈറ്റുകള്‍ തുടങ്ങും.

  കേരള പ്രോഗ്രാം

 1. സംഘടനക്ക് ആന്തരിക പ്രവര്‍ത്തക ഘടനക്കുപുറമെ അനുഭാവികള്‍ക്ക് സജീവ പങ്കാളിത്തവും നേതൃത്വവും വഹിക്കാന്‍ കഴിയുന്ന മറ്റു സംവിധാനങ്ങള്‍ കഴിയാവുന്നത്ര രൂപപ്പെടുത്തും.
 2. വിവിധ സാമൂഹ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കും.
 3. എല്ലാ ജില്ലകളിലും ജില്ലാ സമ്മേളനങ്ങള്‍ നടത്തും.
 4. എല്ലാ മാസത്തിലും ഒരു പ്രാദേശിക പ്രവര്‍ത്തക സംഗമം നടത്തും. ജമാഅത്തെ ഇസ്‌ലാമിയുടെയും, പോഷക സംഘട നകളുടെയും അംഗങ്ങളും അനുഭാവികളും ഉള്‍പ്പടെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കുന്നതായിരിക്കും പ്രാദേശിക പ്രവര്‍ത്തക സംഗമം.
 5.  പ്രസ്ഥാന പഠനം ഉദ്ദേശിച്ച് 6 മാസത്തിലൊരിക്കല്‍ ഏരിയാ പ്രവര്‍ത്തക സംഗമം നടത്തും.
 6. സമകാലിക സംഭവങ്ങളെയും സാഹചര്യങ്ങളെയും വിലയിരുത്തി നിലപാടുകള്‍ രൂപപ്പെടുത്താന്‍ പ്രസ്ഥാനത്തെ സഹായിക്കുക, ഭാവിയില്‍ പ്രസ്ഥാനത്തിന് ആശയപരമായ അടിത്തറ പണിയുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും.
 7. ഇസ്‌ലാമിനും, ഇസ്‌ലാമിക പ്രസ്ഥാനത്തിനുമെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെ അഭിമുഖീകരിക്കാന്‍ ശേഷി    യുള്ള എഴുത്തുകാരെയും പ്രഭാഷകരെയും പണ്ഡിതരെയും വളര്‍ത്തിയെടുക്കും.
 8. വീട്, തൊഴില്‍, ചികിത്സ, വിദ്യാഭ്യാസം എന്നിവയില്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രത്യേക സേവന പാക്കേജിന് രൂപം നല്‍കും.
 9.  സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതിന് പ്രായോഗികമായി തടസ്സം നില്‍ക്കുന്ന ഫിഖ്ഹ് വിഷയങ്ങളെ (സര്‍ക്കാര്‍ സബ്‌സിഡി, പലിശ… തുടങ്ങിയവ)ക്കുറിച്ച് പഠനം നടത്തി നയരൂപീകരണം നിര്‍വഹിക്കും.
 10. ഇഖാമത്തുദ്ദീന്‍ ഉള്‍പ്പടെ പ്രാസ്ഥാനിക അടിസ്ഥാനങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാവുന്ന വിധത്തിലുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും.
 11. പുതുതലമുറ വായനക്കാര്‍ക്ക് വേണ്ടി ഐ.പി.എച്ച്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ പുറത്തിറക്കും.
 12.  ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സംവിധാനമുണ്ടാക്കും.
 13. സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍ കാര്യക്ഷമമാക്കും.

