മെഡിക്കൽ സേവനങ്ങൾ

ചികിത്സാശാഖകളില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യസമൂഹത്തെ സംഘടിപ്പിച്ച് സംസ്‌കരിക്കുകയും സേവന പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് എത്തിക്കല്‍ മെഡിക്കല്‍ ഫോറം (ഇ.എം.എഫ്).
1999 മധ്യത്തോടെയാണ് ഫോറത്തിന്റെ തുടക്കം. 1999 ഡിസംബറില്‍ രജിസ്റര്‍ ചെയ്യപ്പെട്ടു. വിവിധ മെഡിക്കല്‍ ശാഖകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കാണ് അംഗത്വം നല്‍കുന്നത്. പാരാമെഡിക്കല്‍ രംഗത്തുള്ളവരും സന്നദ്ധ ആരോഗ്യപ്രവര്‍ത്തകരും അസോസിയേറ്റുകളായി സ്വീകരിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സമാന സ്വഭാവമുള്ള സംഘടനകളുമായി ഫോറം സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
പ്രവര്‍ത്തനങ്ങള്‍
1. യൂണിറ്റ് യോഗങ്ങള്‍ വഴി പ്രവര്‍ത്തകര്‍ക്ക് സംസ്‌കരണത്തിനും, വൈജ്ഞാനിക വളര്‍ച്ചക്കും ശ്രമിക്കുന്നു. അസോസിയേറ്റുകളോടു സഹകരിച്ച്, പ്രാദേശികാടിസ്ഥാനത്തില്‍ സേവന പരിപാടികള്‍ നടപ്പാക്കുന്നു.
2. മേഖലാ തലത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലൂടെയും സെമിനാറുകളിലൂടെയും സുപ്രധാന വിഷയങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു.
3. സംസ്ഥാന സമ്മേളനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനാവേശവും ആദര്‍ശ ബോധനവും നല്‍കുന്നതോടൊപ്പം സംഘടനാ തെരെഞ്ഞെടുപ്പും നടത്തുന്നു.
സേവന പ്രവര്‍ത്തനങ്ങള്‍
അംഗങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാനപങ്ങളില്‍ ഫോറത്തിന്റെ ആദര്‍ശ ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ സേവന മനസ്ഥിതിയോടെ പ്രവര്‍ത്തിക്കുന്നു.
ഡിസാസ്റര്‍ റിലീഫ്
ഡോ. എ. അബ്ദുസ്സലാമിന്റെ നേതൃത്വത്തില്‍ ആസ്സാമിലെ ബോഡോ കലാപഭൂമിയില്‍ ദുരിതാശ്വാസ സേവനം നടത്തി. അതിസാരവും ന്യൂമോണിയയും ടൈഫോയ്ഡും ബാധിച്ച് മരിച്ചുവീഴാന്‍ സാധ്യതയുണ്ടായിരുന്ന അനേകരെ രക്ഷിക്കാന്‍ കഴിഞ്ഞു. ഐഡിയല്‍ റിലീഫ് വിംഗുമായി സഹകരിച്ചാണ് ഈ സംരംഭം നടത്തിയത്.
ഗുജറാത്തിലെ ഭൂകമ്പബാധിതപ്രദേശമായ ഭുജില്‍ ഡോ. അബ്ദുസ്സലാം(ആലപ്പുഴ), ഡോ. സൈജുഹമീദ്(കൊല്ലം), ഡോ. മുഹമ്മദ് ഹുസൈന്‍ സേഠ്(എറണാകുളം), ഡോ. സാബുജാന്‍ എസ്.(കൊല്ലം), ഡോ.അഷ്ഫാഖ്(കാസര്‍ഗോഡ്), ഡോ.ഷംസുദ്ദീന്‍(പൊന്നാനി), ഡോ.നസീം(കോഴിക്കോട്), ഡോ. ജാവേദ് അഹമ്മദ്(വടകര), ഡോ. ഷബീര്‍(മലപ്പുറം) തുടങ്ങി 9 ഡോക്ടര്‍മാരും അമ്പത് വോളന്റിയര്‍മാരും 25 ദിവസത്തോളം സേവനമനുഷ്ഠിച്ചു. ദേശീയഅന്തര്‍ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഇത് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ദിനേന 600ഓളം രോഗികള്‍ക്ക് ചികിത്സ, ശസ്ത്രക്രിയ, കുത്തിവെയ്പ്, പ്രതിരോധ ബോധവല്‍ക്കരണം എന്നിവ നല്‍കി.
