എം.കെ. മുഹമ്മദലി
അസിസ്റ്റന്റ് അമീര്ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീര്‍
സംഘാടകന്‍. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി. സംസ്ഥാന ശൂറാ മെമ്പറും കേന്ദ്ര പ്രതിനിധി സഭാംഗവുമാണ്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. സെക്രട്ടറി, അസി. അമീര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തിലെ പ്രമുഖ നോണ്‍ ഗവണ്‍മെന്റന്‍ ഓര്‍ഗനൈസേഷനായ പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ ചെയര്‍മാന്‍ ആണ്. അധ്യാപകനായിരുന്നു. പേരാമ്പ്ര ദാറുന്നുജൂം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, യതീം ഖാന എന്നിവയുടെ ചെയര്‍മാനാണ്. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ പ്രസിഡന്റ്, എസ്.ഐ. ഒ സംസ്ഥാന സെക്രട്ടറി, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
വ്യക്തിവിശേഷം: മര്‍ഹും പക്കര്‍ എം.കെ.യുടെയും ഖദീജയുടെയും മകനായി കോഴിക്കോട് ജില്ലയിലെ ശിവപുരത്ത് 1961 ഏപ്രില്‍ 5 ന് ജനിച്ചു. അഫ്ദല്‍ ഉലമാ ബിരുദം നേടി. 1992 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഭാര്യ: കെ.സുബൈദ. മക്കള്‍: സുഹൈല, നസീഫ്, നദീം