മലര്‍വാടി ബാലസംഘം

കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കുവാനായി രൂപം നല്‍കിയ കൂട്ടായ്മയാണ്മലര്‍വാടി ബാലസംഘം. സംസ്ഥാനസമിതിയാണ് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് മലര്‍വാടിയില്‍ അഗമായിട്ടുള്ളത്. യൂണിറ്റ്, ഏരിയ, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലാണ് പരിപാടികൾ നടക്കുന്നത്. കൂടാതെ ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി ഘടകങ്ങളിലും മലർവാടി ബാലസംഘത്തിന്റെ പരിപാടികൾ സജീവമായി നടക്കുന്നുണ്ട്.
മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍
മലര്‍വാടി ബാലസംഘം സംസ്ഥാന തലത്തില്‍ സ്‌കൂള്‍ തലം മുതല്‍ സംഘടിപ്പിച്ചു വരന്ന മലര്‍വാടി വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല മത്സരമാണ് മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍ പേരില്‍ സംഘടിപ്പിക്കുന്നത്.മീഡിയാവണ്‍ ടിവിയില്‍അവതരിപ്പിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ക്വിസ് പ്രോഗ്രാമാണ്മലര്‍വാടി ലിറ്റില്‍ സ്‌കോളര്‍. 2013 ഫെബ്രുവരി 11 നായിരുന്നു ആദ്യ പ്രദര്‍ശനം.3സീസണുകളിലായി 135 എപ്പിസോഡുകള്‍ ഇതിനകം പിന്നിടുകയുണ്ടായി. പ്രശ്‌നോത്തരിയോടൊപ്പം മാജികും കഥകളും കളികളുമെല്ലാം കോര്‍ത്തിണക്കിയ വൈവിധ്യമാര്‍ന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത മാന്ത്രികന്‍ഗോപിനാഥ് മുതുകാട്ആണ് പരിപാടയുടെ അവതാരകന്‍. ഓരോ എപ്പിസോഡിലും ചോദ്യങ്ങളോട് അവതരിപ്പിച്ച വിഷയങ്ങളുമായും ബന്ധപ്പെട്ടുള്ള മാജികുകള്‍ കൂടി അവതരിപ്പിക്കുച്ചു വരുന്നു. സീസണ്‍ ഒന്നില്‍ മനു എന്ന അവതാരകാനായിരുന്നു പരിപാട് അവതരിപ്പിച്ചിരുന്നത്.മലര്‍വാടി വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതലമത്സരമാണ് ഇത്.
മലര്‍വാടി വിജ്ഞാനോത്സവം
സംസ്ഥാനത്തെ എല്‍.പി – യു.പി സ്‌കൂളുകളിലെ കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും വിജ്ഞാനോല്‍സവം സംഘടിപ്പിക്കുന്നു. 2009-10 അധ്യായനവര്ഷത്തില് 1,98,300 കുട്ടികള്‍ പങ്കെടുത്തു. സ്‌കൂള്‍, സബ്ജില്ലാ, ജില്ലാ തലങ്ങളില്‍ മത്സരങ്ങള്‍ നടന്നു. പൊതുവിജ്ഞാനം അളക്കുന്നതും പ്രവര്‍ത്തനാധിഷ്ഠിതവുമായ വിജ്ഞാന പരീക്ഷ ഏറെ താല്‍പര്യത്തോടെയാണ് സ്‌കൂള്‍ അധികൃതര്‍ സ്വാഗതം ചെയ്തത്. ഓരോ തലത്തിലുമുള്ള വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. 2010-11 അധ്യായന വര്‍ഷത്തിലും രണ്ട് ലക്ഷത്തില്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 2010 ല്‍ ചേന്ദമംഗല്ലൂരും 2011ല്‍ പെരുമ്പിലാവുമായിരുന്നു സംസ്ഥാനതല മത്സരങ്ങള്‍ നടന്നത്. ഓരോ ജില്ലയില്‍ നിന്നും സ്‌കൂള്‍-സബ്ജില്ലാ-ജില്ലാ തലമത്സരത്തിലൂടെ മുന്‍പന്തിയിലെത്തിയ രണ്ട് വീതം വിദ്യാര്‍ഥികളാണ് സംസ്ഥാനതല മത്സരത്തിനെത്താറുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നടന്ന വിജ്ഞാനോത്സവങ്ങളെല്ലാം സി.ഡി പുറത്തിറക്കുകയും പ്രമുഖ ചാനലുകളിലൂടെ വ്യത്യസ്തഭാഗങ്ങളായി പ്രക്ഷേപണം നടത്തുകയും ചെയ്തിരുന്നു.
ബാലോല്‍സവം
വേനലവധിക്കാലം കുട്ടികള്‍ക്ക് കൂട്ടുചേരാനും ഉല്ലാസപ്രദമാക്കാനും എല്ലാ വര്‍ഷവും ഒരുമയുടെ പുഞ്ചിരി എന്ന പേരില്‍ ബാലോത്സവം സംഘടിപ്പിക്കുന്നു. ‘കളിമുറ്റം’ എന്ന പേരില്‍ പ്രാദേശികതലങ്ങളില്‍ രസകരമായ മത്സരങ്ങളും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. ആയിരത്തി ഇരുനൂറോളം പ്രദേശങ്ങളില്‍ നടന്ന ഈ മത്സരങ്ങള്‍ പലയിടങ്ങളിലും ഗ്രാമോത്സവങ്ങള്‍ എന്ന രീതിയില്‍ ശ്രദ്ധേയമായിരുന്നു. ഏരിയാ ബാലോല്‍സവം ‘കളിക്കളം’ എന്ന പേരിലാണറിയപ്പെടുന്നത്.മത്സരങ്ങള്‍ വിളിച്ചറിയിച്ചുകൊണ്ട് കുട്ടികളുടെ വിളംബര ഘോഷയാത്രയും വീടുകള്‍തോറും കയറിയിറങ്ങി കുട്ടികളെ ക്ഷണിക്കലും കുട്ടികള്‍ സ്വയം തയ്യാറാക്കിയ പോസ്‌ററുകള്‍ പതിക്കലും ഇതിന്റെ ഭാഗമായി നടന്നുവരുന്നു.

മറ്റു പരിപാടികൾ
-പ്രതിഭാസംഗമങ്ങൾ
-ഒരു കൈ ഒരു തൈ
-മലർവാടി മെഗാക്വിസ്
-ചിൽഡ്രൻ @ സ്റ്റേജ്
-കുട്ടികളുടെ സിനിമ​
-വകുപ്പുകൾ

നേതൃത്വം
കോ-ഓഡിനേറ്റർ
അബ്ബാസ് വി കൂട്ടിൽ

സെക്രട്ടറിമാർ
സുഷീർ ഹസൻ (ടീൻ ഇന്ത്യ)
മുസ്തഫ മങ്കട (മലർവാടി)
സംസ്ഥാന സമിതി
ഡോ. ജമീൽ അഹ്മദ്
ഡോ. മഹ്മൂദ് ഷിഹാബ്
നാസർ കറുത്തേനി
സുഹൈറലി തിരുവിഴാംകുന്ന്
ജലീൽ മോങ്ങം
ഫൈസൽ തൃശൂർ
ജലീൽ അരീപ്പുറത്ത്
ഫസ്ന മിയാൻ
സുലൈഖ ടീച്ചർ