8. മറ്റു വകുപ്പുകൾ

വിദ്യാഭ്യാസം

 1. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഏകീകൃത ആസൂത്രണം, നയനിലപാടുകളുടെ രൂപീകരണം, മോണിറ്ററിംഗ് എന്നിവയ്ക്കുള്ള സംവിധാനമായി മാറുംവിധം വിദ്യാഭ്യാസ വകുപ്പ് പുനഃസംഘടിപ്പിക്കും. സംസ്ഥാനത്ത് തുടങ്ങേണ്ട പുതിയ സ്ഥാപനങ്ങള്‍, നിലവിലുള്ള സ്ഥാപനങ്ങളില്‍ പുതിയ കോഴ്‌സുകള്‍ എന്നിവക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കും.
 2. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിശാലമാക്കുന്നതിന് വിദ്യാഭ്യാസ ഏജന്‍സി എന്ന നിലയില്‍ മുഴുവന്‍ സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ എന്‍.ജി.ഒ. രൂപീകരിക്കും.
 3. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നേതൃത്വം നല്‍കാനും കഴിയുന്നതിന് വിദ്യാഭ്യാസ വകുപ്പിന് സ്വന്തമായ ഓഫീസ് സംവിധാനമുണ്ടാക്കും.
 4. ഇസ്‌ലാമിയാ കോളേജ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടത്തിന് ഹയര്‍ എഡ്യുക്കേഷന്‍  കൗണ്‍സില്‍ രൂപീകരിക്കും.
 5. കരിക്കുലം, സിലബസ്, പാഠപുസ്തകം എന്നിവ തയ്യാറാക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും  ഉചിതമായ കമ്മറ്റികളെ നിശ്ചയിക്കും.
 6. അധ്യാപകര്‍ക്കും, മാനേജ്‌മെന്റിനും ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും.
 7. അറബിക്, ഇഗ്ലീഷ് ഭാഷാ പഠനങ്ങള്‍ക്കും ഐ.ടി.പഠനത്തിനും സവിശേഷ പരിഗണന നല്‍കും.
 8. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങള്‍ ചര്‍ച ചെയ്യുന്ന ലേഖനങ്ങളും പഠനങ്ങളും ഉള്‍ക്കൊള്ളുന്ന ജേര്‍ണല്‍ പ്രസിദ്ധീകരണമാരംഭിക്കും.
 9. വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെക്കുറിച്ച് വിദഗ്ധരെയും പണ്ഡിതരെയും ഉള്‍പ്പെടുത്തി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കും.
 10. വിദ്യാഭ്യാസരംഗത്തെ പ്രസ്ഥാന നിലപാടുകള്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന ബുക്ക്‌ലെറ്റുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കും.
 11. റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വിദ്യാഭ്യാസരംഗത്ത് പഠനവും ഗവേഷണവും നടത്തുന്ന ഒരു സംഘത്തെ വളര്‍ത്തിക്കൊണ്ടുവരും. കേരളത്തിലെ വിദ്യാഭ്യാസ ആസൂത്രണ പ്രക്രിയയില്‍ പങ്കാളികളാവാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇത്.
 12. മജ്‌ലിസ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം പ്രാഥമിക മതപഠന സ്ഥാപനങ്ങള്‍ (മദ്‌റസകള്‍)ക്ക് മാത്രമായി പരിമിതപ്പെടുത്തും.
 13. സംസ്ഥാനത്തെ മദ്രസാധ്യാപക നിയമനം, സേവന വേതന വ്യവസ്ഥകള്‍, ഏകീകൃത ശമ്പള വിതരണം എന്നിവ മജ്‌ലിസ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ പൊതുവ്യവസ്ഥയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് പഠനം നടത്തും.
 14. ഓണ്‍ലൈന്‍ മദ്രസ, സണ്‍ഡേ മദ്രസകള്‍, ഹോം മദ്രസകള്‍ എന്നിവ സ്ഥാപിക്കുകയും ഫലപ്രദമാക്കുകയും ചെയ്യും.
 15. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ഏജന്‍സി ഫോര്‍ പബ്ലിക് എഡ്യുക്കേഷന്‍ രൂപീകരിക്കും.
 16. സ്‌കൂളുകളുടെ നിലവാരമുയര്‍ത്തുകയും ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യും
 17. വിദ്യാര്‍ഥികളില്‍ ഇസ്‌ലാമിക മൂല്യങ്ങളോടൊപ്പം പ്രസ്ഥാന ആഭിമുഖ്യം വളര്‍ത്തുന്നതിനുള്ള പദ്ധതി ആസൂത്രണം  ചെയ്യും.
 18. പ്രസ്ഥാനത്തിന് കീഴില്‍ പ്രീ-പ്രൈമറി വിദ്യാഭ്യാസത്തെ പ്രത്യേക ബ്രാന്‍ഡായി വികസിപ്പിക്കുന്നതിന് പഠന റിപ്പോര്‍ട്ടും പ്രൊജക്ടും തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിക്കും.
 19. എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യും. അധ്യാപകര്‍, അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫ്, മാനേജ്‌മെന്റ് എന്നിവര്‍ക്ക് ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും.
 20. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയുടെ ലക്ഷ്യ പ്രാപ്തിക്കായി പരിഷ്‌ക്കരണ നടപടികള്‍ സ്വീകരിക്കും. മജ്‌ലിസുല്‍ ജാമിഅ പുനഃസംഘടിപ്പിക്കും. 2016-17 അധ്യയന വര്‍ഷം മുതലുള്ള വിവിധ പ്രോഗ്രാമുകള്‍ (കോഴ്‌സുകള്‍) അവയുടെ ഘടന, കരിക്കുലം, സിലബസ് എന്നിവ തയ്യാറാക്കും.
 21. അല്‍ ജാമിഅയില്‍ ഒരു അന്താരാഷ്ട്ര പണ്ഡിത സമ്മേളനം സംഘടിപ്പിക്കും.
 22. സ്ഥാപനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തി ഗ്രേഡിംഗ് നല്‍കും.
 23. സ്വകാര്യ സര്‍വകലാശാലയുടെ സാധ്യതയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