ആലപ്പുഴ, കൊല്ലം, വൈപ്പിന്‍ പ്രദേശങ്ങളിലെ സുനാമി ബാധിതര്‍ക്ക് ചികിത്സാസഹായങ്ങള്‍ നല്‍കി. ഡോ. ഒ. ബഷീര്‍, ഡോ. സൈജുഹമീദ്, ഡോ. ഷഹന സൈജു, ഡോ. ജാഫര്‍ ബഷീര്‍, ഡോ. ഷാഫി അലിഖാന്‍, ഡോ. അബൂബക്കര്‍ നാലകത്ത്, ഡോ. മുഹമ്മദ് ഫസല്‍, ഡോ. ഷാഹിദ് തുടങ്ങി പത്തോളം ഡോക്ടര്‍മാര്‍ ഇതില്‍ പങ്കെടുത്തു.
ഇന്തോനേഷ്യയിലെ സുനാമി ബാധിത പ്രദേശമായ ആചെയിലേക്ക് ഇന്തോനേഷ്യന്‍ ഗവണ്‍മെന്റിന്റെ ക്ഷണമനുസരിച്ച് ഡോ. ഔസാഫ് അഹ്സന്റെ നേതൃത്വത്തില്‍ പുറപ്പെട്ട റിലീഫ് മെഡിക്കല്‍ സംഘത്തിലെ ഏഴ് അംഗങ്ങളില്‍ അഞ്ച്പേരും ഇ.എം.എഫിന്റെ പ്രവര്‍ത്തകരായിരുന്നു. ആചെയിലെ സിഗ്ളി, മെര്‍ദു, മെറാദുവ, ബന്ദ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം നടത്തിയ സേവനം, പ്രാദേശിക ഭരണകൂടത്തിന്റെയും, അന്താരാഷ്ട്ര റിലീഫ് സംഘടനകളുടെയും പ്രശംസ പിടിച്ചുപറ്റി. ഡോ. സൈജു ഹമീദ്(കൊല്ലം), ഡോ. മുഹമ്മദ് ഫസല്‍(തലശ്ശേരി), ഡോ. അബ്ദുല്ല മണിമ(കോഴിക്കോട്), ഡോ. വി. അബ്ദുല്‍ ഗഫൂര്‍ (തിരൂരങ്ങാടി), അബ്ദുല്ല കെ.സി (അരീക്കോട്) തുടങ്ങിയവരായിരുന്നു സംഘത്തിലെ ഇ.എം.എഫിന്റെ പ്രതിനിധികള്‍.
കാശ്മീര്‍ റിലീഫ്
2005 ഒക്ടോബര്‍ 8ന് കാശ്മീര്‍, പാക്കധീനകാശ്മീര്‍ എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായ പ്രദേശത്ത്, സേവനം സംഘടിപ്പിച്ച കേരളത്തിലെ ഏകസംഘടനയാണ് ഇ.എം.എഫ്. ഡോ. മുഹമ്മദ് ഫസല്‍, ഡോ. സൈജുഹമീദ്, ഡോ. ഹനീഷ് മീരാസ, ഡോ. സമീര്‍ സൈനുല്‍ആബ്ദീന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കാശ്മീരിലെ കമല്‍കോട്ട്, ബണ്ടി സിനയ് തുടങ്ങിയ സ്ഥലങ്ങളില്‍ ശ്രദ്ധേയമായ സേവനം കാഴ്ചവെക്കാന്‍ കഴിഞ്ഞു.
