സോളിഡാരിറ്റി

കേരളാ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് 2003 മെയ് 13-നാണ് നിലവില്‍ വന്നത്. സമരവും സേവനവുമാണ് സഘടനയുടെ പ്രവര്‍ത്തനശൈലി. എന്‍ഡോസള്‍ഫാന്‍, കിനാലൂര്‍, മൂലംപള്ളി, ദേശീയപാദ വികസനം, തീരദേശവാസികളുടെ കുടിയിറക്ക്, മലബാര്‍ വികസന വിവേചനം. ചമ്രവട്ടം പദ്ധതി തുടങ്ങിയ പ്രശ്‌നങ്ങളോടനുബന്ധിച്ച് നടത്തിയ സമരങ്ങള്‍ ജനകീയ പ്രശ്‌നങ്ങളിലുള്ള സോളിഡാരിറ്റിയുടെ ആത്മാര്‍ത്ഥത പ്രകടമാക്കുന്നതായിരുന്നു. സംസ്ഥാനത്തെ ആയിരംപേര്‍ക്ക് നിര്‍മിച്ചുനല്‍കിയ ഭവനനിര്‍മാണ പദ്ധതി, ഒരുകോടി രൂപയുടെ എന്റോസള്‍ഫാന്‍ പദ്ധതി, പശ്ചിമകൊച്ചി പുനരിവാസ പദ്ധതി തുടങ്ങിയ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ സേവനപദ്ധതികളാണ്. ജനകീയ പ്രശ്‌നങ്ങളില്‍ പുസ്തകങ്ങളും സിഡികളും പുറത്തിറക്കുന്നു.

സംസ്ഥാന പ്രസിഡന്റ് : സി.ടി സുഹൈബ് (മലപ്പുറം)
ജനറൽ സെക്രട്ടറി : തൗഫീഖ് മമ്പാട്  (മലപ്പുറം)
http://www.solidarityym.org/