വനിതാ വിഭാഗം

 1. വനിതാ വിഭാഗത്തെ പരിചയപ്പെടുത്തുന്ന ഒരു ബ്രോഷര്‍ തയ്യാറാക്കും.
 2. സോഷ്യല്‍ മീഡിയ നേട്ടങ്ങളും കോട്ടങ്ങളും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കും.
 3. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്നു അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.
 4. തൊഴില്‍, വിദ്യാഭ്യാസ രംഗങ്ങള്‍ സ്ത്രീ സൗഹൃദപരമാക്കാന്‍ ശ്രമിക്കും.
 5. പ്രൊഫഷണലുകളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കും.
 6. മീഡിയ രംഗത്ത് ശക്തമായി ഇടപെടാന്‍ കഴിവുള്ള ഒരു സംഘത്തെ വളര്‍ത്തിയെടുക്കും.
 7. ഏരിയ കണ്‍വീനര്‍മാര്‍ക്ക് നേതൃതല പരിശീല ക്യാമ്പ് നടത്തും.
 8. സ്ത്രീകള്‍ക്ക് പ്രത്യേകമായി എച്ച്.ആര്‍.ഡി. പരിശീലനത്തിന് സംവിധാനം നല്‍കും.
 9. കഴിഞ്ഞ മീഖാത്തില്‍ തുടങ്ങിവെച്ച സ്റ്റഡീ ഗ്രൂപ്പിന്റെ തുടര്‍പ്രവര്‍ത്തനം നടത്തും.
 10. പ്രാദേശിക തലത്തില്‍ ”കുടുംബ ഭദ്രത – പ്രശ്‌നങ്ങള്‍ പരിഹാരമാര്‍ഗങ്ങള്‍” എന്ന വിഷയത്തിലൂന്നി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തും.
 11. ആറ് മാസത്തില്‍ ഒരു സൂറഃ ആസ്പദമാക്കി പ്രാദേശിക തലത്തില്‍ പ്രശ്‌നോത്തരി നടത്തും.
 12. ജില്ലാ ജയിലുകളിലെ വനിതാ സെല്ലുകളില്‍ അനുയോജ്യമായ പരിപാടികള്‍ സംഘടിപ്പിക്കും.
 13. ഈദ്, ഓണം സുഹൃദ് സംഗമങ്ങള്‍, ഇഫ്ത്വാര്‍ മീറ്റ്, ടേബ്ള്‍ടോക്ക് എന്നിവ നടത്തും.
 14. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്രസകള്‍ ആരംഭിക്കും.
 15.  ഐ.ടി. പരിശീലന ക്യാമ്പ് സംഘടിപ്പിക്കും