എറണാകുളംഇടുക്കി അതിര്‍ത്തിയിലെ പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളായ വാരിയം, തലവച്ചപാറ, കുഞ്ചിപ്പാറ, ഇടമലക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ എറണാകുളം യൂണിറ്റ് സ്ഥിരമായി മള്‍ട്ടി സ്പെഷ്യാലിറ്റി ക്യാമ്പുകള്‍ നടത്തുന്നതിന് പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇതിനകം മൂന്ന് ക്യാമ്പുകള്‍ സ്പെഷ്യലിസ്റ് ഡോക്ടര്‍മാരായ ഇ.എം.എഫ്. പ്രവര്‍ത്തകരും സോളിഡാരിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ചു കഴിഞ്ഞു.
വിലാസം:
എത്തിക്കല്‍ മെഡിക്കല്‍ ഫോറം
ഹിറാ സെന്റര്‍, പി.ബി.നം. 833, കോഴിക്കോട്4
ഫോണ്‍: 04952724881, 2721645
ആശുപത്രികള്‍
പ്രസ്ഥാനബന്ധമുള്ള വ്യക്തികളോ ട്രസ്‌റുകളോ നടത്തുന്ന ആതുരശുശ്രൂഷാലയങ്ങള്‍ക്ക് മിഷനറി സ്പിരിറ്റും ദിശാബോധവും നല്‍കുകയാണ് Association of Ideal Medical Service (AIMS) ന്റെ രൂപീകരണോദ്ദേശ്യം. ഡോ. എം.പി. അബൂബക്കറാണ് AIMS ന്റെ ചെയര്‍മാന്‍.
വിലാസം:
എയിംസ് & ഹോസ്പിറ്റല്‍സ്
ഹിറാ സെന്റര്‍
പി.ബി. നമ്പര്‍: 833
മാവൂര്‍ റോഡ്, കോഴിക്കോട്4
ഫോണ്‍: 0495 2722709, 2724881
ഫാക്‌സ്: 0495 2724524
ഇമെയില്‍: [email protected]
AIMS ല്‍ അഫ്‌ലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികള്‍ താഴെ പറയുന്നവയാണ്.
1. ശാന്തി ഹോസ്പിറ്റല്‍
ഓമശ്ശേരി (കോഴിക്കോട് ജില്ല)
30 ഡോക്ടര്‍മാരും 300 കിടക്കകളും ഉള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണിത്. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ ഓമശ്ശേരിയിലെ ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്‌റ് നടത്തുന്ന ഈ ആതുര സേവാ കേന്ദ്രം ഇന്ന് മലബാറിലെതന്നെ പ്രശസ്തമായ ആതുരാലയമാണ്.
ഡിപ്പാര്‍ട്ട്‌മെന്റുകള്‍: സ്തീരോഗ വിഭാഗം, ശിശുരോഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, എല്ലുരോഗ വിഭാഗം, ദന്ത രോഗം, നേത്ര രോഗം, ഇ.എന്‍.ടി, ത്വക്ക് രോഗം, തുടങ്ങിയ വിഭാഗങ്ങള്‍ കൂടാതെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ നിയോനാറ്റോളജി, ന്യൂറോളജി, യൂറോളജി, 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ആക്‌സിഡന്റ് & ട്രോമകെയര്‍, ബ്‌ളഡ്ബാങ്ക് വിഭാഗങ്ങളും പ്രവര്‍ത്തിച്ചു വരുന്നു.
അത്യാധുനിക ചികിത്സാ സൌകര്യങ്ങള്‍ കുറഞ്ഞചിലവില്‍ സാധാരണക്കാരനും ഇടത്തരക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് ശാന്തിയുടെ സവിശേഷത.
പ്രസവ ശുശ്രൂഷ രംഗത്ത് ജില്ലയില്‍ പ്രഥമ സ്ഥാനത്തേക്കുയരാന്‍ ശാന്തി ഹോസ്പിറ്റലിന് സാധിച്ചിട്ടുണ്ട്.
