ഡി ഫോര്‍ മീഡിയ
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മീഡിയ യൂണിറ്റാണ് ഡി ഫോര്‍ മീഡിയ. ധര്‍മധാര ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍ മീഡിയ എന്ന് പൂര്‍ണരൂപം. ഡിജിറ്റല്‍ മീഡിയയുടെ വിവിധ തലങ്ങളിലേക്കുള്ള കാല്‍വെപ്പ്. ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ മീഡിയയുടെയും സാധ്യതകള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി 2012 ഫെബ്രുവരി 1 ന് ജമാഅത്തെ ഇസ്ലാമി കേരളക്ക് കീഴില്‍ ഹിറാസെന്ററില്‍ ആരംഭിച്ച സംവിധാനം. ആധുനിക വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാലഘട്ടത്തിന്റെ ഭാഷയില്‍ പൊതു സമൂഹത്തിന് ഇസ്ലാമിക മൂല്യത്തിന്റെ സന്ദേശമെത്തിക്കുക എന്നതാണ് ഡി 4 മീഡിയയുടെ മുഖ്യ ലക്ഷ്യം.1997 ല്‍ ആരംഭിച്ച ധര്‍മധാര യുടെ പരിഷ്‌കരിച്ച രൂപമാണ് ഡി4 മീഡിയ.
വിലാസം: www.d4media.in