തനിമ കലാസാഹിത്യ വേദി

 1. തനിമയുടെ പ്രാദേശിക സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ജില്ലാ ഘടകങ്ങളിലൂടെ കൂടുതല്‍ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും ഊന്നല്‍ നല്‍കും.
 2. കല – സാഹിത്യ മേഖലയിലെ തനിമയുടെ വ്യത്യസ്തമായ നിലപാടുകള്‍ സാംസ്‌കാരിക ലോകത്തെത്തിക്കാനുള്ള ആശയപരമായ ഇടപെടലുകള്‍ നടത്തും.
 3. തനിമ അംഗങ്ങളുടെ കല-സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം ഉണ്ടാക്കുകയും ആവശ്യ
 4. മായ പരിശീലനങ്ങളും പ്രോത്സാഹനങ്ങളും നല്‍കുകയും  ചെയ്യും.
 5. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക-സാഹിത്യ  -കല മേഖലയിലെ ഇടപെടലുകളില്‍ പങ്കാളിയാവും.  ജമാഅത്തെ ഇസ്‌ലാമിയുടെയും അനുബന്ധ സംഘങ്ങളുടെയും കാമ്പയിനുകളില്‍ ക്രിയാത്മകമായ പങ്കുവഹിക്കും.
 6. തനിമക്കു പുറത്തുള്ള സാംസ്‌കാരിക ലോകത്തെ തനിമയിലൂടെ പ്രസ്ഥാനവുമായി ബന്ധിപ്പിക്കും. അതിനുവേണ്ടി ജനപ്രിയ മത്സരങ്ങള്‍ നടത്തുക, പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക, പരിശീലനങ്ങള്‍ നല്‍കുക എന്നിവ സാഹചര്യമനുസരിച്ച് ചെയ്യും.
 7. തെക്കന്‍ ജില്ലകളില്‍ സാംസ്‌കാരിക സഞ്ചാരം സംഘടിപ്പിക്കും.

പബ്ലിക് റിലേഷന്‍

 1. വിഷ്വല്‍, പ്രിന്റ് ഡോക്യമെന്റേഷന്‍ സംവിധാനം കാര്യക്ഷമമാക്കും.
 2. ജമാഅത്തെ ഇസ്‌ലാമി കേരളയെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കും.
 3. ലീഗല്‍, ഐടി, ബിസിനസ്, പ്രഫഷണല്‍ മീറ്റുകളുടെ തുടര്‍പരിപാടികള്‍ നടത്തും.
 4.  വിവിധ മേഖലകളിലെ പ്രഫഷണലുകളുമായി ആശയവിനിമയം നടത്താന്‍ സംവിധാനമുണ്ടാക്കും.
 5. തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുമായി സുഹൃദ്ബന്ധം സ്ഥാപിക്കും.
 6. സ്റ്റേറ്റ്, ജില്ലാ തലങ്ങളിലേതെന്ന പോലെ ഏരിയാ തലത്തിലും പി.ആര്‍. സെക്രട്ടറിമാരെ നിശ്ചയിക്കും.
 7. സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ബ്രോഷര്‍ 4 ഭാഷകളില്‍ പുറത്തിറക്കും.
 8. സ്റ്റേറ്റ്, ജില്ലാ, ഏരിയാ പി.ആര്‍. സെക്രട്ടറിമാര്‍ക്ക് ട്രെയ്നിംഗിന് സംവിധാനമൊരുക്കും.
 9. സ്റ്റേറ്റ്, ജില്ലാ, ഏരിയാ നേതാക്കള്‍ക്കായി പി.ആര്‍. ഓറിയന്റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
 10. സോഷ്യല്‍ മീഡിയ ആക്ടിവിസത്തിന്റെ പ്രാസ്ഥാനികരീതി പ്രവര്‍ത്തകരെ പരിചയപ്പെടുത്തും.
 11. വിഷയാധിഷ്ഠിതമായി സംവാദങ്ങള്‍, പുസ്തകചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