പെയിന്‍ ആന്റ് പാലിയേറ്റീവ് ക്‌ളിനിക്, വൃദ്ധരോഗികള്‍ക്കുള്ള പരിശോധന എന്നിവ സൌജന്യമായി നടത്തിവരുന്നു. നികുതി കൂടാതെയുള്ള മരുന്നുകള്‍, പാവപ്പെട്ടവര്‍ക്ക് സൌജന്യ ഭക്ഷണം എന്നിവയും ആശുപത്രി നല്‍കിവരുന്നു.
ഇന്ത്യന്‍ നഴ്‌സിംഗ് കൌണ്‍സിലിന്റെയും കേരള നഴ്‌സിംഗ് കൌണ്‍സിലിന്റെയും അംഗീകാരമുള്ള നഴ്‌സിംഗ് സ്‌കൂള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആശുപത്രിയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഡയാലിസിസ് യൂണിറ്റ്, സ്‌പൈറല്‍ ഹോള്‍ ബോഡി സി. ടി. സ്‌കാന്‍, മൊബൈല്‍ ക്‌ളിനിക്ക് തുടങ്ങിയ പുതിയ ചികിത്സാസംവിധാനങ്ങള്‍ ആരംഭിക്കാനും പരിപാടിയുണ്ട്.
വിലാസം:
ഇസ്ലാമിക് വെല്‍ഫെയര്‍ ട്രസ്‌റ്
ഓമശ്ശേരി, കോഴിക്കോട്
പിന്‍: 673603
ഫോണ്‍: (+91) 495 2281323, 2281141, 2281393
ഫാക്‌സ്: (+91) 495 2281303
E-mail:[email protected]
http://www.santhihospital.com

2. അന്‍സാര്‍ ഹോസ്പിറ്റല്‍,
പെരുമ്പിലാവ് (തൃശൂര്‍ ജില്ല)
220 കിടക്കകളും 22 ഡോക്ടര്‍മാരും 210 മറ്റു സ്‌റാഫുകളും ഉള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാണിത്. 1994ല്‍ സ്ഥാപിതമായി. അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്‌റ്, പെരുമ്പിലാവാണ് ഈ സ്ഥാപനം നടത്തുന്നത്.
ഡിപ്പാര്‍ട്ട്‌മെന്റുകള്‍: ഒബ്‌സ്‌റട്രിക്‌സ് ആന്റ് ഗൈനക്കോളജി, ഓഫ്താല്‍മോളജി, ന്യൂറോളജി, ജനറല്‍ മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്‌സ്, അനസ്തീസിയോളജി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, ഇ.എന്‍.ടി, ഓര്‍ത്തോ, റേഡിയോളജി, ഫിസിയോതറാപ്പി, യൂറോളജി, ലാബ്, നിയോനറ്റോളജി, സൈക്യാട്രി, ക്‌ളിനി ക്കല്‍ സൈക്കോളജി, ഡന്റിസ്‌ററി, സ്പീച്ച് തെറാപ്പി.
തിരുവനന്തപുരത്തെ ശ്രീ ചിത്തിര ഇന്‍സ്‌റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുമായി സഹകരിച്ച് ഇന്‍സ്‌റിറ്റിയൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, സര്‍ക്കാര്‍ അംഗീകൃത നഴ്‌സിംഗ് സ്‌കൂള്‍, മാനസിക വൈകല്യമുള്ളവര്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് ക്‌ളിനിക് എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു.
പാവപ്പെട്ടവര്‍ക്ക് സൌജന്യ ചികിത്സ ഹോസ്പിറ്റല്‍ പ്രദാനം ചെയ്യുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍, ഓഫ്താല്‍മോളജി ചികിത്സ, വൃദ്ധജനങ്ങള്‍ക്കുള്ള ആരോഗ്യ സുരക്ഷ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമൂഹത്തില്‍ പ്രയാസപ്പെടുന്നവര്‍ക്കായി പ്രത്യേകമായി നടത്തിവരുന്നു.