മീഡിയ

 1. പ്രസ്ഥാന സന്ദേശം ജനങ്ങളിലെത്തിക്കുവാനും ജമാഅത്തിനെതിരെ ഉന്നയിക്കപ്പെടുന്ന തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുവാനും മീഡിയകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തും.
 2. പ്രസ്ഥാന നിയന്ത്രണത്തിലുള്ള ഇലക്‌ട്രോണിക് മീഡിയകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തും. പ്രിന്റ് മീഡിയകളില്‍ ആവശ്യമായ പരിഷ്‌കരണം വരുത്തുകയും പ്രചാരം വര്‍ധിപ്പിക്കുകയും ചെയ്യും.
 3. ഭാഷ, സാഹിത്യം, കല, സംസ്‌കാരം, ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ തുടങ്ങിയവയിലെ മുതലാളിത്ത, വര്‍ഗീയ,
 4. ഫാഷിസ്റ്റ് പ്രവണതകളെയും ഇസ്‌ലാം വിരുദ്ധ നീക്കങ്ങളെയും പ്രതിരോധിക്കും.
 5. പൊതുമീഡിയകളുമായി വിശാലമായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കും.

മലര്‍വാടി ബാലസംഘം

 1. കുടുംബം, വിദ്യാഭ്യാസം, കുട്ടികളുടെ ധാര്‍മികമായ വളര്‍ച്ച എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ആശയപരവും
 2. പ്രവര്‍ത്തനോന്മുഖവുമായ കാര്യങ്ങള്‍ക്കാണ് ഈ പോളിസികാലയളവില്‍ മലര്‍വാടി ബാലസംഘം പ്രാധാന്യം നല്‍കുന്നത്. പ്രസ്ഥാനത്തിന്റെ ചലനങ്ങളിലെല്ലാം കുട്ടികളെയും കുടുംബത്തെയും കേന്ദ്രീകരിക്കുന്ന സവിശേഷതകളും ഉള്ളടക്കങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കും.
 3. ചങ്ങാതി എന്ന പേരില്‍ ഇതിനകം രൂപീകരിച്ച എന്‍.ജി.ഒ  യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുകയും ഇതിലേക്ക് രക്ഷിതാക്കളെയും കുട്ടികളെയും ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനപരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും.
 4. കുട്ടികളിലെ ദീനീ വിജ്ഞാനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കും. മലര്‍വാടി ബാലസംഘത്തിന്റെ പൊതുമുഖത്തിന് കാര്യമായ വ്യത്യാസങ്ങളില്ലാതെയായിരിക്കും ഈ നയം നടപ്പിലാക്കുക. മദ്രസകള്‍, യത്തീംഖാനകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ മലര്‍വാടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും മദ്രസകളിലേക്ക്പ്രത്യേകം  പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യും.
 5. വിദ്യാഭ്യാസത്തിന്റെ വ്യാപനം, ലഭ്യത, ചൂഷണവിമുക്തി തുടങ്ങിയ കാര്യങ്ങളില്‍ മലര്‍വാടി ശ്രദ്ധപതിപ്പിക്കും.
 6. അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പരിപാടികള്‍ ആവിഷ്‌കരിക്കും. മലര്‍വാടി വിജ്ഞാനോത്സവത്തെ ആ രീതിയില്‍ പുനക്രമീകരിക്കും.
 7. ചങ്ങാത്തം, ദേശസ്‌നേഹം, സേവനം, പരിസ്ഥിതിബോധം, ധാര്‍മികത, മതസൗഹാര്‍ദ്ദം, ധീരത, മനുഷ്യത്വം തുടങ്ങിയ പൊതു മാനവിക ഗുണങ്ങള്‍ പരിപോഷിപ്പിക്കുന്നതിന്  പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും

ടീന്‍ ഇന്ത്യ

 1. കൗമാരക്കാരായ വിദ്യാര്‍ഥികളുടെ ചിന്താപരവും സര്‍ഗത്മകവുമായ കഴിവുകള്‍ പരിപോഷിപ്പിക്കും. ശാസ്ത്രീയ, സാമൂഹിക, വ്യക്തിഗത നൈപുണികളെ വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും.
 2. ദേശസ്‌നേഹം, മതസൗഹാര്‍ദം, പൗരബോധം എന്നിവ വളര്‍ത്തിയെടുക്കും. വര്‍ഗീയത, ഫാസിസം, സാമ്രാജ്യത്വം, ആഗോളവല്‍ക്കരണം, വിപണിയുടെ അഭ്യന്തരവും ബാഹ്യവുമായ സ്വാധീനം എന്നിവക്കെതിരെ വൈജ്ഞാനികവും സാംസ്‌കാരികവുമായ പ്രതിരോധം സൃഷ്ടിക്കാന്‍ കൗമാരക്കാരെ പ്രാപ്തരാക്കും.
 3. സംഘടനാ ഘടന ശക്തിപ്പെടുത്തുകയും രക്ഷിതാക്കളെയും മെന്റര്‍മാരെയും അധ്യാപകരെയും കൗമാരക്കാരെ അഭിമുഖീകരിക്കാന്‍ വേണ്ട പരിശീലനങ്ങള്‍ നല്‍കി ശാക്തീകരിക്കുകയും ചെയ്യും.

    പരിപാടികള്‍

 1.  ടീന്‍ ലാബ് (വെക്കേഷന്‍ ക്യാമ്പ്) സംഘടിപ്പിക്കും.
 2.  ആണ്‍/ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം റബ്‌വ ക്യാമ്പ് സംഘടിപ്പിക്കും.
 3.  ത്രൈമാസ ഏരിയാ സംഗമങ്ങള്‍ സംഘടിപ്പിക്കും.
 4. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി, കല, കായികം എന്നിവയില്‍ പ്രത്യേകം കഴിവുകളുള്ള കുട്ടികളുടെ ടാലന്റ് ഗ്രൂപ്പുകള്‍ രൂപീകരിക്കും.
 5. സംസ്ഥാനതലത്തില്‍ പരിസ്ഥിതി, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, കല, കായിക ക്യാമ്പുകള്‍ സംഘടിപ്പിക്കും.
 6.  വെക്കേഷന്‍ ഗൈഡന്‍സ് ക്ലാസുകള്‍ സംഘടിപ്പിക്കും.
 7. ഓണം സൗഹൃദസംഗമങ്ങളും, പെരുന്നാള്‍, ഹിജ്‌റ ആഘോഷങ്ങളുംസംഘടിപ്പിക്കും.
 8. സംസ്ഥാനതല ടീന്‍ സമ്മിറ്റ് സംഘടിപ്പിക്കും
 9. വിവിധ തലങ്ങളില്‍ നേതൃത്വം വഹിക്കുന്നവര്‍ക്ക് പരിശീലന പരിപാടികളും ഓറിയന്റേഷന്‍ ക്യാമ്പുകളും സംഘ  ടിപ്പിക്കും.
 10.  ടീന്‍ റിസര്‍ച്ച് വിംഗ് രൂപീകരിക്കും
 11.  നവസാമൂഹിക മാധ്യമങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ (Contents) നിര്‍മിച്ചു നല്‍കും.