വിലാസം:
പെരുമ്പിലാവ് (തൃശൂര്‍) കേരള.
ഫോണ്‍: +91488 2582078, 2581320, 2582003
ഫാക്‌സ്: +91488 2582278

3. എം.ഐ.ടി. മിഷ്യന്‍ ഹോസ്പിറ്റല്‍,
കൊടുങ്ങല്ലൂര്‍ (തൃശൂര്‍ ജില്ല)
75 കിടക്കകളും 2 ഓപ്പറേഷന്‍ തിയേറ്ററുകളും, ലാബ്, ഫാര്‍മസി, എക്‌സ്‌റേ സൌകര്യങ്ങളുമുണ്ട്. 1985ല്‍ തുടങ്ങി. കൊടുങ്ങല്ലൂരിലെ മൂവ്‌മെന്റ് ഓഫ് ഇസ്ലാം ട്രസ്‌റിനാണ് (എം.ഐ.ടി) ആശുപത്രിയുടെ നടത്തിപ്പ് ചുമതല.
സ്‌റാഫ്: ഡോക്ടര്‍മാര്‍: 12, നഴ്‌സിംഗ് സ്‌റാഫ്: 43, അഡ്മിനിസ്‌ട്രേഷന്‍ സ്‌റാഫ്: 6, മറ്റുള്ളവര്‍ 19.
ഡിപ്പാര്‍ട്ട്‌മെന്റുകള്‍: ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഇ.എന്‍.ടി. ഓര്‍ത്തോ, ഓഫ്താല്‍മോളജി, റേഡിയോളജി, കാഷ്വാലിറ്റി.
പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യ സേവനാര്‍ഥം ഒരു ആംബുലന്‍സും മൊബൈല്‍ മെഡിക്കല്‍ കെയര്‍ യൂനിറ്റും പ്രവര്‍ത്തിച്ചുവരുന്നു.
ഫോണ്‍: 0480 2809420, 2802504
4. ഹുദാ ട്രസ്‌റ് ഹോസ്പിറ്റല്‍,
ഹരിപ്പാട് (ആലപ്പുഴ ജില്ല)

75 കിടക്കകളും 13 ഡോക്ടര്‍മാരും 90 മറ്റു സ്‌റാഫും ഉള്ള ഈ ഹോസ്പിറ്റല്‍ 1988ലാണ് ആരംഭിച്ചത്.
ഡിപ്പാര്‍ട്ട്‌മെന്റുകള്‍: ഗൈനക്കോളജി ആന്റ് ഒബ്‌സ്‌റട്രിക്‌സ്, പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോ, ഇ.എന്‍.ടി, അനസ്തീസിയോളജി, കാര്‍ഡിയോളജി, ചെസ്‌റ് ആന്റ് അലര്‍ജി, ചര്‍മരോഗ ചികിത്സ, സൈക്യാട്രി.
വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ പ്രതിസന്ധികളില്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, ആശുപത്രിയുടെ ഓരോ നിലയിലും മിനി ലൈബ്രറി, സമീപ പ്രദേശങ്ങളിലെ പള്ളി ഇമാമുമാര്‍, വിധവകള്‍, വികലാംഗര്‍ തുടങ്ങി അര്‍ഹരായ രോഗികള്‍ക്ക് സൌജന്യ ചികിത്സ, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും മറ്റു അര്‍ഹരായവര്‍ക്കും സ്‌കോളര്‍ഷിപ്പ്, പഠനോപകരണ വിതരണം, നിര്‍ധന സഹായ ഫണ്ട്, പലിശ രഹിത മ്യൂച്ചല്‍ സഹായ ഫണ്ട് എന്നിവയാണ് ഇതര സേവനരംഗങ്ങള്‍.
വിലാസം:
കുമരപുരം (പി.ഒ), ഹരിപ്പാട്, ആലപ്പുഴ (ജില്ല)
കേരള 690548.
ഫോണ്‍: 0479 2412005, 2410105
ഫാക്‌സ്: 0479 2410105