സി.എച്ച്.ആര്‍.ഡി

 1. പ്രസ്ഥാന പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും. മേല്‍ സൂചിപ്പിച്ചവയുടെ നിലവിലെ അവസ്ഥ മനസ്സിലാക്കുന്നതിനും പരിശീലനങ്ങള്‍ ആവശ്യമായ മേഖലകള്‍ അറിയുന്നതിനും  സര്‍വേ സംഘടിപ്പിക്കും. (Need assessment study)
 2. നിലവില്‍ കേരളത്തില്‍ ലഭ്യമായ മികച്ച പരിശീലകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍ക്കൊള്ളിച്ച് ഒരു ഗസ്റ്റ് ഫാക്കല്‍റ്റി ഗ്രൂപ്പ് രൂപീകരിക്കും.
 3. പ്രവര്‍ത്തകരായ ട്രെയ്‌നേഴ്‌സിനെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കും. അവരെ മികച്ച ട്രെയിനിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുപ്പിക്കും.
 4. പ്രസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് റിസോഴ്‌സ് സെലക്ഷനും പരിശീലന പരിപാടികളും  ആവിഷ്‌കരിക്കും.
 5. വ്യക്തി വികാസം, മാനേജ്‌മെന്റ് സ്‌കില്‍ തുടങ്ങിയവയില്‍ ഖുര്‍ആന്‍ അടിസ്ഥാനമാക്കി പഠന പരിശീലന സാമ്രഗികള്‍ നിര്‍മിക്കും.
 6. പ്രാദേശിക, ഏരിയ, ജില്ല, സംസ്ഥാന നേതാക്കള്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.
 7. പോളിസി പ്രോഗ്രാമുകളുടെ അടിസ്ഥാനത്തില്‍ പ്രസ്ഥാനത്തിന്റെയും പോഷക വിഭാഗങ്ങളുടെയും സ്ഥാപനങ്ങ ളുടെയും ടാര്‍ഗറ്റുകള്‍ നേടിയെടുക്കുന്നതിന് അനിവാര്യമായ പരിശീലന പരിപാടികള്‍, റിസര്‍ച്ച്, റിസോഴ്‌സ്               മോബിലൈ സേഷന്‍, ഡോക്യുമെന്റേഷന്‍ തുടങ്ങിയവ നിര്‍വഹിക്കും.
 8.  പ്രസ്ഥാന നേതൃത്വത്തിന്റെ വളര്‍ച്ച ലക്ഷ്യം വെച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കും.
 9. Project planning, Training, Research and Development, Evaluation and Analysis, Documentation (Data Ban എന്നിവക്ക് പ്രത്യേക സെല്ലുകള്‍ രൂപീകരിക്കും.
 10. നമ്മുടെ വിദ്യാഭ്യാസ സമിതികള്‍ക്ക്  കീഴിലുള്ള ഉന്നത കലാലയങ്ങളില്‍ എച്ച്.ആര്‍.ഡി ക്ലബ്ബുകള്‍ രൂപീകരിച്ച് പരിശീലകരെ വളര്‍ത്താന്‍  സംവിധാനമുണ്ടാക്കും.
 11. ജമാഅത്തിന്റെ ആഭിമുഖ്യത്തിലോ നിയന്ത്രണത്തിലോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ.കള്‍, പള്ളികള്‍, തൊഴില്‍സംരംഭങ്ങള്‍ തുടങ്ങിയവയുടെ വിവിധ മേഖലകളിലെ (അഡ്മിനിസ്‌ട്രേഷന്‍, പ്രിന്‍സിപ്പാള്‍, ഖത്തീബ്, ഇമാം, കൗണ്‍സിലര്‍, അക്കൗണ്ടന്റ്, മാനേജര്‍, വാര്‍ഡന്‍ etc.) ഹ്യുമന്‍ റിസോഴ്‌സ് ആവശ്യാര്‍ത്ഥം ഹ്രസ്വകാല, ഫുള്‍ടൈം  പരിശീലന കോഴ്‌സുകള്‍ സംഘടിപ്പിക്കും.
 12. കേരളത്തിന്റെ മൂന്ന് ഭാഗങ്ങളില്‍  ഉന്നത കലാലയങ്ങളോടനുബന്ധിച്ച്  ട്രെയിനിംഗ് സംവിധാനങ്ങള്‍ ഒരുക്കും.
 13. ഖുര്‍ആന്‍, ഹദീസ്, ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി നമ്മുടെതായ ഒരു പരിശീലന methedology വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ പഠന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കും.
 14. സ്ത്രീ ശാക്തീകരണത്തിനുതകുന്ന തരത്തില്‍ വനിതകളുടെ  കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും നേതൃപരമായി വളര്‍ത്തുന്നതിനും പ്രത്യേക പരിശീലന പരിപാടി ആവിഷ്‌കരിക്കും.
 15. On the job ട്രെയിനിംഗ് നമ്മുടെ സ്ഥാപനങ്ങളില്‍ ഒരു സംസ്‌കാരമായി വളര്‍ത്തിക്കൊണ്ട് വരും.
 16. സംരഭകത്വ മേഖലയില്‍ കൂടുതല്‍ ഇടപെടുന്നതിനും പരിശീലനങ്ങള്‍ നിര്‍വഹിക്കുന്നതിനും എച്ച്.ആര്‍.ഡിയുടെ നേതൃത്വത്തില്‍ പ്രത്യേക വിംഗ് രൂപീകരിക്കും.
 17. പൊതുസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന പ്രവര്‍ത്തകര്‍ക്ക് അവരുടെ റാങ്കും യോഗ്യതയും വകുപ്പുകളും അനുസരിച്ച് പരിശീലന പരിപാടികള്‍ ആവിഷകരിക്കും.
 18. മാധ്യമ നിയമ പ്രവര്‍ത്തന മേഖലയിലെ പ്രോഫഷണലുകള്‍ക്ക് ആവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.
 19. പ്രസ്ഥാന പ്രാതിനിധ്യവും സമുദായ പ്രാതിനിധ്യവും ഇല്ലാത്തതും കുറവുള്ളതുമായ മേഖലകള്‍, സ്ഥാപനങ്ങള്‍
 20. എന്നിവ മനസ്സിലാക്കി വിഭവങ്ങള്‍ വളര്‍ത്തുന്നതിന് പദ്ധതി തയ്യാറാക്കും.

മറ്റുള്ളവ

 1. നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വേദിയായ ജസ്റ്റീഷ്യയെ ശക്തിപ്പെടുത്തും. ജുഡീഷ്യറിയുടെ നിഷ്പക്ഷത സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ ജസ്റ്റീഷ്യയുടെ വൃത്തം വിപുലപ്പെടുത്തുകയും മികച്ച രീതിയില്‍ സംഘടിപ്പിക്കുകയും ചെയ്യും.
 2. സാമൂഹ്യസേവന രംഗത്ത് ഡോക്ടര്‍മാരുടെ വേദി എന്ന നിലയില്‍ എത്തിക്കല്‍ മെഡിക്കല്‍ ഫോറം (ഇ.എം.എഫ്) ശക്തിപ്പെടുത്തും. മുസ്‌ലിം ഡോക്ടര്‍മാരുടെ പൊതു കൂട്ടായ്മ എന്ന നിലയിലേക്ക് ഫോറത്തെ വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ പുനഃക്രമീകരണങ്ങള്‍ നടത്തും.
 3. AIMS (അസോസിയേഷന്‍ ഓഫ് ഐഡിയല്‍ മെഡിക്കല്‍ സര്‍വീസസ്) പുനഃസംഘടിപ്പിക്കും.
 4. പലിശരഹിത നിധികളെയും മൈക്രോ ഫിനാന്‍സ് സംരംഭങ്ങളെയും കോഡിനേറ്റ് ചെയ്യുന്ന ഇന്‍ഫെകിനെ (INFECC) പീപ്പിള്‍സ് ഫൗണ്ടേഷന്റെ കീഴില്‍ കൊണ്ടുവരുകയും പ്രവര്‍ത്തനം വിപുലപ്പെടുത്തുകയും ചെയ്യും.